നമ്മ മെട്രോയ്ക്ക് വരുമാനക്കുറവ്: പരസ്യങ്ങൾ തേടി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധിച്ചതിനനുസരിച്ച് യാത്രക്കാരുടെ എണ്ണം ദിനംപ്രതി കുറയുന്നു. ഇത് വരുമാന നഷ്ടത്തിന് കാരണമാകുന്നതായി റിപ്പോർട്ട്. ഇത് നികത്തുന്നതിനായി, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ( BMRCL ) നമ്മുടെ മെട്രോ ട്രെയിനുകൾക്കുള്ളിലും പുറത്തും പരസ്യങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു . ട്രെയിനുകളിൽ പരസ്യങ്ങൾ നൽകുന്നതിനായി ടെൻഡർ വിളിച്ചു. ടെൻഡർ അന്തിമമാക്കുകയും ഗ്രീൻ ലൈനിലെ 10 ട്രെയിനുകളിലും പർപ്പിൾ ലൈനിലെ 10 ട്രെയിനുകളിലും ഏഴ് വർഷത്തേക്ക് പരസ്യങ്ങൾ നൽകാൻ ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നൽകുകയും ചെയ്തു. ഗ്രീൻ, പർപ്പിൾ…

Read More

വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

ബെംഗളൂരു: വെള്ളം ശേഖരിക്കാൻ വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ യുവതിക്ക് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തെത്തുടർന്ന് വ്യാഴാഴ്ച ആനന്ദപുര നിവാസികൾ മൈസൂരു റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തി. സെൽവി ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. പ്രതിഷേധത്തെ തുടർന്ന് കെ. ആർ മാർക്കറ്റിന് ചുറ്റും കുറച്ചു നേരം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ബിഡബ്ല്യുഎസ്എസ്ബിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ ചാമരാജ്പേട്ട് എംഎൽഎയും മന്ത്രിയുമായ ബിഇസഡ് സമീർ അഹമ്മദ് ഖാനെതിരെ രോഷം പ്രകടിപ്പിച്ചു.   “വർഷങ്ങളായി ജലപ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല, ജലകണക്ഷനുകൾ ആവശ്യപ്പെട്ടാൽ അവർ ഞങ്ങൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുന്നു. ഞങ്ങൾക്ക് ജലകണക്ഷനുകൾ…

Read More

ബെംഗളൂരു നിവാസികളേ; സൂക്ഷിക്കുക തണ്ണിമത്തനിലും മായം; ആരോഗ്യപ്രശ്നങ്ങൾക്കുള്ള സൂചന നൽകി എഫ്എസ്എസ്എഐ

ബെംഗളൂരു: വേനൽക്കാലം ഉന്മേഷദായകമായ പഴങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ, തണ്ണിമത്തനിൽ രാസ ചായങ്ങൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിപുലമായ അന്വേഷണം ആരംഭിച്ചു. ചില വിൽപ്പനക്കാർ തണ്ണിമത്തൻ പഴങ്ങളുടെ ചുവപ്പ് നിറം വർദ്ധിപ്പിക്കാൻ കൃത്രിമ നിറങ്ങൾ കുത്തിവയ്ക്കുന്നുവെന്നും ഇത് കർണാടകയിലുടനീളം ഗുരുതരമായ ആരോഗ്യ ആശങ്കകൾ ഉയർത്തുന്നുവെന്നും ആശങ്കാജനകമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനധികൃത അഡിറ്റീവുകൾ പരിശോധിക്കുന്നതിനായി വിവിധ വിപണികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് എഫ്എസ്എസ്എഐ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നിരീക്ഷണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. തണ്ണിമത്തൻ കൂടുതൽ ആകർഷകമാക്കാൻ…

Read More

രാജ്കുമാർ റോഡിൽ കാർ മീഡിയനിൽ ഇടിച്ചു മൂന്നുതവണ മറിഞ്ഞു, യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: രാജ്കുമാർ റോഡിൽ അമിതവേഗതയിൽ വന്ന ഒരു കാർ മീഡിയനിൽ ഇടിച്ച് മൂന്ന് തവണ മറിഞ്ഞു, ഇടിയുടെ ആഘാതത്തിൽ ഏകദേശം 20 മീറ്ററോളം കാർ തെറിച്ചുവീണു. ഭാഗ്യവശാൽ, കാറിലുണ്ടായിരുന്ന നാല് പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഓറിയോൺ മാളിൽ നിന്ന് നവരംഗ് തിയേറ്ററിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. കാർ അമിത വേഗതയിലായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ എയർബാഗുകൾ തുറന്നുപോയതായും റിപ്പോർട്ടുകളുണ്ട്. ഭാഗ്യവശാൽ, അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മല്ലേശ്വരം ട്രാഫിക്…

Read More

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: പ്രധാന ട്രെയിനുകള്‍ പലതും കടന്നുപോകുന്ന ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ. 480 കോടി രൂപ ചെലവിൽ നവീകരിച്ചുകൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ ബെംഗളൂരുവിലെ മാത്രമല്ല, കർണ്ണാടകയിലെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്. ഏറ്റവും പുതിയ വാർത്തയനുസരിച്ച് ഇവിടെ പുതുതായി നിർമ്മിച്ച 1A മുതൽ 1E വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ തുടരുന്ന നിർമ്മാണ പ്രവർത്തികള് കാരണം സ്റ്റേഷമനിലേക്ക് കയറുന്ന എൻട്രി പോയിന്‍റുകളെക്കുറിച്ച്…

Read More

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നാല് കടുവക്കുട്ടികൾ പിറന്നു

ബെംഗളൂരു: അപൂർവ വന്യജീവികളുടെ സങ്കേതമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നാല് കടുവക്കുട്ടികൾ പിറന്നു. തുടർച്ചയായി മൃഗങ്ങളുടെ മരണത്തിന് വേദിയായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ കടുവക്കുട്ടികളുടെ ജനനം സന്തോഷം പകരുന്നു . ഹിമ, അരുണ്യ എന്നീ കടുവകളാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തമിഴ്നാട്ടിലെ അന്ന മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന വീർ, അരുണ്യ എന്നീ വെള്ളക്കടുവ ജോഡികൾക്കാണ് കുഞ്ഞുങ്ങൾ പിറന്നത് , അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവതിയാണ്. അതേസമയം, മറ്റൊരു പെൺ കടുവയായ ഹിമയാണ് ആദ്യമായി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 2024 ൽ സഞ്ജയ്ക്കും ഹിമയ്ക്കും…

Read More

നഗരത്തിൽ യാത്രച്ചെലവേറും; നമ്മ മെട്രോ, ബിഎംടിസിയ്ക്ക് പിന്നാലെ ഓട്ടോനിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ ബിഎംടിസി, നമ്മ മെട്രോ എന്നിവയ്ക്കു പിന്നാലെ ഓട്ടോറിക്ഷകളിലും നിരക്ക് ഉയർത്തുന്നതോടെ യാത്രച്ചെലവ് ഇനിയും ഉയരും. ഓട്ടോറിക്ഷാനിരക്ക് വർധിപ്പിക്കാനുള്ള നടപടികൾ നടന്നുവരുകയാണ്. മിനിമം നിരക്ക് (ആദ്യത്തെ രണ്ടുകിലോമീറ്റർ) 30 രൂപയിൽനിന്ന് 40 രൂപയാക്കണമെന്നും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയിൽനിന്ന് 20 രൂപയാക്കണമെന്നുമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ആവശ്യം. ഇതുസംബന്ധിച്ച് ചർച്ചചെയ്യാൻ ബെംഗളൂരു ഈസ്റ്റ് ട്രാഫിക് ഡിസിപി സഹിൽ ബാഗ്‌ലയുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേർന്നു. ആർടിഒമാരായ കെ.എസ്. സൗന്ദര്യ, എസ്. മല്ലേഷ്, 15 ഓട്ടോഡ്രൈവേഴ്‌സ് യൂണിയനുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യൂണിയൻ…

Read More

സംസ്ഥാനത്ത് 47 ആടുകൾ ചത്തത് ആന്ത്രാക്സ് ബാധിച്ച് എന്ന് സംശയം

ബെംഗളൂരു: ഗഡാഗ് ജില്ലയിലെ ഷിരഹട്ടി താലൂക്കിലെ സേവാനഗറിൽ 47 ആടുകൾ പെട്ടെന്ന് ചത്തത് ആന്ത്രാക്സ് മൂലമെന്ന് സംശയം. ശനിയാഴ്ച, പൊമാപ്പ ലമാനി എന്നയാളുടെ കൂട്ടത്തിലെ 22 ആടുകൾ ചത്തു, അതിൽ 25 എണ്ണം പിറ്റേന്ന് ചത്തു. ജഡത്തിന്റെ മൂക്കിൽ നിന്ന് ശേഖരിച്ച രക്തത്തിന്റെയും മറ്റ് സാമ്പിളുകൾ വെറ്ററിനറി ഡോക്ടർമാർക്ക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. “ആടുകളിൽ ആന്ത്രാക്‌സിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാമ്പിളുകൾ ബാഗൽകോട്ടിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് ആന്റി ആന്ത്രാക്‌സ് വാക്‌സിനുകൾ വാങ്ങി സേവാനഗറിലും പരിസര പ്രദേശങ്ങളിലുമുള്ള ആടുകൾക്കും കന്നുകാലികൾക്കും നൽകിയാതായി താലൂക്ക് വെറ്ററിനറി…

Read More

ആഘോഷങ്ങളോടെ നൂറാം വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്; ഉൾപ്പെടുത്തിയിരിക്കുന്നത് കർണാടകയുടെ പരമ്പരാഗത ചുവർചിത്രകല

ബെംഗളൂരു : എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ നൂറാമത്തെ വിമാനം പുറത്തിറക്കി സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പുതിയ ബോയിങ് 737-8 വിമാനമാണ് നൂറാമത്തേതായി പുറത്തിറക്കിയത്. കർണാടകയുടെ പരമ്പരാഗത ചുവർചിത്രകലയായ ‘ചിത്താര ടെയിൽ’ ആർട്ടാണ് നൂറാമത് വിമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സമൃദ്ധിയെയും ആഘോഷങ്ങളെയും പ്രതിനിധീകരിക്കുന്നു. നൂറാം വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അലോക് സിങ് നിർവഹിച്ചു. ഹിൻഡൻ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിനുശേഷം നൂറാമത് വിമാനം സർവീസ് നടത്തിയത്. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ…

Read More

സിനിമയ്ക്കുമുൻപുള്ള പരസ്യം; പിവിആർ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു : സിനിമയ്ക്കുമുൻപ്‌ ദീർഘനേരം പരസ്യം പ്രദർശിപ്പിച്ചതിന് പിവിആർ. ഐനോക്സിന് പിഴയിട്ട ഉപഭോക്തൃകോടതിയുടെ ഉത്തരവ് ഈ മാസം 27 വരെ ഹൈക്കോടതി സ്റ്റേചെയ്തു. അടുത്തതവണ വാദം കേൾക്കുന്നതുവരെ സ്റ്റേയുണ്ടായിരിക്കുമെന്ന് പറഞ്ഞ കോടതി, പരാതിക്കാരന് നോട്ടീസയച്ചു.2023-ൽ ‘സാം ബഹദുർ’ എന്ന സിനിമ തുടങ്ങുന്നതിനുമുൻപ്‌ 25 മിനിറ്റ് നേരം പരസ്യം പ്രദർശിപ്പിച്ച് സമയംപാഴാക്കിയെന്ന് ചൂണ്ടിക്കാട്ടി എം.ആർ. അഭിഷേക് നൽകിയ ഹർജിയിലായിരുന്നു കഴിഞ്ഞമാസം ഉപഭോക്തൃകോടതി പിവിആർ ഐനോക്സിന് പിഴയിട്ടത്. മാനസികബുദ്ധിമുട്ടുണ്ടാക്കിയതിനാൽ പരാതിക്കാരന് 20,000 രൂപയും കേസ് നടത്തിയതിലെ ചെലവിനായി 8,000 രൂപയും നൽകണമെന്നും അന്യായമായ നടപടികളിൽ ഏർപ്പെട്ടതിന് ഒരുലക്ഷം രൂപ…

Read More
Click Here to Follow Us