കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി മൃഗശാല ജീവനക്കാർ; കയ്യോടെ പൊക്കാൻ ഉണ്ടായ കാരണം ഇങ്ങനെ

സന്ദര്‍ശകരെ പറ്റിക്കാനായി ചൈനയിലെ ഒരു മൃഗശാല കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയതായി റിപ്പോര്‍ട്ട്.

മൃഗശാല അധികൃതരുടെ കള്ളത്തരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കൈയ്യോടെ പിടികൂടിയതോടെ സംഭവം വിവാദമായിരിക്കുകയാണ്.

ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി മാറ്റിയത്. ഈ ‘സീബ്ര’യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് കഴുതയുടെ ശരീരത്തില്‍ കറുപ്പും വെളുപ്പും പെയിന്റുകളടിച്ചത്. എന്നാല്‍ പെയിന്റിംഗിലെ ഒരു പാളിച്ചയാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

കഴുതകളുടെ ശരീരത്തില്‍ മാത്രമാണ് പെയിന്റടിച്ചിട്ടുള്ളത്. ഇവയുടെ മുഖത്ത് പെയിന്റടിക്കാന്‍ ഇവര്‍ വിട്ടുപോയി.

ഇതോടെ ഒറ്റനോട്ടത്തില്‍ തന്നെ ഇത് കഴുതയാണെന്ന് സന്ദര്‍ശകര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും മനസിലായി.

തട്ടിപ്പ് കൈയോടെ പിടികൂടിയതോടെ വിശദീകരണവുമായി മൃഗശാല അധികൃതര്‍ രംഗത്തെത്തി. സന്ദര്‍ശകരെ പറ്റിക്കുന്നതിനായി ചെയ്ത ഒരു തമാശയാണെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം ഒരു മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയതെന്ന് മൃഗശാലയിലെ ജീവനക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

സന്ദര്‍ശകരെ മൃഗശാലയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും ചില ജീവനക്കാര്‍ പറഞ്ഞു.’’ മൃഗശാല ഉടമ ഒരു തമാശയ്ക്ക് ചെയ്തതാണിത്,’’ എന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts