2024 ഡിസംബർ 1 മുതല്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. ഓരോ ഇന്ത്യൻ പൗരൻ്റേയും ദൈനംദിന ജീവിതത്തേയും സാമ്പത്തിക കാര്യങ്ങളേയും സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്.
ഏതെല്ലാം മേഖലകളിലാണ് ഈ മാറ്റങ്ങള്‍ വരുന്നതെന്നും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന് പരിശോധിക്കാം.
2024 ഡിസംബർ 1 മുതലുള്ള മാറ്റങ്ങള്‍
പ്രധാനമായും 5 മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം സാധാരണക്കാരെയും സാമ്പത്തിക മുന്നേറ്റമുള്ളവരേയും ഒരുപോലെ ബാധിക്കുന്നതാണ്.
1. എല്‍.പി.ജി സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമുണ്ടാവും
സാധാരണക്കാരൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്‍.പി.ജി വില. പല കാരണങ്ങളാല്‍ എല്‍.പി.ജി വിലയില്‍ ചലനം സംഭവിക്കാറുണ്ട്. എണ്ണ വിപണന കമ്പനികള്‍ എല്‍.പി.ജി സിലിണ്ടർ വിലയിലെ പ്രതിമാസ പരിഷ്കരണങ്ങള്‍ നടത്തുന്നതോടെ ആഭ്യന്തര നിരക്കുകളില്‍ മാറ്റം വരുത്തിയേക്കാം. ഈ മാറ്റങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെ പുതിയ ട്രെൻഡുകള്‍ക്കും നയങ്ങള്‍ക്കും അനുസരിച്ചായിരിക്കും. തീർച്ചയായും ഇത് ഗാർഹിക ബജറ്റുകളെ ബാധിക്കാനിടയുണ്ട്.
2. പാപ്പരത്വ നിയമങ്ങള്‍ കാര്യക്ഷമമാക്കുന്നത്
പുതിയ പാപ്പരത്വ നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് രൂപപ്പെടുത്തുന്നത്. അതായത് ഫയലിംഗ് നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും വ്യക്തികള്‍ക്കും ചെറുകിട ബിസിനസ്സുകാർക്കും ഇതിന്റെ സങ്കീർണ്ണത കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത് സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ പരിഹാരം നല്കുവാനും റിക്കവറി പ്രോത്സാഹിപ്പിക്കുവാനുമാണ്.
3. ആരോഗ്യ സംരക്ഷണത്തിലെ സുതാര്യത
ആരോഗ്യ മേഖലയിലും ഡിസംബർ 1 മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നു. അതായത് ആശുപത്രികളും ഇൻഷുറർമാരും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ചിലവ് കണക്കാക്കും. ഇത് രോഗികള്‍ക്ക് അവരുടെ ആരോഗ്യ സംരക്ഷണ ചെലവുകള്‍ കൂടുതല്‍ ഫലപ്രദമായി താരതമ്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കും. മെഡിക്കല്‍ മേഖലയില്‍ കണ്ടു വരുന്ന സാമ്പത്തിക അനിശ്ചിതത്വം ഒരു പരിധി വരെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും.
4. ക്രെഡിറ്റ് പോളിസി അപ്ഡേറ്റുകള്
ക്രെഡിറ്റ് കാർഡ് ഫീസുകളിലും റിവാർഡ് ഘടനകളിലും ബാങ്കുകള്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. നിലവില്‍ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ്. സ്വാഭാവികമായും ഇത് രാജ്യത്തെ വിവിധ ക്രെഡിറ്റ് ഉപഭോക്താക്കളെ വ്യാപകമായി ബാധിക്കും. അതായത് ഗെയിമിംഗുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ എസ്.ബി.ഐ എല്ലാ ക്രെഡിറ്റ് കാർഡുകളുടേയും റിവാർഡ് പോയിൻ്റുകള്‍ നിർത്തലാക്കും. എന്നാല്‍ ആക്സിസ് ബാങ്ക് പോലുള്ള മറ്റ് ബാങ്കുകള്‍ റിവാർഡ് റിഡീംഷനുകള്ക്ക് ഫീസ് ചുമത്തും.
5. ടെലികോം നിയന്ത്രണങ്ങള്‍
ഈ ഡിസംബർ 1 മുതല്‍ ടെലികോം രംഗത്തും വലിയ മാറ്റങ്ങളാണ് വരുന്നത്. അതായത് സ്പാം, ഫിഷിംഗ് തുടങ്ങിയവയെ പ്രതിരോധിക്കാൻ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വാണിജ്യ സന്ദേശങ്ങള്‍ നടപ്പിലാക്കും. ഒ.ടി.പി മെസേജുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളുള്ള മെസേജുകളും ഉള്‍പ്പെടുന്ന ഇടപാടുകള്‍ സുരക്ഷിതമാക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഈ 5 മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. വിവിധ മേഖലകളിലെ മാറ്റങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. രാജ്യത്തെ ഓരോ വ്യക്തിയേയും കുടുംബത്തെയും ഒരുമിച്ച് ബാധിക്കുന്ന മാറ്റങ്ങളാണ് ഇവയെല്ലാം. ആരോഗ്യം, സാമ്പത്തികം, ടെലികോം തുടങ്ങിയ എല്ലാ മേഖലകളിലുമാണ് പുതിയ നിയമങ്ങള്‍ വരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.