ഇൻസ്റ്റാഗ്രാമിൽ സുമലതയെയും കുടുംബത്തെയും അൺഫോളോ ചെയ്ത് ദർശൻ ; ആരാധകരെക്കിടയിൽ സംസാരവിഷയമായി സുമലതയുടെ പോസ്റ്റുകൾ

ബെംഗളുരൂ: കന്നഡ നടൻ ദർശൻ, സുമലത അംബരീഷ്, മകൻ അഭിഷേക് അംബരീഷ്, മരുമകൾ അവിവ ബിഡപ്പ എന്നിവരുൾപ്പെടെ ആറ് പേരെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു. തന്റെ അടുത്ത സുഹൃത്തുക്കളെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അൺഫോളോ ചെയ്തതിന് പിന്നാലെ മറുപടിയെന്നോണം പ്രമുഖ നടിയും രാഷ്ട്രീയക്കാരിയുമായ സുമലത അംബരീഷ് ഇൻസ്റ്റാഗ്രാമിൽ നടത്തിയ നിഗൂഢമായ പോസ്റ്റുകൾ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ദർശൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആറ് പേരെയാണ് ഫോളോ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘0’ ഫോളോവേഴ്‌സ് ആണ്. ഈ നീക്കം അദ്ദേഹത്തിന്റെ ആരാധകരെ…

Read More

കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച് അനുരാഗ് കശ്യപ്; ചിത്രം “8” എത്തുന്നു

നടനും സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് “8” എന്ന സ്പോർട്സ് ഡ്രാമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. എവിആർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ശാസ്ത്രിയാണ്. വൈവിധ്യമാർന്ന ചിത്രങ്ങൾ രചിച്ചു സംവിധാനം ചെയ്ത് പ്രശസ്തനായ അനുരാഗ് കശ്യപ് ബോളിവുഡിൽ മികച്ച ചിത്രങ്ങൾക്ക് ഒരു ബെഞ്ച്മാർക് സൃഷ്‌ടിച്ച പ്രതിഭയാണ്. നടനെന്ന നിലയിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്.

Read More

നന്ദിനി നെയ്യ് ഡിമാൻഡ് വർദ്ധിച്ചു; തിരുപ്പതിയിലേക്ക് അടിയന്തരമായി ആവശ്യം 2000 ടൺ നെയ്യ് 

ബെംഗളൂരു : തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിലേക്ക് റെക്കോർഡ് കെഎംഎഫ് നന്ദിനി നെയ്യ് കയറ്റുമതി. തിരുപ്പതിയിൽ മുമ്പ് വ്യത്യസ്ത ബ്രാൻഡ് നെയ്യ് ഉപയോഗിച്ചാണ് ലഡ്ഡു ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കെഎംഎഫ് ലഡ്ഡു ഉണ്ടാക്കാൻ നന്ദിനി നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നത്, ഇതല്ലാതെ മറ്റൊരു നെയ്യ് ഉപയോഗിക്കുന്നില്ല. ഉഗാദി അടുത്തുവരുന്നതിനാൽ, ലഡ്ഡു ഉണ്ടാക്കുന്നതിനായി 2,000 ടൺ നെയ്യ് അടിയന്തരമായി അയയ്ക്കാൻ ടിടിഡി കെഎംഎഫിനോട് നിർദ്ദേശിച്ചു, ഈ മാസം തന്നെ വിതരണം ചെയ്യാനും ആവശ്യപ്പെട്ടതയാണ് റിപ്പോർട്ട്. ടിടിഡി തുടർച്ചയായി കെഎംഎഫ് നന്ദിനിക്ക് മാത്രമാണ് ടെൻഡറുകൾ നൽകുന്നത്. മുമ്പ്, തിമ്മപ്പയുടെ ശ്രീകോവിലിലേക്ക്…

Read More

കണ്ണൂരിൽ ബിബിഎംപി മാലിന്യ വാഹനങ്ങൾ തടഞ്ഞുനിർത്തി പ്രതിഷേധിച്ച് നാട്ടുകാർ 

ബെംഗളൂരു: മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയതയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മിട്ടഗനഹള്ളിയിലെ നിവാസികൾ ബുധനാഴ്ച ബിബിഎംപി മാലിന്യ ട്രക്കുകൾ തടഞ്ഞു. ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) മെഡിക്കൽ മാലിന്യങ്ങളും മൃഗ മാലിന്യങ്ങളും കലർത്തുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അടുത്തിടെ, ഒരു സ്ത്രീയുടെ മൃതദേഹവും ഡംപ് യാർഡിൽ നിന്ന് കണ്ടെത്തി. പ്രതിഷേധങ്ങളെ തുടർന്ന് മാലിന്യ നീക്കം നിർത്തിവച്ചതിനാൽ ട്രക്കുകൾ പ്രദേശതെട്ടത്ത് കുടുങ്ങി. പ്രശ്നത്തെക്കുറിച്ച് നാട്ടുകാർ ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവർക്ക് കത്തെഴുതിയിട്ടുണ്ട്.

Read More

അമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവം: യുവാവിന് എച്ച്ഐവി ബാധിതനെന്ന് ഭാര്യയുടെ കുടുംബം

ബെംഗളൂരു: അമ്മയും മകനും തടാകത്തിൽ ചാടി ജീവിതം അവസാനിപ്പിച്ചതിന് രണ്ട് ദിവസത്തിന് ശേഷം, മകൻ എച്ച്ഐവി ബാധിതനാണെന്നും തന്റെ അവസ്ഥ മറ്റുള്ളവർ അറിയുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും ഭാര്യ വെളിപ്പെടുത്തി. നേരത്തെ, അമ്മയും മക്നറെ ഭാര്യയും തമ്മിൽ നല്ല ബന്ധത്തിലല്ലെന്നും, ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നെന്നാണ് പറഞ്ഞിരുന്നത്. ചന്നരായപട്ടണ താലൂക്കിലെ കബ്ബള്ളി ഗ്രാമത്തിലെ തടാകത്തിൽ ചാടിയാണ് ജയന്തി (60) മകൻ ഭരത് (32) എന്നിവർ മരിച്ചത്. അരസിക്കെരെ താലൂക്കിലെ ബാഗുരനഹള്ളിയിലെ ഗീതയെ ഭരത് വിവാഹം കഴിച്ചത് എട്ട് മാസം മുമ്പാണ്. സ്ത്രീധനമായി നാല് ലക്ഷം രൂപയും 100 ഗ്രാം…

Read More

കുട്ടികൾക്ക് പുതിയ ഭാഷകൾ പറഞ്ഞുനൽകണം; ‘എനിക്ക് 7-8 ഭാഷകൾ അറിയാം’: ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപി സുധ മൂർത്തി

ബെംഗളൂരു: കുട്ടികളെ ഒന്നിലധികം ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപിയും ഇൻഫോസിസ് സ്ഥാപകയുമായ സുധാ മൂർത്തി. തനിക്ക് 8 ഭാഷകൾ അറിയാമെന്നും ഒന്നലധികം ഭാഷകൾ പടിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ അറിവ് സമ്പാദിക്കാൻ കഴിയുമെന്നും സുധ മൂർത്തി അഭിപ്രയപ്പെട്ടു. ത്രിഭാഷാ നയത്തിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് സുധാമൂർത്തിയുടെ പ്രതികരണം. ഒരു വ്യക്തി വിവിധ ഭാഷകൾ സ്വായത്തമാക്കണമെന്നാണ് വിശ്വസിക്കുന്നത്. ഒരാൾക്ക് ഒന്നിലധികം ഭാഷകൾ പഠിക്കാൻ കഴിയും. തനിക്ക്…

Read More

ആറ്റുകാൽ പൊങ്കാല ഇന്ന്; അനന്തപുരിയിലേക്ക് ഒഴുകി ഭക്തലക്ഷങ്ങള്‍

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. രാവിലെ ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് പത്തേകാലോടെ ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ…

Read More

നഗരത്തിൽ മാർച്ച് 20 ന് ശേഷം മഴയ്ക്ക് സാധ്യത; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ മഴ ലഭിക്കില്ലെന്നും എന്നാൽ വൈകുന്നേരവും രാത്രിയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്ര ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, മാർച്ച് 19 അല്ലെങ്കിൽ 20 ന് ശേഷം ബെംഗളൂരുവിലും തെക്കൻ ഉൾനാടൻ കർണാടകയുടെ ചില ഭാഗങ്ങളിലും മഴ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും തീരദേശ കർണാടകയിലും താപനിലയിൽ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും വടക്കൻ ഉൾപ്രദേശങ്ങളിൽ തണുപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ്; ഏപ്രിൽ മുതൽ കെഎസ്ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെടും

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനായുള്ള ബെംഗളൂരുവിലെ ആദ്യത്തെ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിയുമായി സംസ്ഥാന സർക്കാർ അതിവേഗത്തിൽ മുന്നോട്ട്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക റിപ്പോർട്ടും തയാറാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ജിബിഡിഎ) ടെൻഡർ ക്ഷണിച്ചു. ബെംഗളൂരു നഗരത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലായി ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് ജനുവരി അവസാനം കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. ബെംഗളൂരു നഗരത്തോട് ചേർന്ന ബിഡദ എന്ന സ്ഥലത്താണ് ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് നിർമിക്കാനൊരുങ്ങുന്നത്. 2005 മുതൽ…

Read More

ദേവരബീസനഹള്ളി ജംഗ്ഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: എച്ച്.എ.എൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബിഡബ്ല്യുഎസ്എസ്ബിയുടെ ഡ്രൈനേജ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ദേവരബീസനഹള്ളി ജംഗ്ഷനിൽ (ഉഡുപ്പി ഗോകുൽ ഹോട്ടലിൻ്റെ മുൻവശം) നാളെ മുതൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗോപാലകൃഷ്ണ ക്ഷേത്ര റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിലേക്കുള്ള വാഹനങ്ങൾ അംബേദ്ക്കർ സ്റ്റാച്യു, ന്യൂ ഹൊറൈസൺ കോളേജ് ഔട്ടർ റിംഗ് റോഡ് വഴി പോകണം. ദൊഡ്ഡകനാലി റോഡിൽ നിന്നും ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ എടിസി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ് ഇക്കോ വേൾഡ് വഴിയാണ് പോകേണ്ടത്.

Read More
Click Here to Follow Us