റാപ്പിഡോ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യിക്കാൻ ക്യാമ്പയിൻ ആരംഭിച്ച് ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: കർണാടകയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ റാപ്പിഡോ സർവീസിനെതിരെ നേരിട്ടുള്ള പ്രതിഷേധത്തിന് ഇറങ്ങി. ആപ്പ് വഴി യാത്രക്കാരെ ആകർഷിച്ചുകൊണ്ടിരുന്ന ഓട്ടോ ഡ്രൈവർമാർ ഇപ്പോൾ ബൈക്ക് ടാക്സി ആപ്പ് അൺഇൻസ്റ്റാൾ ചെയ്യിക്കാനുള്ള പ്രചാരണം ആരംഭിക്കുകയാണ്. അനധികൃത ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇത് അവരുടെ വരുമാനത്തെ ബാധിക്കുന്നുണ്ടെന്ന് അവർ അവകാശപ്പെടുന്നു. സർക്കാരിനോട് നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, ഇതോടെയാണ് . ബെംഗളൂരുവിൽ മാത്രം 1,00,000-ത്തിലധികം ഓട്ടോ ഡ്രൈവർമാർ Rapido ആപ്പ് അൺഇൻസ്റ്റാൾ ചെയ്തതോടെ ഈ കാമ്പെയ്‌ൻ ശക്തി പ്രാപിച്ചു. ഉപജീവനത്തിനായി ഡ്രൈവർമാർ ഓല,…

Read More

നടന്‍ അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു; തലകീഴായി മറിഞ്ഞു: വീഡിയോ കാണാം

ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന മത്സരത്തിനിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പും റേസിനിടെ അജിത്ത് അപകടത്തില്‍പ്പെട്ടിരുന്നു. താരത്തിന് അപകടത്തില്‍ കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോര്‍ഷെ സ്പ്രിന്റ് ചലഞ്ച് ടൂര്‍ണമെന്റില്‍ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫെബ്രുവരിയിലും അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. പോര്‍ച്ചുഗലിലെ എസ്‌റ്റോറിലായിരുന്നു അന്ന് അപകടമുണ്ടായത്. https://x.com/MotorVikatan/status/1893367488588464286?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1893367488588464286%7Ctwgr%5Ea5e52787ce8b5371d26da110284802a6d5c2abd2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fchalachithram-film%2F2025%2FFeb%2F23%2Fajith-kumars-car-crashes-twice-in-spain-race-actor-remains-unscathed അന്നും പരിക്കേല്‍ക്കാതെ അജിത് രക്ഷപ്പെട്ടിരുന്നു. പരിശീലന സെഷനിടെയാണ് അന്ന് അപകടമുണ്ടായത്. മുമ്പ് ദുബൈയിലെ…

Read More

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സീറ്റുകൾ റിസർവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി യുവാവ്

ബെംഗളൂരു: സ്ത്രീ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ സീറ്റുകൾ ലഭിക്കുന്നില്ലെന്ന് പുരുഷ യാത്രക്കാരുടെ പരാതി. സ്ത്രീകൾക്കായി ശക്തി പദ്ധതി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. തൽഫലമായി, സ്ത്രീ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു, ഇത് പുരുഷന്മാർക്ക് സീറ്റുകളുടെ ക്ഷാമത്തിന് കാരണമായി. സീറ്റുകൾ ലഭിക്കുന്നില്ലെന്നും ദീർഘദൂരം നിൽക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും പുരുഷന്മാർ പരാതിപ്പെടുന്നു. ബസുകളിൽ പുരുഷന്മാർക്ക് റിസർവ് ചെയ്ത സീറ്റുകളിൽ മാത്രമേ ഇരിക്കാൻ അനുവാദം നൽകാവൂ എന്ന് കെഎസ്ആർടിസി മൈസൂരു ഡിവിഷൻ കൺട്രോളർ ഓഫീസർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതാണ് ഇതിന് കാരണം. ഇപ്പോൾ ടിക്കറ്റ് പണം നൽകിയിട്ടും…

Read More

കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി മൃഗശാല ജീവനക്കാർ; കയ്യോടെ പൊക്കാൻ ഉണ്ടായ കാരണം ഇങ്ങനെ

സന്ദര്‍ശകരെ പറ്റിക്കാനായി ചൈനയിലെ ഒരു മൃഗശാല കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയതായി റിപ്പോര്‍ട്ട്. മൃഗശാല അധികൃതരുടെ കള്ളത്തരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കൈയ്യോടെ പിടികൂടിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി മാറ്റിയത്. ഈ ‘സീബ്ര’യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് കഴുതയുടെ ശരീരത്തില്‍ കറുപ്പും വെളുപ്പും പെയിന്റുകളടിച്ചത്. എന്നാല്‍ പെയിന്റിംഗിലെ ഒരു പാളിച്ചയാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. കഴുതകളുടെ ശരീരത്തില്‍ മാത്രമാണ് പെയിന്റടിച്ചിട്ടുള്ളത്. ഇവയുടെ മുഖത്ത് പെയിന്റടിക്കാന്‍ ഇവര്‍ വിട്ടുപോയി. ഇതോടെ…

Read More

ഷൂ കടയില്‍ തീപിടുത്തം; ഉണ്ടായത് വന്‍ നാശനഷ്ടം

ബെംഗളൂരു: അട്ടിബെലെയിലെ ഗൗരി ശങ്കര്‍ തിയേറ്റര്‍ റോഡിലെ ഒരു പാദരക്ഷാ കടയില്‍ വന്‍ തീപിടുത്തം. വന്‍ നാശനഷ്ടമാണ് ഉണ്ടായത്. തീപിടുത്തത്തില്‍ എസ്ടിആര്‍ ഫുട്‌വെയര്‍ ഷോറൂമിലെ പാദരക്ഷകളും അനുബന്ധ ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അഗ്‌നിശമന സേന സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ തീ കട മുഴുവന്‍ പടര്‍ന്നിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പാദരക്ഷകള്‍ കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിബെലെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Read More

മറാത്തി ഡ്രൈവറെ മർദിച്ച സംഭവം; പൂനെയിൽ ശിവസേന (യുബിടി) പ്രവർത്തകർ കർണാടക ബസുകൾക്ക് നേരെ കരിവാരിത്തേച്ചു.

ബെംഗളൂരു : ശനിയാഴ്ച രാത്രി പൂനെയിലെ സ്വാർഗേറ്റ് പ്രദേശത്ത് ശിവസേന (യുബിടി) പ്രവർത്തകർ കർണാടക നമ്പർ പ്ലേറ്റുള്ള ബസുകളിൽ കറുപ്പ് പെയിന്റ് ഉപയോഗിച്ച് പ്രതിഷേധ പ്രകടനം നടത്തി. ചിത്രദുർഗയിൽ കന്നഡയിൽ സംസാരിക്കാത്തതിന് മറാത്തി സംസാരിക്കുന്ന ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ഈ നടപടി. ബസുകളിൽ കറുപ്പ് നിറം നൽകിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. “പ്രതികളായ 4-5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, നിയമനടപടികൾ തുടരും.., ബാക്കി പ്രതികളെ വീഡിയോ റെക്കോർഡിംഗുകളുടെ അടിസ്ഥാനത്തിൽ ഉടൻ കണ്ടെത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read More

പാചക എണ്ണ വില വർധിച്ചു

ബെംഗളൂരു: ബസ്, മെട്രോ, പാൽ വില വർധനവിന് ശേഷം, പാചക എണ്ണയുടെ വിലയിലെ വർധനവ് ആണ് ഇപ്പോൾ ജനങ്ങളെ ഇപ്പോൾ വലക്കുന്നത്. വെളിച്ചെണ്ണയുടെ വില ലിറ്ററിന് 300 രൂപ വർദ്ധിച്ചപ്പോൾ മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കഴിഞ്ഞ ഒരു മാസമായി വർദ്ധിച്ചുവരികയാണ്. സൂര്യകാന്തി, പാം, നിലക്കടല, എള്ള്, വെളിച്ചെണ്ണ എന്നിവയുടെ വിലയിൽ ലിറ്ററിന് 10-50 രൂപയുടെ വർധനവ് ഇതിൽ ഉൾപ്പെടുന്നുവെന്ന് എണ്ണ വ്യാപാരികൾ പറയുന്നു. കൊപ്രയുടെ വിലയിലെ വർധനവും വെളിച്ചെണ്ണ വിലയെ ബാധിച്ചു. ഒരു വർഷം മുമ്പ് ക്വിന്റലിന് 8,000 മുതൽ 8,500 രൂപ…

Read More

ഇവൻ ആണ് ഹീറോ; എംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്

കൊല്ലം: റോഡ് നിയമലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കാന്‍ ഓടി നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴ അടപ്പിച്ച് യുവാവ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കൊല്ലം ഓയൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹന പരിശോധന നടത്തുന്ന എംവിഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരന്‍ പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു. ജനുവരി 25 കാലാവധി അവസാനിച്ച വണ്ടിയുമായാണ് എത്തിയതെന്ന് മനസിലാക്കിയ…

Read More

കണ്ടക്ടർക്ക് നേരെ ആക്രമണം: മഹാരാഷ്ട്രയിൽ നിന്ന് വരുന്ന ബസുകളുടെ എണ്ണം കുറച്ചു

ബംഗളുരു : ബെൽഗാമിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് (ബെൽഗാം) വരുന്ന ബസുകളുടെ എണ്ണം കുറവായിരുന്നു. അതിർത്തി വരെ മാത്രമേ നിലവിൽ ബസുകൾ സർവീസ് നടത്തുന്നുള്ളൂവെന്ന് വടക്കുപടിഞ്ഞാറൻ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഡിവിഷണൽ കൺട്രോളർ രാജേഷ് ഹുദ്ദാര അറിയിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് എല്ലാ ദിവസവും 30 ബസുകൾ കോലാപ്പൂർ വഴി വന്നിരുന്നു. എന്നാൽ, ശനിയാഴ്ച 20 ബസുകൾ മാത്രമാണ് എത്തിയത്. ഇതിൽ മൂന്ന് ബസുകൾ മാത്രമാണ് സെൻട്രൽ  ബസ്…

Read More

കെഎസ്ആർടിസി ബസിൽ വെച്ച് മുൻ കാമുകിയുടെ ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: മക്കോണഹള്ളി ഗേറ്റിന് സമീപം സംസ്ഥാന പാതയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കർ കെആർ പെറ്റ് പോലീസ് നീക്കം ചെയ്തു. ഒരു പ്രാദേശിക ജെഡി (എസ്) നേതാവ് കൂടിയായ പെട്രോൾ ബങ്ക് ഉടമയാണ് ഇത് ചെയ്തത്. മറ്റൊരു അനധികൃത സ്പീഡ് ബ്രേക്കർ നീക്കം ചെയ്യാൻ പോലീസ് ബങ്ക് ഉടമയ്ക്ക് കുറച്ച് സമയം നൽകി. ബെംഗളൂരു : പത്ത് വർഷമായി താൻ സ്നേഹിച്ചിരുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ ദേഷ്യപ്പെത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ബെംഗളൂരുവിലേക്ക് പോകുന്ന ബസിൽ…

Read More
Click Here to Follow Us