ബംഗളൂരു: നഗരത്തിലെ ഹൂഡിയിൽ റെയിൽവേ ട്രാക്കുകൾക്ക് കുറുകെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള മേൽപ്പാലം അപകടത്തിൽ.
ഫ്‌ളൈഓവറിൻ്റെ നാല് ബെയറിംഗുകൾ തകരാറിലായത് വാഹന യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നതായി റിപ്പോർട്ട്. ഇതോടെ അടിയന്തരമായി ഫ്‌ളൈഓവറിൻ്റെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്,
മേൽപ്പാലം ഉടൻ നന്നാക്കണമെന്ന് ഗ്രേറ്റർ ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) സൗത്ത് വെസ്റ്റേൺ റെയിൽവേയോട് (എസ്ഡബ്ല്യുആർ) ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഇതനുസരിച്ച് മേൽപ്പാലം പരിശോധിക്കും. ഖര വാഹനങ്ങൾ നിരോധിക്കുന്ന കാര്യത്തിൽ ട്രാഫിക് പോലീസ് പിന്നീട് തീരുമാനമെടുത്തേക്കും.
ഐടിപിഎൽ റോഡിൽ നിന്ന് അയ്യപ്പനഗറിലേക്കും പാർപ്പിട കോളനികളിലേക്കും ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിൻ്റെ ബെയറിംഗുകളുടെ തകരാർ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ബിബിഎംപി എൻജിനീയർമാരും റെയിൽവേ ഉദ്യോഗസ്ഥരും മേൽപ്പാലം പരിശോധിച്ച് താൽക്കാലിക പരിഹാരമുണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞുവെന്ന് ‘പ്രമുഖ മാധ്യമങ്ങൾ’ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പ്രശ്‌നം ഗുരുതരമാണെന്ന് മഹാദേവപൂർ ടാസ്‌ക് ഫോഴ്‌സ് അംഗം ക്ലമൻ്റ് ജയകുമാർ പറഞ്ഞതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
നാല് ബെയറിംഗുകൾ പൂർണ്ണമായും കേടായതായും വലിയ വാഹനങ്ങളുടെ അതിലൂടെയുള്ള യാത്ര താത്കാലികമായി അവസാനിപ്പിക്കാൻ ശുപാർശ ചെയ്തതായും അദ്ദേഹം പറഞ്ഞു.
2014ൽ സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് റെയിൽവേ മേൽപ്പാലം നിർമിച്ചത്. അറ്റകുറ്റപ്പണികൾക്ക് ഭാഗികമായി പണം നൽകാമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ഉറപ്പുനൽകിയതായി ബിബിഎംപി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.