‘ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല, മേല്‍ക്കൂര ശക്തിപ്പെടുത്തണം’; സുരേന്ദ്രന് എതിരെ ഒളിയമ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

പാലക്കാട്: പാലക്കാട് വൻ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ഒളിയമ്പുമായി ബിജെപി നേതാക്കൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ കാര്യമാണ് എന്നാണ് സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കിൽ കുറിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോഴയും കൂറുമാറ്റവും അടക്കമുള്ള വിഷയങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം കുറിച്ചു. ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്നാണ് ബിജെപി നേതാവ് എൻ ശിവരാജൻ പറ‍ഞ്ഞത്. സംഘടന ശക്തിപ്പെടുത്താനായി കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടു വരണമെന്നും ശിവരാജൻ…

Read More

നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. രാജാജി നഗർ ഡിവിഷനിലെ കാമാക്ഷിപാളയ സെഷൻ, ശിവ ഫാം, കുല്ലേഗൗഡ ഇൻഡൽ എസ്റ്റേറ്റ്, ചൈതന്യ ഹൈടെക്, ഭാരതി എഞ്ചിനീയറിംഗ്, ശക്തി ടിസി, കാമാക്ഷിപാളയ ബസ് സ്റ്റോപ്പ് റോഡ്, മാരുതി കോംപ്ലക്സ്, മയൂര പ്ലാസ്റ്റിക്സ്, കാരക്കല്ലു, നഞ്ചപ്പ ഫ്ലോർ മിൽ, മണിവിലാസ് റോഡ്, വീരഭദ്രയ്യ റോഡ്, ഭൈരവേശ്വര് നഗർ, നീലകണ്ഠേഷ് ടെമ്പിൾ റോഡ്, സഞ്ജീവിനി നഗർ, അഗലക്കുപ്പെ, ചന്ദാപുര, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം…

Read More

എയ്മ വോയിസ് സംഗീതമത്സരം ഓഡിഷൻ ഇന്ന്; സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും; വിശദാംശങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ” Aima Voice 2024 Karnataka” സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഓഡിഷൻ നവംബർ 24 ന് ഞായറാഴ്ച ബെംഗളൂരു, ഇന്ദിരാ നഗർ,100 ഫീറ്റ്‌ റോഡിൽ ഉള്ള ഇ.സി.എ യിൽ രാവിലെ ആരംഭിക്കും. രാവിലെ 10.30 വരെയാണ് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുക. ശനിയാഴ്ച വൈകുന്നേരം വരെ മത്സരാർത്ഥികൾക്ക് പേരുകൾ ഓൺലൈനായി ഗൂഗിൾ ലിങ്കിലൂടെ രജിസ്ട്രേഷൻ ചെയ്യാൻ അവസരമുണ്ടായി. സംഗീതത്തിൽ അഭിരുചിയുള്ള പ്രായം 13- 19…

Read More

കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് ബെംഗളൂരു-മംഗളൂരു പാതയിൽ അപകട പരമ്പര; 20 പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു പാതയിലുണ്ടായ അപകട പരമ്പരയിൽ 20 പേർക്ക് പരിക്കേറ്റു. അദ്ദഹോൾ എന്ന സ്ഥലത്ത് സ്വകാര്യബസ്, കർണാടക ആർ.ടി.സി. ബസ്, കാർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ചു. തൊട്ടുപിന്നാലെവന്ന കാറും കർണാടക ആർ.ടി.സി. ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗംപേരും സ്വകാര്യ ബസിലുള്ളവരാണ്.

Read More
Click Here to Follow Us