മുബൈ: സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ പാചകം ചെയ്ത യുവാവിന് വധശിക്ഷ നൽകി ബോംബെ ഹൈക്കോടതി.
കോലാപൂർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
കോലാപൂർ സ്വദേശിയായ സുനിൽ രാമ കുച്കോരവിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
അപൂർവങ്ങളിൽ അപൂർവ മായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി നരഭോജനമാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി.
പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമില്ലെന്നും ജീവപര്യന്തം തടവ് ലഭിച്ചാൽ പ്രതി വീണ്ടും സമാന കുറ്റകൃത്യം ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2017 ആഗസ്ത് 28നാണ് ക്രൂരമായ കൊലപാതകം നടന്നത്.
63കാരിയായ യല്ലമ്മ രാമ കുച്കോരവിയാണ് കൊല്ലപ്പെട്ടത്.
മദ്യപാനിയായ സുനിൽ പെൻഷൻ തുകയ്ക്ക് വേണ്ടി നിരന്തരം യല്ലമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു.
വഴക്കിനെത്തുടർന്ന് യല്ലമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
ശേഷം ഹൃദയവും വാരിയെല്ലുകളും അടക്കമുള്ള അവയവങ്ങൾ പാചകം ചെയ്യുകയും ചെയ്തു.
2021ലാണ് കേസിൽ കോലാപൂർ കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.