ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഡിസംബർ 31ന് വൈകുന്നേരം നാലു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ മൂന്നു മണിവരെ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി.
അനിൽ കുബ്ലെ സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ, എംജി റോഡ്, ആർട്സ് ആൻ്റ് ക്രാഫ്റ്റ്സ് ജംഗ്ഷൻ മുതൽ ഓപ്പേറ ജംഗ്ഷൻ വരെയുള്ള ബ്രിഗേഡ് റോഡ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ സെൻ്റ് മാർക്ക്സ് റോഡ് ജങ്ഷൻ വരെയുള്ള ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ മ്യൂസിയം റോഡ് ജംഗ്ഷൻ വരെയുള്ള റസ്റ്റ് ഹൗസ് റോഡ്, എംജി റോഡ് ജംഗ്ഷൻ മുതൽ ഓൾഡ് മദ്രാസ് ബാങ്ക് റോഡ് വരെയുള്ള മ്യൂസിയം റോഡ് എന്നിവിടങ്ങളിലും ഇന്ദിരാനഗറിൽ ഓൾഡ് മദ്രാസ് റോഡ് ജംഗ്ഷൻ മുതൽ ഡോംലൂർ ഫ്ലൈഓവർ വരെയുള്ള 100 ഫീറ്റ് റോഡ്, 80 ഫീറ്റ് റോഡ് മുതൽ ഇന്ദിരാനഗർ ഡബിൾ റോഡ് ജംഗ്ഷൻ, കോറമംഗലയിൽ യുസിഒ ബാങ്ക് ജംഗ്ഷൻ മുതൽ എൻജിവി ബാക്ക് ഗേറ്റ് ജംഗ്ഷൻ, മഹാദേവപുരയിൽ ഐടിപിഎൽ റോഡിലും (ബി നാരായണപുര മുതൽ ഡെക്കാത്‍ലൺ വരെ) ഹൂഡി മെട്രോ സ്റ്റേഷൻ മുതൽ ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങൾക്ക് ശിവാജിനഗർ ബിഎംടിസി കോംപ്ലക്സ്, കോറമംഗലയിൽ ബെഥനി സ്കൂളിന് സമീപം ബിബിഎംപി മൈതാനം, മുനിറെഡ്ഡി കല്യാണ മണ്ഡപത്തിന് എതിർവശത്തുള്ള ബിബിഎംപി മൈതാനം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.