കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്തവിപണിയില്‍ 75 മുതല്‍ 80 രൂപ വരെയാണ് സവാളയ്‌ക്ക വില. കൊച്ചിയില്‍ ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്‌ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാമാറ്റവും നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള വിലക്കയറ്റവുമാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്‌ട്രയിലെ പുനെയില്‍ നിന്നും നാസിക്കില്‍ നിന്നുമാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്‌ട്രയിലെ മാർക്കറ്റ് അവധിയായിരുന്നു. നാസിക്കില്‍ നിന്നും പ്രധാനമായും തമിഴ്നാട്ടിലേക്കാണ് സവാള എത്തുന്നത്. പിന്നീട്…
Read MoreYear: 2024
സ്കൂൾ അധ്യാപകൻ വിദ്യാർഥിയുടെ പല്ല് അടിച്ചു പൊട്ടിച്ചു
ബെംഗളൂരു: വെള്ളത്തിൽ കളിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയുടെ പല്ല് അടിച്ചു പൊട്ടിച്ചു . ജയനഗറിലെ ഹോളി ക്രൈസ്റ്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിന്റെ പല്ലാണ് അത്യാപകൻ അടിച്ചു പൊട്ടിച്ചത്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വെള്ളത്തിൽ കളിക്കുകയായിരുന്നു അശ്വിൻ . ഇതിൽ പ്രകോപിതനായ ഹിന്ദി വിഷയാധ്യാപകൻ അശ്വിൻ്റെ മുഖത്ത് വടികൊണ്ട് അടിച്ചുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് വിദ്യാർഥിയായ അശ്വിൻ്റെ പല്ല് ഒടിഞ്ഞുപോയി . വിദ്യാർത്ഥിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയനഗർ പോലീസ് സ്‌റ്റേഷനിൽ അധ്യാപകൻ അസ്മത്തിനെതിരെ അശ്വിൻ്റെ പിതാവ് പരാതി നൽകി. അധ്യാപിക അസ്മത്തിനെതിരെ ജയനഗർ…
Read Moreപുതിയ നിയമം നടപ്പാക്കാൻ നീക്കം; സംസ്ഥാനത്തെ വനമേഖലയിൽ മുഴുവൻസമയ ഖനനത്തിന് അനുമതിനൽകാൻ നീക്കം
ബെംഗളൂരു : കർണാടകത്തിലെ വനമേഖലകളിൽ മുഴുവൻസമയ ഖനനത്തിന് അനുമതിനൽകാൻ സർക്കാർ നീക്കം. 1963-ലെ കർണാടക ഫോറസ്റ്റ് ആക്ട് ഭേദഗതിചെയ്ത് പുതിയനിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വന്യജീവിസങ്കേതങ്ങളം ജൈവവൈവിധ്യമേഖലകളും ഒഴികെയുള്ള മേഖലകളിൽ അനുമതിനൽകാനാണ് ആലോചന. ഇതിനായി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയോട് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് നിർദേശം നൽകി. പദ്ധതി അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തേക്കും. ഖനനത്തിൽനിന്നും സർക്കാരിനുള്ള വരുമാനം വർധിപ്പിക്കാനാണ് നിയന്ത്രണങ്ങൾ എടുത്തകളയുന്നതെന്നാണ് സൂചന. അതേസമയം, ഇത് പരിസ്ഥിതിവാദികളുടെ എതിർപ്പ് വിളിച്ചുവരുത്താൻ ഇടയാക്കിയേക്കും.
Read Moreബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു: സമയം അടക്കമുള്ള വിശദാംശങ്ങൾ
ബെംഗളൂരു: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ശബരി സ്പെഷ്യൽ ഉൾപ്പെടെ പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 12 മുതൽ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ട്രെയിൻ തിരവനന്തപുരത്ത് നിന്ന് നവംബർ 12, 19, 26, ഡിസംബർ 3, 10, 17, 24, 31, അടുത്ത വർഷം ജനുവരി…
Read Moreമേപ്പാടിയിൽ വിതരണം ചെയ്ത അരിയുടെ ഗുണനിലവാരം സംബന്ധിച്ച ആക്ഷേപം സത്യവിരുദ്ധം മന്ത്രി കെ രാജൻ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ചൂരൽമലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂർത്തിൽ കളക്ടറോട്…
Read More‘മുഖ്യമന്ത്രിക്കായി വാങ്ങിയ മൂന്ന് ബോക്‌സ് സമൂസ കാണാനില്ല’, സിഐഡി അന്വേഷണം പ്രഖ്യാപിച്ചു
ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ സിഐഡി അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 21നാണ് വിവാദ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്‌സ് സമൂസകള്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സമൂസകള്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി നോക്കിയപ്പോള്‍ കാണാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത്.
Read Moreവിരുന്നിനെത്തിയ മലയാളി കുടുംബത്തിലെ നായയെ ബെംഗളൂരുവിൽ കാണാതായി; നഗരത്തിൽ പൊല്ലാപ്പ്; കണ്ടെത്തിയത് 4 ദിവസത്തെ തിരച്ചിലിന് ഒടുവിൽ
ബെംഗളൂരു : കോഴിക്കോട് ബേപ്പൂരിലെ വീട്ടിൽനിന്ന് കഴിഞ്ഞ മാസം ബെംഗളൂരു നഗരത്തിൽ എത്തിയതായിരുന്നു നാലുവയസ്സുകാരനായ ഓസി എന്ന ടിബറ്റൻ നായ. ഒരുദിവസം രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങിയ ഓസിയെ പിന്നീട് കാണാതാകുകയായിരുന്നു. ഡോ. എം.പി. പദ്മനാഭന്റെ വീട്ടിലെ നായയാണ് ഓസി. പദ്മനാഭന്റെ മരുമകൾ ഇന്ദുവാണ് ഓസിയെ പരിപാലിച്ചുവന്നത്. ഇന്ദുവിന് പ്രവാസിയായ ഭർത്താവ് എം.പി. പ്രേംജിത്തിനടുത്തേക്ക് പോകേണ്ടിവന്നതോടെ ഓസിയെ പരിപാലിക്കാൻ ആളില്ലാതായി. തുടർന്ന്, ഇന്ദുവിന്റെ മകൻ ബെംഗളൂരുവിൽ ബി.ടെക് വിദ്യാർഥിയായ തരുൺ പ്രേംജിത്ത് ആണ് നായയെ ബെംഗളൂരുവിലേക്കുകൊണ്ടുവന്നത്. ഹെബ്ബാളിൽ തരുണും രണ്ട് കൂട്ടുകാരും താമസിക്കുന്ന വാടകവീട്ടിൽ ഓസിയും…
Read Moreമെട്രോ പണി: ശിവാജിനഗറിലെ ഈ റോഡുകളിൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ബദൽ റൂട്ട് വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിലെ ശിവാജിനഗറിന് ചുറ്റുമുള്ള എല്ലാത്തരം വാഹന ഗതാഗതവും ഒരു മാസത്തേക്ക് നിരോധിച്ചു . സോഷ്യൽ മീഡിയ എക്‌സിലൂടെയാണ് ബംഗളൂരു ട്രാഫിക് പോലീസ് ഇക്കാര്യം അറിയിച്ചത്. ശിവാജി സർക്കിളിനും ജ്യോതി കഫേയ്ക്കും സമീപം മെട്രോ (ബിഎംആർസിഎൽ) ആണ് പ്രവൃത്തി നിർവഹിക്കുക. ഈ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച (നവംബർ 11) മുതൽ 30 ദിവസത്തേക്ക് ഇനിപ്പറയുന്ന റോഡുകളിൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു ബിഎംടിസി ബസുകൾക്കും ബാലേകുന്ദ്രിയിൽ നിന്ന് ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റേഷനിലേക്ക് ശിവാജി സർക്കിൾ വഴി വരുന്ന എല്ലാത്തരം വാഹനങ്ങൾക്കും…
Read Moreകർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ഉത്സവ സീസണിൽ റെക്കോർഡ് വരുമാനം
ബെംഗളൂരു : കഴിഞ്ഞയാഴ്ച ദീപാവലി, കന്നഡ രാജ്യോത്സവ അവധിയായതിനാൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുകയും റെക്കോർഡ് വരുമാനം നേടുകയും ചെയ്തു. വാരാന്ത്യത്തോടൊപ്പം ദീപാവലിയും വന്നതിനാൽ, തുടർച്ചയായ അവധികൾ കാരണം നിരവധി ആളുകൾ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. ഫെസ്റ്റിവൽ അവസാനിച്ച ശേഷം, മിക്ക ആളുകൾക്കും ബസുകളിൽ ബെംഗളൂരു , മംഗലാപുരം, ഗോവ, ഹൈദരാബാദ്, പൂനെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തി. ഉത്സവത്തിൻ്റെ പശ്ചാത്തലത്തിൽ, നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ അവതാറിൻ്റെ…
Read Moreറോസ്റ്റിങിലൂടെ പ്രിയപ്പെട്ടവനായി മാറിയ യൂട്യൂബർ അർജ്യുവും അപർണയും വിവാഹിതരായി
റോസ്റ്റിങിലൂടെ നെറ്റിസൺസിന്‍റെ പ്രിയപ്പെട്ടവനായി മാറിയ സോഷ്യല്‍ മീഡിയ വ്ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. റോസ്റ്റിങ് വീഡിയോകളിലൂടെ വൈറലായ താരമാണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ 1 മില്യൺ സബ്സ്ക്രൈബേഴ്സ് നേടാനും അദ്ദേഹത്തിനായി. അവതാരകയും മോഡലുമാണ് അപര്‍ണ പ്രേംരാജ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. തന്റെ പ്രണയിനിയായ അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു. ഇപ്പോൾ വിവാഹ…
Read More