ദീപാവലി, കന്നഡ രാജ്യോത്സവ അവധി: മുന്നറിയിപ്പ് ലംഘിച്ച് കുതിച്ചുയർന്ന് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക്!

ബെംഗളൂരു: ദീപാവലി, കന്നഡ രാജ്യോത്സവ അവധികൾ അടുത്തതോടെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ബെംഗളുരുവിനും മംഗലാപുരത്തിനുമിടയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ 1000 മുതൽ 1500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചില ബസുകളിൽ 2000 രൂപ വരെ ആണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസി ബസുകളിലെ ഭൂരിഭാഗം സീറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. സ്പെഷൽ ബസുകളിലും വൻ ബുക്കിങ് ഉണ്ട്. അതിനാൽ, യാത്രക്കാർ സ്വകാര്യ ബസ് ടിക്കറ്റുകൾ ഓൺലൈനിൽ കൂടിയ നിരക്കിൽ ബുക്ക് ചെയ്യുന്നത്.

സാധാരണയായി ബെംഗളുരുവിനും ഉഡുപ്പിയ്ക്കും ഇടയിൽ 400 മുതൽ 700 രൂപ വരെയാണ് നിരക്ക്. എന്നാൽ നിലവിലുള്ള സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 1000 രൂപയുടെ മുകളിലാണ്. ഉത്സവവും വാരാന്ത്യവും കണക്കിലെടുത്ത് ചില സ്വകാര്യ ബസ് കമ്പനികൾ യാത്രക്കാരുടെ അധിക ആവശ്യം നിറവേറ്റുന്നതിനായി അധിക ബസുകൾ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ ബസുകളിൽ രണ്ട ഇരട്ടി ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

മംഗലാപുരത്തിനും ബെംഗളുരുവിനും ഇടയിലുള്ള കെഎസ്ആർടിസി ബസ് നിരക്ക് പഴയപടിയായി തന്നെ തുടരുന്നു. അധിക സ്‌പെഷ്യൽ ബസ് സർവീസുകൾക്ക് മാത്രം 20% നിരക്ക് വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഉഡുപ്പി, കുന്ദാപൂർ റൂട്ടുകൾ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ഇതുവരെ 18 അധിക പ്രത്യേക ബസുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് ഓർഗനൈസേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ദീപാവലി ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. എന്നിരുന്നാലും, പ്രത്യേക ട്രെയിനുകളിലെ എല്ലാ സീറ്റുകളും ഇതിനകം റിസർവ് ചെയ്തിട്ടുണ്ട്. അതിനാൽ ബസുകളുടെ ആവശ്യം വർധിച്ചു. കെഎസ്ആർടിസി ബസുകളിലെ ഭൂരിഭാഗം സീറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. സ്പെഷൽ ബസുകളിലും വൻ ബുക്കിങ് ഉണ്ട്. അതിനാൽ, യാത്രക്കാർ സ്വകാര്യ ബസ് ടിക്കറ്റുകൾ ഓൺലൈനിൽ ചെലവേറിയിട്ടും ആളുകൾ വാങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts