തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം…
Read MoreDay: 9 January 2025
ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന…
Read Moreകേക്ക് നിർമ്മാണത്തിന്റെ എസൻസ് അമിതമായി കുടിച്ച മൂന്ന് തടവുകാർ മരിച്ചു
ബെംഗളൂരു: ജയിലിലെ കേക്ക് നിർമാണത്തിനിടെ അമിതമായി എസൻസ് കുടിച്ച മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഗുണ്ടല്‍ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗല്‍ സ്വദേശി നാഗരാജ (32), സകലേഷ്പൂർ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറിയില്‍ ക്രിസ്തുമസിന് ലഭിച്ച ബള്‍ക്ക് ഓർഡർ തയ്യാറാക്കുന്നതിനായി വാങ്ങിയ എസൻസാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവർ കുടിച്ചത്. ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ഇവരെ ജയില്‍ ആശുപത്രിയില്‍ ചികിത്സിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.…
Read Moreകെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; പോലീസ് കേസെടുത്തു
ബെംഗളൂരു: അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് പെയിന്റിങ് തൊഴിലാളി മരിച്ച സംഭവത്തില്‍ കേസെടുത്തു. ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തില്‍ പെയിന്റ് അടിക്കുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. നോർത്ത്-ഈസ്റ്റ് ബംഗളുരുവില്‍ തനിസാന്ദ്ര മെയിൻ റോഡിലുള്ള ശോഭ ക്രൈസാന്തിമം അപ്പാർട്ട്മെന്റിലാണ് അപകടം സംഭവിച്ചത്. വൈറ്റ്ഫീല്‍ഡ് സ്വദേശിയായ ആർ കൃഷ്ണ (44) അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. കൃഷ്ണയുടെ ഭാര്യ ശാന്തമ്മ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കരാറുകരായ നരേന്ദ്ര ബാബു, കൃഷ്ണ എന്നിവരെ പ്രതിയാക്കി പോലീസ് ക്രിമിനല്‍…
Read Moreബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റും
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂർ പ്രതികൂട്ടില്‍ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയില്‍ വിശ്രമിക്കാൻ അനുവദിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ജനറല്‍ ആശുപത്രിയിലേക്കാകും കൊണ്ട് പോകുക.
Read Moreബോബി ചെമ്മണ്ണൂർ ജയിലിലേക്ക്
കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാൻഡ് ചെയ്തത്. അഡ്വ. ബി രാമൻപിള്ളയാണ് ബോബിക്കായി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഗുരുതരമായ കുറ്റമല്ല ബോബി ചെയ്തതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. പോലീസ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും എന്നാല്‍, രണ്ടു ദിവസം മുന്‍പ് വീണ് കാലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ടെന്നും താന്‍ അള്‍സര്‍ രോഗിയാണെന്നും ബോബി കോടതിയെ…
Read Moreഎലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. വടകരയിലാണ് സംഭവം. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ന്റെ പരാതിയില്‍ ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പൊലീസ് കേസെടുത്തു. അടുത്ത സുഹൃത്തുക്കളായ ഇരുവരും തിങ്കളാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കഴിക്കാനായി മഹേഷ് ബീഫുമായാണ് എത്തിയത്. മദ്യപിക്കുന്നതിനിടെ നിധീഷ് ബീഫ് കഴിച്ചു. ബീഫില്‍ എലിവിഷം ചേർത്തതായി മഹേഷ് പറഞ്ഞെങ്കിലും നിധീഷ് അത് തമാശയാണെന്നാണ് കരുതിയത്. തുടർന്ന് വീണ്ടും ബീഫ് കഴിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം വയറുവേദന ഉള്‍പ്പെടെയുളള അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് നിധീഷ്…
Read Moreബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
ബെംഗളൂരു: ടിപ്ലപദാവില്‍ ചൊവ്വാഴ്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. ദേർളക്കാട്ടെയിലെ കെ.ഔസാഫാണ് (25) മരിച്ചത്.
Read Moreഅതിസുരക്ഷാ നമ്പർ പ്ലേറ്റ് തിയ്യതി നീട്ടി
ബെംഗളൂരു : വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി കർണാടകത്തിൽ ജനുവരി 31 വരെ നീട്ടി. ഇത് ആറാമത്തെ തവണയാണ് സമയം നീട്ടുന്നത്. 2019 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഒട്ടേറെ വാഹനങ്ങൾക്ക് ഇനിയും ഇത് ഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം കണക്കിലെടുത്താണ് മോട്ടോർ വാഹനവകുപ്പ് സമയം നീട്ടിയത്.
Read More