ബെംഗളൂരു: നഗരത്തിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരേ കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഡി. ജെ ഹള്ളിയിലെ മൂന്നാം ക്രോസിൽ ആനന്ദ് തിയേറ്ററിന് സമീപമുള്ള വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്.
സയ്യിദ് നസീർ പാഷ, ഭാര്യ തസീന ബാനു, 7 വയസ്സുള്ള മകൻ, 5 വയസ്സുള്ള മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഉപജീവനത്തിനായി പാനിപ്പൂരി കച്ചവടം നടത്തിയിരുന്ന സയ്യിദ് നസീർ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ ഗ്യാസ് സിലിണ്ടറിൻ്റെ റഗുലേറ്റർ ഓണാക്കിയത്.
11.30ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഗ്യാസിന്റെ മണം അനുഭവപെട്ടു. ഉടൻ തന്നെ റെഗുലേറ്റർ ഊരിമാറ്റി ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പറഞ്ഞയക്കാൻ ശ്രമിച്ചു.
കൂടാതെ ഗ്യാസിൻ്റെ ഗന്ധം അകറ്റാൻ ഫാൻ ഇട്ടു. എന്നാൽ വീട്ടിൽ നിറച്ച ഗ്യാസ് പെട്ടെന്ന് പൊട്ടിത്തെറിക്ക് കാരണമായി. സ്‌ഫോടനത്തിൻ്റെ തീവ്രതയിൽ വീടിൻ്റെ മേൽക്കൂര പറന്നു പോകുകയും നാലു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സ്‌ഫോടനത്തിൽ സമീപത്തെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ഡിജെ ഹള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.