ബെംഗളൂരു: താടി വടിക്കാൻ ആവശ്യപ്പെട്ട നഴ്സിങ് കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥികള്‍.
പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്‌എസ്‌എസ്) കീഴില്‍ കർണാടകയില്‍ പഠിക്കുന്ന ജമ്മു കശ്മീരില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളാണ് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷനെ സമീപിച്ചത്.
താടി ട്രിം ചെയ്യാനോ വടിക്കാനോ ആവശ്യപ്പെട്ടതായാണ് ആരോപണം.
രാജീവ് ഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഹോളനരസിപുരയിലെ ഗവണ്‍മെൻ്റ് നഴ്സിങ് കോളേജ് വിദ്യാർത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്.
തങ്ങളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് വിദ്യാർത്ഥകള്‍ ആരോപിച്ചു.
വിവേചനപരമായ ഗ്രൂമിങ് മാനദണ്ഡങ്ങളാണ് കോളേജ് നടപ്പിലാക്കുന്നതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു.
നിർദേശം പാലിച്ചില്ലെങ്കില്‍ ക്ലിനിക്കല്‍ പ്രവർത്തനങ്ങളില്‍ അവധി അടയാളപ്പെടുത്തുമെന്ന് കോളേജ് ഭീഷണിപ്പെടുത്തിയതായും അസോസിയേഷന് സമർപ്പിച്ച കത്തില്‍ വിദ്യാർത്ഥികള്‍ പരാതിപ്പെട്ടു.
അച്ചടക്കം നിർബന്ധമായ നഴ്സിങ് പോലുള്ള മേഖലയില്‍ വൃത്തിയും പ്രൊഫഷണല്‍ രൂപവും അത്യാവശ്യമാണെന്ന് കോളേജ് വ്യക്തമാക്കി.
താടി ട്രിം ചെയ്യാൻ മാത്രമാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതെന്നും, പൂർണ്ണമായും ഷേവ് ചെയ്യണമെന്ന് നിബന്ധനവെച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പല്‍ ചന്ദ്രശേഖർ ഹഡപ്പാട് പറഞ്ഞു.
താടി അവരുടെ ആചാരത്തിൻ്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികള്‍ക്ക് ഹാജരില്‍ കുറവുണ്ട്. ക്ലിനിക്കല്‍ പ്രവർത്തനങ്ങലില്‍ ഇവർ പതിവായി പങ്കെടുക്കാറില്ല, പ്രിൻസിപ്പല്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ നിന്നുള്ള 14 വിദ്യാർത്ഥികളാണ് നഴ്സിങ് കോളേജില്‍ പഠിക്കുന്നത്.
കർണാടക, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഓഫീസുകളിലേക്ക് ഇത് സംബന്ധിച്ച് അസോസിയേഷൻ കത്ത് നല്‍കിയിട്ടുണ്ട്.
പ്രിൻസിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.