ബെംഗളൂരു: ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മേഡ്ചലിലേക്കുള്ള എംഎംടിഎസ് മള്‍ട്ടി-മോഡല്‍ ട്രാൻസ്പോർട്ട് സർവീസ് ട്രെയിനില്‍ വനിതാ കോച്ചില്‍ യാത്ര ചെയ്യുമ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് 23 കാരി മൊഴിനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അല്‍വാള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കോച്ചില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീ യാത്രക്കാർ ട്രെയിനില്‍ നിന്നിറങ്ങി. പിന്നീട് യുവതി മാത്രമായിരുന്നു കോച്ചിലുണ്ടായിരുന്നത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് പെണ്‍കുട്ടിയെ സമീപിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു.…
Read MoreDay: 24 March 2025
കൊടുവാളുമായി റീല്‍സ് എടുത്തു; ബിഗ് ബോസ് താരത്തിനെതിരെ കേസ്
ബെംഗളൂരു: കൊടുവാളുമായി റീല്‍സ് ചിത്രീകരണം നടത്തിയ ബിഗ് ബോസ് മത്സരാർത്ഥികള്‍ക്കെതിരെ കേസ്. കന്നഡ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളായ വിനയ് ഗൗഡയ്ക്കും രജത് കിഷനുമെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധ നിയമപ്രകാരമാണ് ബെംഗളൂരു പോലീസ് കേസ് എടുത്തിരിക്കുന്നത്. ബെംഗളൂരു പോലീസിൻ്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു.
Read Moreഐസിയുവിൽ ഓക്സിജന് വേണ്ടി ബുദ്ധിമുട്ടി രോഗികൾ; ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധിച്ച് പൊതുജനങ്ങൾ
ബെംഗളൂരു : ഐസിയുവിലെ രോഗികൾ ശ്വാസത്തിനായി ബുദ്ധിമുട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീലിന്റെ സ്വന്തം ജില്ലയിലെ ജിംസ് ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആശുപത്രിയിലേക്കുള്ള വൈദ്യുതി നിലച്ചു, ഇത് ഐസിയുവിലെ രോഗികളെ ബുദ്ധിമുട്ടിലാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുകയാണ്. വൈദ്യുതി പോയ ശേഷം, അവർ ബാറ്ററികൾ വഴി ഓക്സിജൻ വിതരണം ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും, ബാറ്ററി ബാക്കപ്പ് ഇല്ലാത്തതിനാൽ അതും ഓഫായി. തുടർന്ന് മെഡിക്കൽ സ്റ്റാഫ് ഒരു ഹാൻഡ് പമ്പ് വഴി ഓക്സിജൻ…
Read Moreബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; സാധ്യതാപഠനത്തിനായി എഎഐ എത്തും
ബെംഗളൂരു goo ഏപ്രിൽ ഏഴിനും ഒമ്പതിനും ഇടയിലായിരിക്കും സംഘം എത്തുക. സാധ്യതാപഠനത്തിനായി കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഐഡിസി) 1.21 കോടി രൂപ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നൽകിയിട്ടുണ്ട്. വിമാനത്താവളം നിർമിക്കാൻ നിലവിൽ മൂന്നു സ്ഥലങ്ങളാണ് അന്തിമപട്ടികയിലുള്ളത്. കനകപുര റോഡിൽ ഹരോഹള്ളിക്കു സമീപം രണ്ടു സ്ഥലങ്ങളും നെലമംഗല- കുനിഗൽ റോഡിൽ ഒരു സ്ഥലവുമാണ് പട്ടികയിലുള്ളത്. ഈ മാസം അഞ്ചിനാണ് പരിശോധനയ്ക്കായി സംസ്ഥാന സർക്കാർ എഎഐക്ക് കത്തെഴുതിയത്. ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആദ്യം നഗരത്തിന് സമീപത്തെ…
Read Moreമലമ്പുഴ അണക്കെട്ടിൽ മഹാശിലാ യുഗത്തിലെ നൂറിലധികം നിര്‍മിതികള്‍ കണ്ടെത്തി
പാലക്കാട്ടെ മലമ്പുഴ അണക്കെട്ടിന് സമീപം മഹാശിലാ യുഗത്തിലെ നൂറിലധികം നിര്‍മിതികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) കണ്ടെത്തി. മലമ്പുഴ അണക്കെട്ടിന് സമീപം നടത്തിയ പര്യവേഷണത്തിലാണ് ദ്വീപ് പോലെ കുന്നുകളില്‍ വ്യാപിച്ചുകിടക്കുന്ന മെഗാലിത്തിക് നിര്‍മിതികള്‍ കണ്ടെത്തിയത്. സര്‍വേയില്‍ 45 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നിലയിലാണ് മഹാശിലാ യുഗത്തിലെ 110ലധികം നിര്‍മിതികള്‍ കണ്ടെത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാശിലാ യുഗത്തിലെ നിര്‍മിതികള്‍ ചുണ്ണാമ്പ് കൊണ്ടോ സിമന്റ് കൊണ്ടോ നിര്‍മിച്ചത് അല്ല. പലപ്പോഴും പരുക്കന്‍ കല്ലുകള്‍ ഉപയോഗിച്ച് ശവസംസ്‌കാരത്തിനായി നിര്‍മ്മിച്ച നിര്‍മിതികളാണ് ഇവ. നവശിലായുഗത്തിലും വെങ്കല യുഗത്തിലും…
Read Moreനഗരത്തിൽ എസ്എസ്എൽസി വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികൾക്ക് നേരെ ആക്രമണം
ബെംഗളൂരു: നഗരത്തിലെ ചന്ദ്ര ലേഔട്ടിൽ എസ്എസ്എൽസിക്ക് പഠിക്കുന്ന രണ്ട് ആൺകുട്ടികളെ വടികൊണ്ട് ആക്രമിച്ചതായി റിപ്പോർട്ട്. മാർച്ച് 17 ന് രാത്രിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ആൺകുട്ടിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. പരിക്കേറ്റ ആൺകുട്ടികളെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ചന്ദ്രലെറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി, അഞ്ച് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തുകയാണ്.
Read Moreനഗരത്തിൽ ലഭിച്ചത് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ പെയ്തത് യെലഹങ്കയിൽ
ബെംഗളൂരു: ഈ വേനലിലെ ആദ്യ വേനൽനഴ ശക്തിയൊട്ടും കുറച്ചില്ല. യെലഹങ്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത്. ഇവിടുത്തെ സൊന്നേനഹറ്റിയിൽ മാത്രം 60 മിമി മഴയാണ് പെയ്തതെന്നാണ് കണക്കുകൾ പറയുന്നത്. പ്രദേശത്തെ മറ്റു ഭാഗങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്. ബഗളുരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. ബെംഗളൂരു കൂടാതെ, സമീപത്തെ രാമനഗര, മാണ്ഡ്യ, കോലാർ, ചിക്കബെല്ലാപുര മൈസൂർ, കൊടക്, തുടങ്ങിയ ജില്ലകളിലും ഇന്നലെ കന മഴ തന്നെയാണ് ലഭിച്ചത്. ഇതിൽ രാമനഗരയിലെ ചെല്ലൂരിലാണ് ഏറ്റവും കൂടുതൽ മഴ…
Read Moreതുംഗഭദ്ര അണക്കെട്ടിന്റെ ക്രെസ്റ്റ് ഗേറ്റുകളുടെ കാലാവധി കഴിഞ്ഞിട്ടും മാറ്റിസ്ഥാപിക്കുന്നില്ല; മുന്നിലുള്ളത് വലിയ ദുരന്തം
ബെംഗളൂരു: കൊപ്പൽ താലൂക്കിലെ മുനിരബയ്ക്ക് സമീപമുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ക്രസ്റ്റഗേറ്റ് ഒലിച്ചുപോയട്ട് മാസങ്ങളായി . വേനൽക്കാലത്ത് ക്രെസ്റ്റ്ഗേറ്റ് സ്ഥാപിക്കുമെന്ന് ബോർഡ് പറഞ്ഞിരുന്നത്. തുടർന്ന് ഒരു താൽക്കാലിക സ്റ്റോപ്പ് ഗേറ്റ് സ്ഥാപിച്ചിരുന്നു. എന്നിരുന്നാലും നിലവിൽ ക്രെസ്റ്റ് ഗേറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ബോർഡ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ, മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഗേറ്റ് മാറ്റുമോ എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. വടക്കൻ കർണാടകയിലെ നാല് ജില്ലകളിലെയും അയൽ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയാണ് തുംഗഭദ്ര ജലസംഭരണി. ജനങ്ങൾക്ക് കുടിവെള്ളത്തിനും കൃഷിക്കും അടിസ്ഥാനം തുംഗഭദ്ര…
Read Moreബെംഗളൂരുവിലെ കനത്ത മഴയിൽ മരം വീണു മൂന്ന് വയസ്സുകാരി മരിച്ചു
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പുലകേശി നഗറിൽ കനത്ത മഴയിൽ മരം വീണു മൂന്ന് വയസ്സുള്ള പെൺകുട്ടി മരിച്ചു. കുട്ടി അച്ഛനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. ഒരു മരം കടപുഴകി വീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. സീസണിലെ ആദ്യത്തെ കനത്ത മഴയുടെ ആഘാതത്തിൽ ബെംഗളൂരു വിറങ്ങലിച്ചു നിൽക്കുകയാണ്. നഗരത്തിലുടനീളം ശക്തമായ മഴയിൽ , നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 30 മരങ്ങൾ കടപുഴകിയട്ടുണ്ട്, 48…
Read Moreമധുരപലഹാരങ്ങളുടെ ഗുണനിലവാരത്തിൽ പരാതി; 10 മധുരപലഹാരങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് എഫ്എസ്എസ്എഐ
ബെംഗളൂരു: ഉഗാദി ഉത്സവത്തിന് മുന്നോടിയായി, മധുരപലഹാരങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിൽ. ഉപഭോഗത്തിനായുള്ള അവയുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ആളുകൾ ഇതിനകം തന്നെ മധുരപലഹാരങ്ങൾ വാങ്ങുന്നുണ്ട്. മൈസൂർപാക്, കാജു ബർഫി, മിക്‌സ്ചർ, ജിലേബി, ജാൻഗ്രി തുടങ്ങിയ മധുരപലഹാരങ്ങളിൽ കളറിംഗ് ഏജന്റുകൾ ഉപയോഗിക്കുന്നതും അമിതമായ പഞ്ചസാര ഉപയോഗിക്കുന്നതും സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഡൈജസ്റ്റ് ഇന്ത്യഎഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പത്ത് മധുരപലഹാരങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കളറിംഗ് ഏജന്റുകളുടെ ഉപയോഗവും അമിതമായ പഞ്ചസാരയും കാൻസർ, പ്രമേഹം, മറ്റ്…
Read More