ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ദർശന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിക്കാൻ സാധ്യതയുണ്ട്. ദർശന് ജാമ്യം നൽകിയതിനെ എതിർത്ത് ബെംഗളൂരു പോലീസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു ഇതിൽ ഉടൻ വാദം കേൾക്കാനാണ് സാധ്യത. ദർശന്റെ നിയമസംഘം കപിൽ സിബലിനെ സമീപിച്ചതയാണ് റിപ്പോർട്ട്. കേസ് ചരിത്രം, അനുബന്ധ രേഖകൾ, ഹൈക്കോടതിയിലെ വാദങ്ങൾ, എതിർ വാദങ്ങൾ എന്നിവ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ദർശന് അനുകൂലമായി വാദിക്കാൻ കപിൽ സിബൽ സമ്മതിച്ചാൽ മാർച്ച് 18 ന് അദ്ദേഹമാകും കോടതിയിൽ ഹാജരാകുക.…
Read MoreDay: 17 February 2025
ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഫോർട്ട് കൊച്ചി വെളിയിൽ രാവിലെ 11-ന് ഉണ്ടായ അപകടത്തിൽ പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read Moreന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ മരിച്ചവരുടെ ഉറ്റവർക്ക് മോർച്ചറിക്ക് മുന്നിൽ 10 ലക്ഷം രൂപ പണമായി നൽകിയ രീതിയെ ചൊല്ലി വിവാദം
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകിയ രീതിയെ ചൊല്ലി വിവാദം. ഡൽഹിയിലെ മൂന്ന് ആശുപത്രികളിലെ മോർച്ചറികൾക്ക് മുന്നിൽവെച്ച് വൻ തുക പണമായാണ് ബന്ധുക്കൾക്ക് നൽകിയത്. ഇത് 2023ലെ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റ മറ്റ് 12 പേർക്ക് ഒരു ലക്ഷം രൂപവീതവുമാണ് കൈമാറിയത്. എല്ലാവർക്കും തുക പണമായി കയ്യിൽ നൽകുകയായിരുന്നുവെന്നും രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ…
Read Moreഗതാഗത കുരുക്ക് ഒരു ഭീഗരപ്രശ്നം; പരീക്ഷ ഹാളിൽ പാരാഗ്ലൈഡ് ചെയ്ത് പറന്നിറങ്ങി ബികോം വിദ്യാർത്ഥി
മഹാരാഷ്ട്രയിലെ ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക് എത്താൻ വൈകിയപ്പോൾ, ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ വഴി ആരെയും അതിശയിപ്പിക്കും. പരീക്ഷാ ഹാളിലേക്ക് പാരാഗ്ലൈഡിംഗ് നടത്തിയാണ് ഈ വിദ്യാർത്ഥി എത്തിയത്. കോളേജ് ബാഗുമായി ആകാശത്ത് പറക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാരാഗ്ലൈഡിംഗിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ധരിച്ചാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ സമർഥ് മഹാംഗഡെ എന്ന ബികോം വിദ്യാർത്ഥിയാണ് ഈ സാഹസത്തിന് മുതിർന്നത്. പരീക്ഷാ ദിവസം സമർഥ് പഞ്ചഗണിയിലായിരുന്നു. വൈ-പഞ്ച്ഗണി റോഡിലെ പസാരണി ഘട്ട് ഭാഗത്ത്…
Read More15 കാരന്റെ കയ്യിൽ നിന്ന് തോക്ക് പൊട്ടി; നാലു വയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു: കളിക്കുന്നതിനിടെ 15 വയസുകാരന്റെ കൈയില്‍ നിന്ന് തോക്കു പൊട്ടി നാലു വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡ്യ ജില്ലയിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴിഫാമിലാണ് സംഭവം. കോഴി ഫാമില്‍ ഇവർ തോക്കു സൂക്ഷിച്ചിരുന്നു. ഇത് സമീപത്തുള്ള മറ്റൊരു കോഴി ഫാമില്‍ ജോലി ചെയ്യുകയായിരുന്ന 15 വയസ്സുകാരന്റെ ശ്രദ്ധയില്‍ പെടുകയും കളിത്തോക്കാണെന്നു കരുതി കുട്ടി തോക്ക് എടുത്ത് കളിക്കാന്‍ തുടങ്ങുകയും ചെയ്തു. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി നാല്…
Read More2023-24 കാലത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 719 കേസ്; ബാലവിവാഹം തടയാൻ ഇനി പി.യു.സി. പ്രിൻസിപ്പൽമാരും
ബെംഗളൂരു : സംസ്ഥാനത്ത് പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽമാരും ഇനി ബാലവിവാഹ നിരോധന ഓഫീസർമാർ. ഇതുസംബന്ധിച്ച് വനിത-ശിശുക്ഷേമ വകുപ്പ് ഉത്തരവിറക്കി. പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം തടയാൻ പ്രിൻസിപ്പൽമാർക്ക് ഇനി കഴിയും. വിവരംലഭിക്കുമ്പോഴേക്കും ഇടപെടാനാകും. പോലീസുമായി ബന്ധപ്പെട്ട് കുറ്റവാളികളുടെപേരിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം വർധിക്കുന്നകാര്യം കണക്കിലെടുത്താണ് വനിത-ശിശുക്ഷേമ വകുപ്പിന്റെ നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് 2023-24 കാലത്ത് സംസ്ഥാനത്ത് 719 കേസാണ് രജിസ്റ്റർചെയ്തത്. തൊട്ടുമുൻവർഷം 328 കേസായിരുന്നു. പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽമാർക്കൊപ്പം…
Read Moreവാഹനം മറികടന്നതിനെച്ചൊല്ലി തർക്കം; യുവാവിനെ കാറിൽ വലിച്ചിഴച്ച് ഡ്രൈവർ
ബെംഗളൂരു: വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവറുടെ ക്രൂരത. ബെംഗളൂരുവിലെ നെലമംഗല ടോളിലാണ് ക്രൂരമായ സംഭവം നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മറികടക്കുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ ഇടിച്ചെന്ന് ആരോപിച്ചാണ് തര്‍ക്കം ഉടലെടുത്തത്. ദേശീയ പാതയിലൂടെ യുവാവിനെ 50 മീറ്ററോളം വലിച്ചിഴച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴി. ടോള്‍ ബൂത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോഴാണ് തര്‍ക്കം തുടങ്ങിയത്. ടോള്‍ നല്‍കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ അടുത്ത വാഹനത്തിലെ യുവാവ് കാര്‍ ഡ്രൈവറോട് സംസാരിക്കാനെത്തി. ഇയാളുടെ ഷര്‍ട്ടില്‍ പിടിച്ച കാര്‍ ഡ്രൈവര്‍, ടോള്‍ ഗേറ്റ് തുറന്നപ്പോള്‍ പിടിവിടാതെ…
Read Moreഡൽഹിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം
ന്യൂഡൽഹി: പുലർച്ചെ 5.30-ന് ഡല്‍ഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കിയത്. ഡല്‍ഹിയിലുണ്ടായ ഭൂകമ്ബത്തെ തുടർന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ആളുകള്‍ വീടുകള്‍ വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ഇത്രവലിയ മുഴക്കം ഇതിനുമുമ്പ് കേട്ടിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്.
Read Moreമൈസൂരുവിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മൈസൂരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ യുവാവും അമ്മയും ഭാര്യയും മകനും മരിച്ച നിലയില്‍. 45 വയസ്സുള്ള ചേതന്‍, 62 വയസ്സുള്ള അമ്മ പ്രിയംവദ, 15 വയസ്സുള്ള മകന്‍ കുശാല്‍, 43 വയസ്സുള്ള ഭാര്യ രൂപാലി എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ വിശ്വേശ്വരയ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചേതന്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് കുടുംബാംഗങ്ങള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു. കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചേതന്‍ പുലര്‍ച്ചെ 4 മണിയോടെ യുഎസില്‍ താമസിക്കുന്ന തന്റെ സഹോദരന്‍…
Read Moreകന്നുകാലി തൊഴുത്തിന് തീപിടിച്ചു: 6 പശുക്കളും 2 കിടാവുകളും ജീവനോടെ വെന്തുമരിച്ചു
ബെംഗളൂരു: ജില്ലയിലെ രട്ടിഹള്ളിക്കടുത്തുള്ള കടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി കന്നുകാലി തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പശുക്കളും രണ്ട് കിടാക്കളും ജീവനോടെ വെന്തുമരിച്ചു. നാഗപ്പ അസുണ്ടിയുടെയും ഹനുമന്തപ്പ അസുണ്ടിയുടെയും ഉടമസ്ഥതയിലുള്ള ഒരു കന്നുകാലി തൊഴുത്തിലാണ് സംഭവം. പതീ അത് എല്ലായിടത്തും പടർന്നു കത്തി. പശുക്കളെയും കിടാവുകളെയും കെട്ടിയിട്ട തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിലാണ് അവയും ജീവനോടെ വെന്തു മരിച്ചത്. സംഭവത്തിൽ കന്നുകാലികൾ ഉൾപ്പെടെ ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഒരു കാലിത്തൊഴുത്ത് കത്തിനശിച്ചു. രട്ടിഹള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദുരന്തത്തിന്റെ കാരണം അറിവായിട്ടില്ല.
Read More