കർണാടക സ്വദേശികളുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി 

എറണാകുളം: തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറില്‍ രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി കുഞ്ഞുമായി കിടന്നുറങ്ങുന്നതിനിടെ അമ്മ മുലപ്പാര്‍ കൊടുത്തിരുന്നു. ഇതിനിടയില്‍ അമ്മ ഉറങ്ങിപ്പോയെന്നാണ് പറയുന്നത്. രാവിലെ കുട്ടി ഉണരാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപ്തരിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മാതാപിതാക്കള്‍ക്ക് വിട്ട് നല്‍കും.

Read More

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് ദബാസ്‌പേട്ടി പാലത്തില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ മരിച്ചു. കെ.ഗോപാല്‍ (60), ഭാര്യ ശശികല (55), മകള്‍ ദീപ (30) എന്നിവരാണ് മരിച്ചത്. കുടുംബം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് തുമകൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കാറോടിച്ചിരുന്ന ഗോപാലിന് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ വശങ്ങളിലെ ഭിത്തിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ദീപയുടെ കൂടെ യാത്ര ചെയ്തിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടികള്‍ അപകടനില തരണം…

Read More

രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിലെ പാലസ് റോഡിൽ

CYBER ONLINE CRIME

ബെംഗളൂരു : രാജ്യത്തെ ആദ്യത്തെ സൈബർ കമാൻഡ് സെന്റർ കർണാടകയിൽ രൂപവത്കരിച്ചു. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന് കീഴിൽ സെന്റർ ആരംഭിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഫലപ്രദമായ നിരീക്ഷണം, അന്വേഷണം, പ്രതിരോധം എന്നിവ ഇനി കമാൻഡ് സെന്ററിന് കീഴിലാണ് വരുക. സൈബർ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ, ഡീപ്പ്ഫേക്കുകൾ, ഹാക്കിങ്, ഡാറ്റാ ലംഘനങ്ങൾ എന്നിവയെല്ലാം സൈബർ കമാൻഡിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള പ്രണബ്…

Read More

കർണാടക ആർടിസി ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്

ബെംഗളൂരു: ചിക്കമഗളൂരുവിലെ കോപ്പ താലൂക്കിൽ ജലദുർഗയ്ക്ക് സമീപം കർണടക ആർടിസി ബസ് റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞ് 20 യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ബെംഗളൂരുവിൽനിന്ന് ശൃംഗേരിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിട്ട വീടിന്റെ ഒരുഭാഗം തകർന്നു. വീട്ടിലാരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പരിക്കേറ്റവരെ ജയപുര, കോപ്പ എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ജയപുര പോലീസ് കേസെടുത്തു.  

Read More

26ാം വയസ്സിൽ ആഡംബര ജീവിതത്തോട് വിട പറഞ്ഞ് കോടീശ്വരന്റെ മകൾ

യാദ്ഗിറിൽ, ഒരു കോടീശ്വരന്റെ 26 വയസ്സുള്ള മകൾ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നു. യാദ്ഗിർ നഗരത്തിലെ ജെയിൻ ബ്ലോക്കിൽ നിന്നുള്ള നരേന്ദ്ര ഗാന്ധി, സംഗീത ഗാന്ധി ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. അവരിൽ, 26 വയസ്സുള്ള മകൾ നികിതയാണ് ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചത്. നരേന്ദ്ര ഗാന്ധി ഒരു കോടീശ്വരനാണ്. എന്നിരുന്നാലും, ഇപ്പോൾ കോടീശ്വരന്റെ മകൾ നികിത സിരി തന്റെ സ്വത്തുക്കൾ ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷമായി നികിത ഒരു സന്യാസിയാകാൻ ആഗ്രഹിച്ചിരുന്നു. നികിതയുടെ ആഗ്രഹം ഇപ്പോഴാണ് സഫലമായിരിക്കുന്നത്.…

Read More

സഞ്ചാരികൾക്കായി ഈ ദിവസങ്ങളിൽ വിധാൻ സൗധ തുറക്കും

ബെംഗളൂരു : വിധാൻസൗധയിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനുള്ള നിർദേശത്തിന് സർക്കാർ അനുമതിനൽകി. കെട്ടിടത്തിന്റെ ചരിത്രം, പൈതൃകം, വാസ്തുവിദ്യ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ സന്ദർശകർക്ക് വിധാൻസൗധയുടെ പുറത്തുനിന്ന് ഫോട്ടോയെടുക്കാൻമാത്രമേ അനുമതിയുള്ളൂ. പ്രത്യേക വ്യവസ്ഥകളോടെ വിധാൻസൗധയിൽ ടൂർ പ്രോഗ്രാം നടപ്പാക്കാനാണ് ടൂറിസം വകുപ്പിന് അനുമതിനൽകിയിട്ടുള്ളത്. പൊതുഅവധി ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലായിരിക്കും ടൂറുകൾ നടത്തുക. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് നിയുക്ത ടൂറിസ്റ്റ് ഓഫീസർമാർക്കൊപ്പം അകത്തേക്ക് വിടും. ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സൂപ്പർവൈസിങ്…

Read More

ബെംഗളൂരുവിലെ റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 1600 കിലോമീറ്റർ ബ്ലാക്ക് ആൻഡ് വൈറ്റ് ടോപ്പിംഗ്: തറക്കല്ലിട്ട് ഡിസിഎം – ഡി കെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി 1,600 കിലോമീറ്റർ ബ്ലാക്ക് ആൻഡ് വൈറ്റ് ടോപ്പിംഗ് നടത്തുന്നുണ്ടെന്ന് ഡിസിഎം ഡി.കെ. ശിവകുമാർ പറഞ്ഞു. ബിബിഎംപി അധികാരപരിധിയിലുള്ള നഗരത്തിലെ 10 നിയമസഭാ മണ്ഡലങ്ങളുടെയും മുഖ്യമന്ത്രിയാണ് ബാംഗ്ലൂർ നഗരവികസന മന്ത്രി കൂടിയായ ഡിസിഎം ഡി.കെ. ശിവകുമാർ തിങ്കളാഴ്ച റോഡ് അസ്ഫാൽറ്റിംഗ് ജോലികൾക്കുള്ള തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. മുഖ്യമന്ത്രി 100 കോടി രൂപ അനുവദിച്ചു. ബ്രാൻഡ് ബാംഗ്ലൂരിന് കീഴിൽ റോഡുകളുടെ നവീകരണത്തിനായി ബജറ്റിൽ 6000 കോടി രൂപ വകയിരുത്തി. ബെംഗളൂരുവിലെ മുക്കാൽ ഭാഗവും റോഡുകളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടോപ്പിംഗ്…

Read More
Click Here to Follow Us