ചർച്ച് സ്ട്രീറ്റില്‍ പാടാനെത്തി എഡ് ഷീരന്റെ പ്രദർശനം തടഞ്ഞ് ബെംഗളൂരു പോലീസ്

ബെംഗളുരു: ചർച്ച്‌ സ്ട്രീറ്റില്‍ സർപ്രൈസായി പാടാനെത്തിയ ഇതിഹാസ ഗായകൻ എഡ് ഷീരാനെ തിരിച്ചറിയാതെ പറഞ്ഞയച്ച്‌ പൊലീസ്.

ആളറിയാതെ മൈക്കിന്‍റെ കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു ബെംഗളുരു പൊലീസ് പറഞ്ഞത്.

രാവിലെ 11 മണിയോടെയാണ് പ്രമുഖ ബ്രിട്ടീഷ് ഗായകൻ എഡ് ഷീരാൻ ചർച്ച്‌ സ്ട്രീറ്റില്‍ പാടാനെത്തിയത്. നേരത്തേ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് ഗായകന്‍റെ പാട്ട് ബെംഗളുരു പൊലീസ് തടസപ്പെടുത്തി

ഇതിനിടെ എഡ് ഷീരാനെ കണ്ട് ആള് കൂടിയിരുന്നു. പലരും അദ്ദേഹം പാടുന്നത് മൊബൈലില്‍ പകർത്താനും തുടങ്ങി.

പ്രസിദ്ധമായ ‘ഷേപ്പ് ഓഫ് യൂ’ പാടുന്നതിനിടെയാണ് പൊലീസുകാരൻ വന്ന് പാട്ട് നിർത്താൻ പറ‌ഞ്ഞത്. എഡ് ഷീരാനാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ അതൊന്നും കേട്ടില്ല.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

വന്നയുടൻ മൈക്കിലേക്കുള്ള കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. തുടർന്ന് പാട്ട് അവസാനിപ്പിച്ച്‌ എഡ് ഷീരാനും ടീമും മടങ്ങുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വ്യാപക വിമര്‍ശനമാണ് ഇത് സംബന്ധിച്ച്‌ നിരവധി ആളുകള്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം എഡ് ഷീരൻ ചെന്നൈയില്‍ കണ്‍സേര്‍ട്ട് നടത്തിയിരുന്നു. ഇതിനിടെ ഇതിഹാസ സംഗീത സംവിധായകന്‍ എആർ റഹ്മാന്‍ വേദിയില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചു.

സർപ്രൈസായി നടന്ന അവതരണത്തില്‍ ഷീരാന്‍ ഗ്ലോബല്‍ ഹിറ്റായ ഷേപ്പ് ഓഫ് യുവും, റഹ്മാന്‍റെ ക്ലാസിക് ഉർവശി ഉർവ്വശിയും മാഷപ്പ് ചെയ്ത് വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

ജനുവരി 30-ന് പൂനെയില്‍ ആരംഭിച്ച എഡ് ഷീരന്‍റെ ഇന്ത്യന്‍ ടൂര്‍ ആറ് നഗരങ്ങളിലാണ് നടക്കുക. ചെന്നൈയിലെ ഷോയ്ക്ക് മുന്‍പ്.

ബ്രിട്ടീഷ് ഗായകൻ പിന്നീട് ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയില്‍ ഫെബ്രുവരി 2-ന് പ്രകടനം നടത്തി.

ബെംഗളുരു, ഷില്ലോങ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ അദ്ദേഹം ഷോ നടത്തും. ഗ്രാമി അവാര്‍ഡുകള്‍ അടക്കം നേടിയ ഗായകനാണ് ഷീരൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts