കഴിഞ്ഞ വർഷത്തെപ്പോലെ നഗരത്തിൽ വീണ്ടും ജലക്ഷാമത്തിന് സാധ്യതയെന്ന് പഠനങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും ജലക്ഷാമത്തിന്റെ സൂചനനൽകി പഠന റിപ്പോർട്ട്.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവജ് ബോർഡും (ബി.ഡബ്ല്യൂ.എസ്.എസ്.ബി.) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും ചേർന്ന് നടത്തിയ പഠനത്തിൽ ബെംഗളൂരുവിലെ 80 വാർഡുകളിലെ ഭൂഗർഭജലനിരപ്പ് ഫെബ്രുവരി മുതൽ കുറയുമെന്ന് കണ്ടെത്തി.

ഈ മേഖലയിലുള്ളവർ കാവേരി വെള്ളം പ്രയോജനപ്പെടുത്തണമെന്ന് ബെംഗളൂരു ജല അതോറിറ്റി ചെയർമാൻ രാം പ്രസാദ് മനോഹർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരിയോടെ ജലനിരപ്പ് താഴ്‌ന്നു തുടങ്ങിയാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞവർഷത്തേതിന് സമാനമായ കുടിവെള്ള പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ട്.

കഴിഞ്ഞവർഷത്തേതുപോലെ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകൾ ഇപ്പോഴേ ചെയ്യേണ്ടതുണ്ട്. ഒരു വർഷത്തേക്ക് ബെംഗളൂരുവിൽ 18 ടി.എം.സി. വെള്ളമാണ് ആവശ്യമുള്ളത്.

ഇതിൽ പകുതിയോളം കെ.ആർ.എസ്. അണക്കെട്ടിൽ നിന്നാണ് വരുന്നത്. ബാക്കി വെള്ളം കുഴൽക്കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസ്സുകളിൽനിന്നുമാണ് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us