ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ നഗരത്തിൽ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി മയക്കുമരുന്ന് വിതരണക്കേസിലെ പ്രതികളെയും സംശയാസ്പദമായ വ്യക്തികളെയും റൗഡികളെയും ചോദ്യം ചെയ്തു.
പബ്ബുകൾ, വൈൻ സ്റ്റോറുകൾ, ബാറുകൾ & റെസ്റ്റോറൻ്റുകൾ, പ്രാദേശിക ധാബകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ സന്ദർശിക്കുന്നുമുണ്ട്.
നവംബർ 29, 30 തീയതികളിൽ നഗരത്തിലെ എല്ലാ ഡിവിഷനുകളിലെയും പോലീസ് സ്റ്റേഷൻ പരിധികളിൽ പരിശോധന നടത്തി ജാഗ്രത പുലർത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.