ബില്ലിന് ഗവർണറുടെ അംഗീകാരം; സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും

ബെംഗളൂരു : കർണാടകത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി വർധിപ്പിക്കാനുള്ള ബില്ലുകൾക്ക് ഗവർണർ താവർചന്ദ് ഗഹ്‌ലോത് അംഗീകാരം നൽകി.

കർണാടക മിനിസ്റ്റേഴ്‌സ് സാലറീസ് ആൻഡ് അലവൻസസ് (അമൻഡ്‌മെന്റ്) ബിൽ 2025, കർണാടക ലെജിസ്ലേച്ചേഴ്‌സ് സാലറീസ്, പെൻഷൻ ആൻഡ് അലവൻസസ് (അമൻഡ്‌മെന്റ്) ബിൽ 2025 എന്നീ ബില്ലുകൾക്കാണ് അംഗീകാരം നൽകിയത്. കഴിഞ്ഞമാസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഇരുബില്ലുകളും പാസാക്കിയത്.

നിയമസഭയും നിയമനിർമാണ കൗൺസിലും പാസാക്കിയ ബില്ലിന് ഗവർണറുടെ അംഗീകാരംകൂടി ലഭിച്ചതോടെ നിയമമായിമാറും.

സർക്കാർ വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് കോടികളുടെ അധികബാധ്യത വരുന്നരീതിയിൽ സാമാജികരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചത്.

ഒരുവർഷം 62 കോടിയുടെ അധികബാധ്യത ഇതുവഴിയുണ്ടാകുമെന്നാണ് കണക്ക്. ഇതുപ്രകാരം മുഖ്യമന്ത്രിയുടെ ശമ്പളം 75,000-ൽനിന്ന് ഒന്നരലക്ഷമായി ഉയരും.

മന്ത്രിമാരുടേത് 60,000-ൽനിന്ന് 1.25 ലക്ഷമായിമാറും. സ്പീക്കറുടെയും കൗൺസിൽ ചെയർപേഴ്‌സന്റെയും ശമ്പളം 75,000-ൽനിന്ന് 1.25 ലക്ഷമായി ഉയരും. പ്രതിപക്ഷനേതാവിന്റേത് 60,000-ൽനിന്ന് 80,000-ത്തിലെത്തും.

എംഎൽഎമാരുടെയും എംഎൽസിമാരുടെയും ശമ്പളം 40,000 രൂപയിൽനിന്ന് 80,000 രൂപയായും ഉയരും.

ഇതിനുപുറമേ മന്ത്രിമാരുടെയും സാമാജികരുടെയും ആനുകൂല്യങ്ങളിലും പെൻഷനിലും വലിയരീതിയിലുള്ള വർധനയാണ് ബില്ലുകൾ വ്യവസ്ഥചെയ്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us