22 വർഷം ലിവിങ് ടുഗെതർ; യുവാവിനെതിരെ നൽകിയ ബലാത്സംഗ കേസ് കോടതി റദ്ദാക്കി 

ബെംഗളൂരു: 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പില്‍ പങ്കാളിയായ ഒരാള്‍ക്കെതിരെ ചുമത്തിയ ബലാത്സംഗക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി.

മുൻപ് വിവാഹിതയായിരുന്ന പരാതിക്കാരിക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികളും ഉണ്ട്.

അവർ 2004-ല്‍ ബെംഗളൂരുവിലെത്തി ഒരു ഹോട്ടലില്‍ ജോലിക്ക് ചേർന്നു.

അവിടെ വച്ച്‌ കണ്ടു മുട്ടിയ ആളുമായി അടുപ്പത്തിലാകുകയും ഒരുമിച്ച്‌ താമസിക്കുകയും ചെയ്തു.

കുറ്റാരോപിതൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായി വാദിയായ സ്ത്രീ അവകാശപ്പെടുന്നു.

നല്ലൊരു ജീവിതം നല്‍കാമെന്ന ഉറപ്പില്‍ അയാളുടെ വീട്ടില്‍ താമസം തുടങ്ങിയ അവരെ തന്റെ ഭാര്യയാണെന്ന് അയാള്‍ എല്ലാവരോടും പരിചയപ്പെടുത്തുകയും ശാരീരികമായി ഉപയോഗിക്കുകയും ചെയ്തെന്നു ആരോപിക്കുന്നു.

എന്നാല്‍ അയാള്‍ സ്വന്തം നാട്ടിലേക്ക് പോയി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ മോശം ഭാഷയില്‍ ശകാരിക്കുകയും തള്ളിപ്പറയുകയും ചെയ്തു.

ഇതേ തുടർന്നാണ് യുവതി പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

18 വർഷത്തിലേറെയായി പുരുഷനും സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും

പരാതിയിലും എഫ്‌ഐആറിലും പറഞ്ഞിരിക്കുന്നത് വ്യക്തമാണെന്നും അതിനാല്‍ ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തി കുറ്റമാകില്ലെന്നും പ്രോസിക്യൂഷൻ റദ്ദാക്കണമെന്ന് ഹർജിക്കാരൻ (കുറ്റാരോപിതൻ) വാദിച്ചു.

ഹർജിക്കാരൻ നല്‍കിയ വാഗ്ദാനത്തിന് പരാതിയില്‍ ആരോപിക്കപ്പെടുന്ന ലൈംഗിക പ്രവർത്തനത്തില്‍ ഏർപ്പെടാനുള്ള പരാതിക്കാരിയുടെ തീരുമാനവുമായി നേരിട്ടുള്ള ബന്ധമില്ലെന്ന് വ്യക്തമാണെന്നും വാദമുണ്ടായി.

സംഭവം നടന്നത് 2004 മുതല്‍ 2023 വരെയുള്ള കാലയളവിലാണ്.18 വർഷത്തിന് ശേഷം 2023 ജൂണ്‍ മാസത്തിലാണ് പരാതി ഫയല്‍ ചെയ്യുന്നത്.

കേസില്‍ തുടർനടപടികള്‍ അനുവദിക്കുന്നത് നിയമനടപടിയുടെ ദുരുപയോഗത്തിന് കാരണമാകുമെന്ന് പറഞ്ഞുകൊണ്ട് കുറ്റാരോപിതൻ നല്‍കിയ ഹർജി ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് അംഗീകരിക്കുകയും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us