ബെംഗളൂരു: രണ്ടാം റൗണ്ട് സീറ്റ് അലോട്ട്‌മെൻ്റിന് ശേഷം, ഉയർന്ന ഫീസ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഈ വർഷം മൊത്തം 596 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്. അലോട്ട്മെൻ്റ് ലഭിച്ച സീറ്റുകൾ വിദ്യാർത്ഥികൾ നിരസിച്ചതിനെ തുടർന്ന് റദ്ദാക്കിയ സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. മുൻ വർഷങ്ങളിൽ, രണ്ടാം റൗണ്ട് അലോട്ട്‌മെൻ്റിന് ശേഷം 100 മുതൽ 150 വരെ സീറ്റുകൾ മാത്രമേ നികത്തപ്പെടാതെ അവശേഷിക്കുന്നുള്ളൂ.
ലഭ്യമായ സീറ്റുകളിൽ ഏഴെണ്ണം സർക്കാർ ക്വാട്ടയിലും 135 എണ്ണം സ്വകാര്യ ക്വാട്ടയിലും 453 എണ്ണം മാനേജ്‌മെൻ്റ് ക്വാട്ടയിലും ഒരെണ്ണം നോൺ റസിഡൻ്റ് ഇന്ത്യൻ (എൻആർഐ) ക്വാട്ടയിലുമാണ്. ഫീസ് ഘടന ഈ വർഷം സർക്കാർ കോളേജുകളിലെ സീറ്റുകൾക്ക് 65,100 രൂപയാണ് സർക്കാർ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) കോളേജുകളിൽ, ഈ ഫീസ് ₹1,10,100 ആണ്. സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകൾക്ക് 1,54,321 രൂപ മുതൽ 6,09,834 രൂപ വരെയാണ് ഫീസ്. സ്വകാര്യ കോളേജുകളിലെ സ്വകാര്യ ക്വാട്ട സീറ്റുകളുടെ ഫീസ് 8,11,285 രൂപ മുതൽ 25,15,750 രൂപ വരെയാണ്. മാനേജ്‌മെൻ്റ്, എൻആർഐ ക്വാട്ട സീറ്റുകൾക്ക് പ്രതിവർഷം 26,62,700 രൂപ മുതൽ 45,15,750 രൂപ വരെയാണ് ഫീസ്.
“രണ്ടാം റൗണ്ട് സീറ്റ് അലോട്ട്‌മെൻ്റിൽ, ഏതെങ്കിലും സ്വകാര്യ കോളേജിൽ സർക്കാർ ക്വാട്ട സീറ്റ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നുവെന്നും പക്ഷെ എനിക്ക് പ്രൈവറ്റ് ക്വാട്ട സീറ്റ് കിട്ടി. എൻ്റെ കുടുംബത്തിന് താങ്ങാനാവുന്നില്ല ഫീസ് ഘടനയെന്നും, അതിനാൽ ഞാൻ സീറ്റ് വിട്ടുകൊടുത്തുവെന്നും മെഡിക്കൽ പഠനം ആഗ്രഹിച്ച ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥി പറഞ്ഞു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.