ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. കർണാടക കോണ്‍ഗ്രസ് സമർപ്പിച്ച പരാതിയിന്മേലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി അധിക്ഷേപിച്ചിരുന്നു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളില്‍ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരെ രൂക്ഷഭാഷയില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നമ്പർ വണ്‍ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. പഞ്ചാബിലെ കോണ്‍ഗ്രസ്…
Read MoreDay: 19 September 2024
ഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.
ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും എന്ന ചോദ്യം എന്നും നമ്മുടെ പലരുടേയും മുന്നിലുള്ളതാണ്, അവിടെയാണ് അമൂലും നന്ദിനിയും നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് , മാത്രമല്ല ഏതൊരു വലിയ കോർപറേറ്റ് കമ്പനികളെയും വെല്ലുവിളിക്കാൻ മാത്രം ഉയരത്തിൽ അവർ വളർന്നിരിക്കുന്നു. കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി എന്ന ബ്രാൻ്റും ഗുജാത്തിൽ നിന്നുള്ള പാൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള ധവളയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. കായികമേളയിൽ അന്താരാഷ്ട്ര തലത്തിൽ ടീമുകളെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുകയാണ് രണ്ട് സ്ഥാപനങ്ങളും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,…
Read Moreബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീ പിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ ഐ.സി.യുവില്‍ ചികിത്സയിലിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ (34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മത്തിക്കരയിലെ എം.എസ്. രാമയ്യ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Read Moreമുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ പരാമർശം വിവാദത്തിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ മുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍. കർണാടക ഹൈക്കോടതിയിലെ ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദ ബംഗളൂരുവിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഒരു ജഡ്ജി തൻ്റെ രാജ്യത്തെ പൗരന്മാരെ പാകിസ്താനി എന്ന് വിളിക്കുന്നു, ഇതിലും നാണംകെട്ട മറ്റെന്തെങ്കിലും ഉണ്ടോ? സുപ്രിം കോടതി സ്വമേധയാ കേസെടുക്കുമോയെന്ന് ഒരു ഉപയോക്താവ് ചോദിച്ചു. 2020 മേയ് മുതല്‍ കർണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയാകുന്നത്. ഗോരി…
Read Moreടിപ്പര്‍ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കാസർക്കോട്: കുമ്പള മൊഗ്രാൽ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്പത്തൂരിൽ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ് താമസം. ബുധനാഴ്ച രാത്രിയാണ് അപകടം. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മുഹമ്മദ് റാഷിദ്. അവധിക്ക് നാട്ടിൽ വന്ന് ഒരാഴ്ച മുമ്പാണ് തിരികെ കോയമ്പത്തൂരിലേക്ക് പോയത്. ബൈക്ക് റോഡരികില്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്പത്തൂരിലേക്കു തിരിച്ചു. ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച…
Read Moreബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു. വിളക്കോട് ദേവപുരത്തെ കരിയില്‍ എൻ വിനോദ് – എം റീജ ദമ്പതികളുടെ മകൻ അർജുൻ (20) ആണ് മരണപ്പെട്ടത്. ബെംഗളൂരു യെലഹങ്കയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അർജുൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍ പ്പെടുകയായിരുന്നു.
Read Moreനടി കവിയൂർ പൊന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട് നടിയെ. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി.
Read Moreലെബനന്‍ വാക്കിടോക്കി സ്‌ഫോടന പരമ്പരയില്‍ 20 മരണം; കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി
ബെയ്‌റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വാക്കിടോക്കി സ്‌ഫോടനങ്ങളുമുണ്ടാകുന്നത്. ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ലയും…
Read Moreഡി.കെ. ശിവകുമാറിന് സുപ്രീം കോടതി നോട്ടീസ്; നടപടി ബി.ജെ.പി. എം.എൽ.എ. നൽകിയ ഹർജിയിൽ
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പേരിൽ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാനുള്ള സർക്കാർ അനുമതി റദ്ദാക്കിയതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. ഡി.കെ. ശിവകുമാറിനും സംസ്ഥന സർക്കാരിനുമാണ് പ്രതികരണമാരാഞ്ഞ് നോട്ടീസയച്ചത്. ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സൂര്യ കാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഡി.കെ. ശിവകുമാറിന്റെ പേരിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കാൻ 2019-ലെ ബി.ജെ.പി. സർക്കാർ സി.ബി.ഐ.ക്ക് നൽകിയ അനുമതിയാണ് നിലവിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയത്. അതോടെ ശിവകുമാറിന്റെ പേരിലുള്ള…
Read Moreഅര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചു
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തി. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവാലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. തിരച്ചിലിനായി നാവികസേനാ സംഘം പ്രധാനമായി പുഴയിലെ ഒഴുക്ക് പരിശോധിക്കും. ലോറി ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടില്‍ സോണാര്‍ പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്ജിംഗ് രീതി തീരുമാനിക്കുക.
Read More