മലയാളി യുവാവ് കർണാടകയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ബെല്ലാരിയില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി.

പള്ളിപ്പാട് വെട്ടുവേനി കോതേരില്‍ സന്തോഷ്കുമാറി (49)നെയാണ് ജോലി സ്ഥലത്തെ വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ പതിവായി വീട്ടിലേക്കു വിളിക്കുമായിരു ന്നു. ഫോണ്‍ വരാതിരു ന്നതിനെ ത്തുടർന്ന് ഭാര്യ അനിതകുമാരി വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ഉച്ചയോടെ വീണ്ടും വിളിച്ചുവെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ കൂട്ടുകാരുമായി ബന്ധപ്പെട്ടു.

കൂട്ടുകാർ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മലയാളി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: സജിത, സാന്ദ്ര. മരുമകൻ: രഞ്ജു ലാല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts