കേരളത്തിൽ ട്രെയിനുകളിൽ ബോംബ് ഭീഷണി

പാലക്കാട്‌: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നല്‍കി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളില്‍ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകള്‍ പോയിക്കഴിഞ്ഞാല്‍ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാല്‍ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

Read More

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ 

ബെംഗളൂരു: താമരശ്ശേരിയില്‍ കെഎസ്‍ആര്‍ടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമണം. രാത്രി 11.15 ഓടെയാണ് സംഭവം. താമരശ്ശേരി ചുങ്കം ബാറിനു സമീപം വെച്ചാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ബസിൻ്റെ പിൻഭാഗത്തെ സൈഡ് ഡോറിൻ്റെ ഗ്ലാസ് തകർന്നു. കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമിയെ പോലീസ് പിടികൂടി. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് കല്യാണിയുടെ മകൻ ബാബുവാണ് പിടിയിലായത്. ബസിന്‍റെ പിൻഭാഗത്തെ ഡോറിന്‍റെ ഗ്ലാസ് പൂർണമായും തകർന്നു. ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Read More

മൈസൂരുവിൽ യുവതിക്ക് പീഡനം; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: മൈസൂരുവില്‍ യുവതിയെ പീഡിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഒരു പബ്ബില്‍ വച്ചാണ് പ്രതികള്‍ യുവതിയെ പരിചയപ്പെട്ടത്. ഇവിടെ വച്ച്‌ മൂന്ന് പേരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ യുവതിയെ ഒരു ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും ഇരയായ പെണ്‍കുട്ടി മൈസൂരുവിലെ വിജയനഗർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Read More

മദ്യപിച്ച്‌ ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു

ബെംഗളൂരു: മദ്യപിച്ച്‌ ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു. കെങ്കേരിയിലാണ് സംഭവം. 20 വയസുള്ള ധനുഷ് മദ്യലഹരിയില്‍ മെഴ്സഡസ് ബെൻസ് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് റോഡ് മുറിച്ച്‌ കടക്കുകയായിരുന്ന 30-കാരി സന്ധ്യയെ യുവാവ് ഇടിച്ചിട്ടത്. കാർ കയറ്റിക്കൊന്ന ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ധനുഷ് ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി ‘കൈകാര്യം’ ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതി. ഇയാള്‍ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അടുത്തിടെയാണ് ധനുഷിന്റെ പിതാവ് വീർ ശിവ ആഡംബര കാർ വാങ്ങിയത്. വാഹനം ഓടിച്ചുനോക്കാൻ എടുത്ത മകൻ, സുഹൃത്തുമായി ചേർന്ന്…

Read More

സ്വർണ വില താഴോട്ട് 

jewellery

തിരുവനന്തപുരം: സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതല്‍ സ്വർണവില താഴേക്കാണ്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയാണ്. വെള്ളിയാഴ്ച സ്വർണവില സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്. ശനിയാഴ്ചയും താഴേക്ക് എത്തിയ വില ഞായറാഴ്ചയും ഇന്നലെയും മാറ്റമില്ലാതെ തുടർന്നു.

Read More

ഷൂട്ടിങ്ങിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്

‌‌ഷൂട്ടിങ്ങിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വിഡി 12 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത്. ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. തോളിനാണ് താരത്തിന് പരിക്കേറ്റത്. എന്നാൽ പരിക്ക് ​ഗുരുതരമല്ലെന്നും താരത്തിന് ഫിസിയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചു. ഷൂട്ടിങ് മുടങ്ങാതിരിക്കാൻ കഥാപാത്രത്തിനായുള്ള പരിശീലനങ്ങളിലാണിപ്പോൾ വിജയ് ദേവരകൊണ്ട. ആക്ഷൻ രം​ഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വിഡി 12. സിനിമയ്ക്കായി താരം നടത്തിയ കഠിന പരിശീലനങ്ങളുടെ വി‍ഡിയോയും മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഗൗതം തന്നൂരിയാണ്…

Read More

മലയാളി യുവാവ് കർണാടകയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ബെല്ലാരിയില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിപ്പാട് വെട്ടുവേനി കോതേരില്‍ സന്തോഷ്കുമാറി (49)നെയാണ് ജോലി സ്ഥലത്തെ വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിവായി വീട്ടിലേക്കു വിളിക്കുമായിരു ന്നു. ഫോണ്‍ വരാതിരു ന്നതിനെ ത്തുടർന്ന് ഭാര്യ അനിതകുമാരി വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഉച്ചയോടെ വീണ്ടും വിളിച്ചുവെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ കൂട്ടുകാരുമായി ബന്ധപ്പെട്ടു. കൂട്ടുകാർ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മലയാളി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: സജിത, സാന്ദ്ര. മരുമകൻ: രഞ്ജു ലാല്‍.

Read More

ടിക്കറ്റ് ബുക്കിങ് അടക്കം സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കില്‍; ഡിസംബര്‍ അവസാനത്തോടെ പുതിയ ‘സൂപ്പര്‍ ആപ്പു’മായി റെയില്‍വേ;

ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ‘സൂപ്പര്‍ ആപ്പ്’ ഉടന്‍!. സേവനങ്ങള്‍ എല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാനാണു നീക്കം. ഡിസംബര്‍ അവസാനത്തോടെ ‘സൂപ്പര്‍ ആപ്പ്’ സേവനങ്ങള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഐആര്‍സിടിസിയുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും…

Read More

ആളുകളെ അത്ഭുതപ്പെടുത്തി അപകടസ്ഥലത്ത് നിന്ന് 2 ദിവസമായിട്ടും നീങ്ങാതെ കോഴി

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ കടബ് താലൂക്കിലെ പുളികുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടിയിൽ മരം വീണു. സ്കൂട്ടിയിലുണ്ടായിരുന്ന ഇടമംഗല വില്ലേജിലെ ദേവസ്യ സ്വദേശി സീതാരാമ ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. സീതാരാമൻ തൻ്റെ വീട്ടിൽ നടക്കാനിരുന്ന മംഗള കർമ്മത്തിന് കോഴിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. സംഭവത്തിനിടെ കോഴിയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതിനാൽ മൃതദേഹത്തിന് സമീപം കോഴിയും വീണു. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കോഴിയുടെ കാലിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. സമീപത്തെ കാട്ടിലേക്ക് പോയ കോഴിയെ സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ പോയ ശേഷമാണ് തിരിച്ചെത്തിയത്. ശേഷം സീതാരാമന്റെ സ്കൂട്ടിയിൽ കയറി ഇരുന്നു.…

Read More

ഈ ഇനം ചരട് ഉപയോഗിച്ചുള്ള പട്ടം പറത്താൻ സാധിക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ബെംഗളൂരു : പട്ടം പറത്താൻ ലോഹമോ ചില്ലോപൂശിയ ചരട് ഉപയോഗിക്കുന്നത് വിലക്കി കർണാടക സർക്കാർ. മനുഷ്യർക്കും പക്ഷികൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നത് തടയാനാണ് ഇവ നിരോധിച്ചത്.ഇനിമുതൽ ലോഹം, ചില്ല് ഘടകങ്ങളോ പശകളോ ഇല്ലാത്ത കോട്ടൺ ചരട് മാത്രമേ പട്ടം പറത്താൻ ഉപയോഗിക്കാവൂ. നേരത്തേ പട്ടം പറത്താൻ ചൈനീസ് മാഞ്ചയ്ക്ക് നിരോധനമുണ്ടായിരുന്നു. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് സർക്കാർ 1986-ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിൻ്റെ അഞ്ചാംവകുപ്പു പ്രകാരം വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയത്. സർക്കാരിനെ അഭിനന്ദിക്കുന്നതായി പെറ്റ…

Read More
Click Here to Follow Us