തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ച മൂന്ന് ആയമാർ അറസ്റ്റിൽ.
കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് രണ്ടര വയസുകാരിയോട് ആയമാരുടെ ക്രൂരത.
ശിശുക്ഷേമ സമിതിയിലെ താല്‍ക്കാലിക ജീവനക്കാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് പിടിയിലായത്.
അജിതയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്.
സിന്ധുവും, മഹേശ്വരിയും ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു.
മറ്റൊരു ആയ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ക്രൂരമായി മുറിവേല്‍പ്പിച്ചത് കണ്ടത്.
തുടർന്ന് ഞായറാഴ്ച തൈക്കാട് ആശുപത്രിയിലെത്തിച്ച പരിശോധിച്ചതോടെ കൂടുതൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയുടെ പരാതിയിലാണ് അറസ്റ്റ്.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
വളരെ കൃത്യതയോടെയാണ് കുട്ടികളെ പരിപാലിക്കുന്നത്.
നഖംകൊണ്ട് നുള്ളിയ പാടാണ്. കുട്ടിയെ വൈദ്യപരിശോധനക്കയച്ചു. പിരിച്ചുവിട്ടവരിൽ മൂന്നുപേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് പരാതി കൊടുത്തത്. ഒറ്റപ്പെട്ട സംഭവം പോലും ഉണ്ടാകരുതെന്നതിന്റെ ഭാഗമായാണ് പരാതി നൽകിയത്.
ശിശുക്ഷേമ സമിതിയിൽ കൂടുതലും താത്കാലിക ജീവനക്കാരാണെന്നും അരുണ്‍ ഗോപി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.