ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്‌ആർടിസി) 2023-24 വർഷത്തെ മൂന്ന് ദേശീയ പൊതുഗതാഗത അവാർഡുകൾ ലഭിച്ചു. അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ്‌സ് (എഎസ്ആർടിയു) നൽകുന്ന അവാർഡുകളാണിത്. ‘അശ്വമേധ’ ബ്രാൻഡിംഗും ഇമേജ് ബിൽഡിംഗും, ജീവനക്കാരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികൾ, കമ്പ്യൂട്ടറൈസേഷൻ സംരംഭങ്ങൾ എന്നിവയിലെ കെഎസ്ആർടിസിയുടെ ശ്രമങ്ങളെയാണ് അവാർഡുകൾക്ക് അർഹമാക്കിയത്. ഡൽഹിയിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ. കിരൺ ബേദി അവാർഡുകൾ സമ്മാനിച്ചു. കെഎസ്ആർടിസി ഡെപ്യൂട്ടി ചീഫ് ട്രാഫിക് മാനേജർ ഗുരുരാജ് എച്ച്, വെൽഫെയർ ഓഫീസർ രാധ എന്നിവർ അവാർഡുകൾ…
Read MoreMonth: March 2025
വ്യവസായി മുംതാസ് അലിയുടെ മരണം; പ്രതിക്ക് ജാമ്യം അനുവദിച്ചു
ബെംഗളൂരു: വ്യവസായി മുംതാസ് അലിയുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി റഹ്മത്തിന് കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. റഹ്മത്തിനൊപ്പം അഞ്ചാം പ്രതി സൂറത്ത്കലിലെ കൃഷ്ണപൂർ ഏഴാം ബ്ലോക്കിലെ താമസക്കാരനായ ശുഐബ്, റഹ്മത്തിന്റെ ഭർത്താവ് അബ്ദുല്‍ സത്താർ, രണ്ടാം പ്രതി നന്ദാവർ നിവാസി കലന്ദർ ഷാഫി, നാലാം പ്രതി മുസ്തഫ, ആറാം പ്രതി സിറാജ് എന്നിവർക്കും ജാമ്യം ലഭിച്ചു. കേസില്‍ കാവൂർ പോലീസ് 2,255 പേജുള്ള കുറ്റപത്രം മംഗളൂരു മൂന്നാം അഡീഷനല്‍ ജില്ല കോടതിയില്‍ സമർപ്പിച്ചിരുന്നു. സൂറത്ത്കല്‍ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ മഹേഷ്…
Read Moreനടി സൗന്ദര്യയുടെ മരണവുമായി പ്രചരിക്കുന്ന വാർത്തകളിൽ ആദ്യമായി പ്രതികരിച്ച് നടിയുടെ ഭർത്താവ്
നടി സൗന്ദര്യയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി കഴിഞ്ഞ ദിവസങ്ങളില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഇപ്പോള്‍ നടിയുടെ ഭർത്താവ് രഘു ജി എസ് രംഗത്തെത്തിയിരിക്കുകയാണ്. നടൻ മോഹൻ ബാബുവുമായി നീണ്ട കാലത്തെ സൗഹൃദമാണെന്നും തന്റെ അറിവില്‍ ഇരുവരും തമ്മില്‍ സ്വത്ത് തർക്കം ഉണ്ടായിരുന്നില്ലെന്നും രഘു ജി എസ് പറഞ്ഞു. വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍…
Read Moreസ്വർണവില വീണ്ടും കൂടി
സ്വർണത്തിന് ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ എക്കാലത്തെയും റെക്കോഡ് വിലയായ 64,600 രൂപയുടെ തൊട്ടരികിലേക്ക് സ്വർണവില ഉയർന്നു. ഇന്നലെ ഗ്രാമിന് 30രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 8,020 രൂപയും പവന് 64,160 രൂപയുമായിരുന്നു ഇന്നലത്തെ വില. മാർച്ച് അഞ്ചിന് 64,520 രൂപയായിരുന്നു. തുടർന്നുള്ള ദിവസങ്ങള്‍ വില ഇടിഞ്ഞതിന് ശേഷം ശനി, തിങ്കള്‍ ദിവസങ്ങളില്‍ വില വർധിച്ചിരുന്നു.
Read Moreഏഴാം നിലയിൽ നിന്ന് വീണ് 7 വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ഏഴാം നിലയില്‍ നിന്ന് വീണ് ഏഴ് വയസുകാരൻ മരിച്ചു. രണ്ടാം ക്ലാസ്സ് വിദ്യാർഥി ഇവാൻ ഹൈബല്‍ ആണ് മരിച്ചത്. കോഴിക്കോട് ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് അബാക്കസ് ബില്‍ഡിങ്ങിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ് സംശയം. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേയ്കക് വീണത്. ഇവാൻ താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി. തുടർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
Read Moreനടി സൗന്ദര്യയുടേത് അപകടമരണമല്ല, കൊലപാതകം’; നടൻ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണം
തെന്നിന്ത്യന്‍ താരമായിരുന്ന സൗന്ദര്യ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നുള്ള വാര്‍ത്തകളാല്‍ ടോളിവുഡില്‍ ആരോപണങ്ങള്‍ നിറയുകയാണ്. മുതിര്‍ന്ന തെലുങ്ക് താരം മോഹന്‍ ബാബുവിനെതിരെയാണ് ആരോപണങ്ങള്‍. അടുത്തിടെ ചില കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് മോഹന്‍ബാബു വാര്‍ത്തകളില്‍ ഇടംനേടുന്നത്. അതിലും ഗുരുതരമായ ഒരു ആരോപണമാണ് തെലുങ്കിലെ മുതിര്‍ന്ന നടനും നിര്‍മാതാവുമായ അദ്ദേഹത്തിനെതിരെ ഉയരുന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് മോഹന്‍ ബാബുവിനെതിരെ പുതിയൊരു പരാതി എത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയായിരുന്ന സൗന്ദര്യയുടെ അപകട മരണത്തില്‍ മോഹന്‍ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ്…
Read Moreസ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളി നാല് മാസത്തിന് ശേഷം പ്രതി അറസ്റ്റിൽ
ബെംഗളൂരു: നാല് മാസം പഴക്കമുള്ള ഒരു സ്ത്രീയുടെ കൊലപാതകത്തിലെ ദുരൂഹത പൊളിച്ച് കൊത്തനൂർ പോലീസ് . മേരി എന്ന സ്ത്രീയെ കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളിയ കേസിൽ പ്രതിയായ ലക്ഷ്മണനെ അറസ്റ്റ് ചെയ്തു. 2024 നവംബർ 26 ന് കൊത്തനൂരിലെ നാഗേനഹള്ളി ചേരിയിൽ നിന്ന് മേരിയെ കാണാതായിരുന്നു. അതേ ചേരിയിൽ തന്നെ താമസിച്ചിരുന്ന ലക്ഷ്മണിനെയും കാണാതായിരുന്നു. അന്വേഷണത്തിനിടെ, പോലീസ് ലക്ഷ്മണനെ കണ്ടെത്തി ചോദ്യം ചെയ്തു. 50 ഗ്രാം സ്വർണ്ണത്തിനുവേണ്ടിയാണ് മേരിയെ കൊലപ്പെടുത്തിയതെന്ന് അയാൾ സമ്മതിച്ചു. തുടർന്ന് ലക്ഷ്മൺ സ്വർണ്ണം എടുത്ത് മേരിയുടെ മൃതദേഹം ബാഗലൂരിലെ…
Read Moreഅഴിമതിക്കേസിൽ പ്രതിയായ അഭിഭാഷക ജീവനൊടുക്കിയ സംഭവം: ഡിവൈഎസ്‌പി കനകലക്ഷ്മി അറസ്റ്റിൽ
ബെംഗളൂരു : കർണാടകത്തിലെ ഭോവി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈഎസ്‌പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റുചെയ്തു. കഴിഞ്ഞ നവംബർ 22-നാണ് അഭിഭാഷകയും വ്യവസായിയുമായ എസ്. ജീവ (35) ആത്മഹത്യചെയ്തത്. അഴിമതിക്കേസിൽ ചോദ്യംചെയ്യുന്നതിനിടെ കനകലക്ഷ്മി അപമാനിച്ചെന്നും ശരീരത്തിൽ സയനൈഡ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടോയെന്ന് ചോദിച്ച് വസ്ത്രമഴിച്ചെന്നും 11 പേജുള്ള ആത്മഹത്യക്കുറിപ്പിൽ ജീവ ആരോപിച്ചിരുന്നു. 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും മറ്റുള്ളവരുടെമുന്നിൽവെച്ച് ഡിവൈഎസ്‌പി അപമാനിച്ചെന്നും ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ബെംഗളൂരു പോലീസ് കനകലക്ഷ്മിക്കെതിരേ കേസെടുക്കുകയായിരുന്നു. 2021-ലാണ് ഭോവി വികസന കോർപ്പറേഷനിലെ അഴിമതി പുറത്തുവന്നത്. ഭോവി…
Read Moreറെയ്ഡിനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് പൊലീസിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു
പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് സംഭവം. ഒരു സൈബര്‍ കേസില്‍ കുഞ്ഞിന്റെ പിതാവ് ഇമ്രാനെ തെരഞ്ഞെത്തിയപ്പോഴാണ് സംഭവം. മുറിയില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പോലീസുകാര്‍ ചവിട്ടിമെതിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആല്‍വാറില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. 2 പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Read More50-ാം ജന്മദിനം; പുനീത് രാജ്കുമാറിന്റെ ‘അപ്പു’ ഈ മാസം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും
ബെംഗളൂരു: പുനീത് നായകനായി അഭിനയിച്ച പുരി ജഗന്നാഥ് സംവിധാനം ചെയ്ത അപ്പു എന്ന ചിത്രം വീണ്ടും റീ റിലീസിന് ഒരുങ്ങുന്നു . തിയേറ്ററുകളിൽ വിജയകരമായ 25 ആഴ്ചകൾ പൂർത്തിയാക്കിയ ഈ ചിത്രം നാല് ഭാഷകളിലാണ് പുനർനിർമ്മിച്ചിട്ടുള്ളത് . പുനീത് രാജ്കുമാറിന്റെ 50-ാം ജന്മവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് , 2002-ലെ ഹിറ്റ് കന്നഡ ചിത്രമായ ‘ അപ്പു’വിന്റെ പുനർനിർമ്മിച്ച പതിപ്പ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കർണാടകയിലുടനീളമുള്ള ഏകദേശം 200 തിയേറ്ററുകളിൽ – സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ലക്‌സുകളിലും – ചിത്രം റിലീസ് ചെയ്യും. ‘പവർ…
Read More