ബെംഗളൂരു: സ്വകാര്യ വീഡിയോ ചിത്രീകരിച്ച് ഹണിട്രാപ്പില്‍ കുടുക്കി 48-കാരനില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേർ അറസ്റ്റില്‍. തബസ്സം ബീഗം, അജിമുദ്ദീൻ, ആനന്ദ്, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. 48 കാരനായ കേന്ദ്ര സർക്കാർ ജീവനക്കാരനെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്. 2021 മുതല്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന പ്രതികള്‍ വാട്‌സ്‌ആപ്പില്‍ സ്വകാര്യ ഫോട്ടോകള്‍ അയച്ചുകൊടുത്ത് ഇരയെ ഭീഷണിപ്പെടുത്തി ഒടുവില്‍ 2.5 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തട്ടിപ്പിനിരയായ 48-കാരൻ ആർടി നഗറിലെ ഒരു ജിമ്മില്‍ വെച്ച് പ്രതികളില്‍…
Read MoreDay: 22 November 2024
നഗരത്തിൽ യുവാക്കളുടെ ബൈക്ക് അഭ്യാസം പതിവാകുന്നു
ബെംഗളൂരു: ഫ്രീക്കന്മാര്‍ നടത്തുന്ന ബൈക്ക് അഭ്യാസം പലപ്പോഴും സൈര്യമായ ജനജീവതത്തിന് തടസം സൃഷ്ടിക്കാറുണ്ട്. പോലീസിനെ പോലും കബളിപ്പിച്ച് നടത്തുന്ന അഭ്യാസങ്ങള്‍ക്ക് നല്‍കുന്ന പിഴത്തുക ചെറുതാണെന്ന ബോധ്യത്തിലാണ് ഇത്തരം പരിപാടികള്‍ ഇവര്‍ സസൂക്ഷമം തുടരുന്നത്. കേരളത്തില്‍ ഇത്തരം ഫ്രീക്കന്മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജാഗരൂകരായി നില്‍ക്കുമെങ്കിലും അവരുടെയെല്ലാം കണ്ണുവെട്ടിച്ച് ഇടറോഡുകളില്‍ മത്സരാംഗം നടത്തുന്നവര്‍ നിരവധിയാണ്. കേരളം വിട്ടു കഴിഞ്ഞാല്‍ ഇത്തരം ഫ്രീക്കന്‍ ബൈക്ക് അഭ്യാസികള്‍ക്കെതിരെ പോലീസ് പലപ്പോഴും കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. ഫ്രീക്കന്മാരെ അനുകരിക്കുന്ന ചില കുട്ടികളുടെ ഡ്രൈവിങും പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം…
Read Moreബെംഗളൂരുവില്‍ 318 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു: സംസ്ഥാനത്ത് വന്‍ മയക്കു മരുന്ന് വേട്ട. 3.2 കോടി വിലമതിക്കുന്ന 318 കിലോഗ്രാം കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ചു എന്നയാളാണ് അറസ്റ്റിലായത്. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു വില്‍പനക്ക് ശ്രമിച്ച മയക്കു മരുന്നാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്. വാഹനത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്ത തുടര്‍ന്ന് ഗോവിന്ദപുരം പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട മലയാളി യുവാവ് കേരളത്തില്‍ ഒന്നിലധികം കേസുകളില്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫോറിന്‍ പോസ്റ്റ്…
Read Moreഭക്ഷ്യവിഷബാധ; 35 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
കാസർക്കോട്: സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പാല്‍, മുട്ട മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളിലെ പാല്‍വിതരണം നിർത്തിവച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. എല്‍പി, യുപി വിഭാഗത്തിലെ വിദ്യാർത്ഥികള്‍ക്കാണ് പാല്‍ വിതരണം ചെയ്തത്. പാലിന് രുചി വ്യത്യാസമുണ്ടെന്ന് അദ്ധ്യാപകർ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥികള്‍ക്ക്…
Read Moreഅമരനിൽ ഫോൺ നമ്പർ ഉപയോഗിച്ചു; 1.1 കോടി ആവശ്യപ്പെട്ട് വിദ്യാർത്ഥി
അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് വിദ്യാര്‍ത്ഥി. സിനിമയില്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനെതിരെയാണ് വക്കീല്‍ നോട്ടീസയച്ചത്. തന്റെ പേര്‍സണല്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ നിരവധി കോളുകാളാണ് തന്റെ ഫോണിലേക്ക് വരുന്നതെന്ന് യുവാവ് പറഞ്ഞു. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വി.വി. വാഗീശനാണ് നിര്‍മാതാക്കള്‍ക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. തുടര്‍ച്ചയായി കോളുകള്‍ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും മാനസികമായ ബുദ്ധിമുട്ടുകള്‍ ഇത് കാരണം സൃഷ്ടിക്കപ്പടുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണ്. അമരന്‍…
Read Moreഅമ്മയും ഭാര്യയും തമ്മിൽ പതിവായി വഴക്ക്; യുവാവ് ജീവനൊടുക്കി
ബെംഗളൂരു: വീട്ടിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് യുവാവ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കി. വ്യാഴാഴ്ച സകലേഷ്പൂർ താലൂക്കിലെ ബച്ചിഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. കരുണാകർ (40)എന്നയാളാണ് ജീവനൊടുക്കിയത്. കരുണാകരൻ്റെ അമ്മയും ഭാര്യയും തമ്മില്‍ യോജിപ്പില്ലായിരുന്നുവെന്നും അതിനാല്‍ അമ്മ വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാപ്പി കർഷകനായ കരുണാകരനെ ഇത് വല്ലാത്ത മനോവിഷമത്തിലാക്കിയിരുന്നു എന്നും പറയപ്പെടുന്നു. തുടർന്ന് മാനസിക സംഘർഷം സഹിക്കവയ്യാതെ വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ തോക്കെടുത്തു സ്വയം വെടിയുതിർത്തത്. കരുണാകരന് അമ്മയും ഭാര്യയും ഒരു മകളുമാണുണ്ടായിരുന്നത്. യെസ്ലൂർ പോലീസ് സംഭവസ്ഥലം…
Read Moreതിരിച്ച് കയറി സ്വർണ വില
കൊച്ചി: തുടർച്ചയായ നാലാംദിവസവും സ്വർണവിലയില്‍ വർധനവ്. പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.
Read Moreമല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമികാന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെയാണ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടെത്തിയാല്‍ കേസെടുത്ത് മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ…
Read Moreഅനധികൃത സ്വത്തുസമ്പാദനം; സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്
ബെംഗളൂരു : അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നാലു സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തനടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും പണവും മറ്റു വസ്തുക്കളും പിടിച്ചെടുത്തു. ബെംഗളൂരു, മാണ്ഡ്യ, ചിക്കബെല്ലാപുര, മംഗളൂരു, ദാവണഗെരെ, മൈസൂരു ജില്ലകളിലായി 25 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ലോകായുക്ത ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒരേ സമയത്താണ് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് എം.സി. കൃഷ്ണവേണി, കാവേരി നീരാവരി നിഗംസ് സർഫേസ് വാട്ടർ ഡേറ്റാ സെന്റർ മാനേജിങ്…
Read Moreവിദ്യാഭ്യാസ മന്ത്രിക്ക് കന്നഡ സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞ വിദ്യാർഥിക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ച് മന്ത്രി
ബെംഗളൂരു : കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കന്നഡ സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞ വിദ്യാർഥിക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ച് മന്ത്രി. കഴിഞ്ഞ ദിവസം നീറ്റ്, ജെ.ഇ.ഇ., സി.ഇ.ടി. ഓൺലൈൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെയാണ് ഒരു വിദ്യാർഥി മന്ത്രിയുടെ കന്നഡഭാഷാ പ്രാവീണ്യത്തെ ചോദ്യംചെയ്തത്. ആദ്യം മന്ത്രി ശാന്തമായി ‘ഞാൻ ഉർദുവാണോ സംസാരിക്കുന്നത്, ടി.വി. ഓണാക്കി നോക്കൂ’ എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതോടെ വിദ്യാർഥിയുടെ പരാമർശത്തിൽ മന്ത്രി പ്രകോപിതനായി. തനിക്ക് കന്നഡ അറിയില്ലെന്ന് പറയുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് മന്ത്രി…
Read More