കോവിഡ് കാലത്തെ ക്രമക്കേട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു : കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകളും മറ്റ് ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ സർക്കാർ സസ്പെൻഡ് ചെയ്തു. നിലവിൽ കിഡ്‌വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ സാമ്പത്തിക ഉപദേഷ്ടാവായ ജി.പി. രഘുവിനെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തേ ഇദ്ദേഹം മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്.

Read More

സംസ്ഥാനത്ത് ഇന്ത്യൻ നിർമിത മദ്യത്തിൻ്റെ വിൽപ്പനയിൽ ഇടിവ്; ബിയർ വിൽപ്പന കുതിച്ചുയരുന്നു

ബംഗളൂരു: സംസ്‌ഥാനത്ത്‌ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബിയർ വിൽപ്പന വർധിച്ചതായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2024-25 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള മദ്യവിൽപ്പനയിൽ 5.55 ശതമാനം വർധനയുണ്ടായി. ഏപ്രിൽ മുതൽ സെപ്തംബർ വരെ 921.90 കോടി രൂപയാണ് വിറ്റ മദ്യത്തിൻ്റെ മൂല്യം എക്സൈസ് വകുപ്പിൻ്റെ രേഖകൾ കാണിക്കുന്നത് ബിയർ വിൽപ്പനയിൽ വൻ വർധനയും ഇന്ത്യൻ നിർമിത മദ്യത്തിൻ്റെ (ഐഎംഎൽ) വിൽപ്പനയിൽ ഇടിവുമുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ബിയർ വിൽപ്പന 14.90 ശതമാനവും ഐഎംഎൽ വിൽപ്പന 2 ശതമാനവും കുറഞ്ഞു.…

Read More
Click Here to Follow Us