അപൂർവ നായ ഇനത്തിനായി ബെംഗളൂരു സ്വദേശി ചെലവാക്കിയത് 50 കോടി രൂപ

ബെംഗളൂരു: അപൂർവ സങ്കരയിനം നായയ്ക്കായി 50 കോടി രൂപ ചെലവാക്കി ബെംഗളൂരു സ്വദേശി.

കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന ഈ നായ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ നായയാണ്. ലോകത്തിലെതന്നെ വിലയേറിയ ഒന്നും.

ബെംഗളൂരുവിലെ അറിയപ്പെടുന്ന ഡോഗ് ബ്രീഡറായ 51-കാരൻ എസ്. സതീഷാണ് ഒകാമിയുടെ ഉടമ. 150-ഓളം ഇനം വ്യത്യസ്ത നായ ഇനങ്ങള്‍ സതീഷിന്റെ പക്കലുണ്ട്.

പത്തുവർഷങ്ങള്‍ക്കു മുമ്പ് തന്നെ ഡോഗ് ബ്രീഡിങ് നിർത്തിയ ഇദ്ദേഹം അപ്പോള്‍ അപൂർവ വളർത്തുമൃഗങ്ങളെ വിവിധ പരിപാടികളില്‍ പ്രദർശിപ്പിച്ചാണ് പണം സമ്പാദിക്കുന്നത്.

ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും പുതിയ അതിഥിയാണ് ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡ് എന്ന നായ വർഗവും ചേർന്ന ഒകാമി. ഭീമാകാരൻമാരായ കൊക്കേഷ്യൻ ഷെപ്പേർഡ് എന്ന നായ വർഗത്തിന്റെ സ്വദേശം കോക്കസസ് മേഖലകളായ ജോർജിയ, അർമേനിയ, അസർബൈജാൻ, ഡാഗെസ്താൻ എന്നിവിടങ്ങളാണ്.

എന്നാല്‍ സതീഷിന്റെ പക്കലുള്ള ഒകാമിയുടെ സ്വദേശം യുഎസാണ്. കഴിഞ്ഞ വർഷം ഒരു ബ്രോക്കർ വഴിയാണ് സതീഷ് ഇവനെ വാങ്ങുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള നായക്കുട്ടിക്ക് ഇപ്പോള്‍ തന്നെ 75 കിലോഗ്രാം തൂക്കവും 30 ഇഞ്ച് ഉയരവുമുണ്ട്.

28 കോടിരൂപയായിരുന്നു നായക്കുട്ടിയുടെ വില. കമ്മീഷനും മറ്റു ചെലവുകളുമടക്കമാണ് ചെലവ് 50 കോടിയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us