ബന്നാർഘട്ടയിൽ വാഹനാപകടം; 2 മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.

നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്.

മരിച്ച അർഷ് പി ബഷീർ നിലമ്ബൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനാണ്.

അർഷ് പി ബഷീർ എംബിഎ വിദ്യാർത്ഥിയും മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയുമാണ്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

രണ്ടു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിലേക്ക് മാറ്റി.

വിദ്യാർത്ഥികളുടെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts