മരുന്ന് കുറിപ്പടികള്‍ കന്നടയിലാക്കണമെന്ന കെ.എല്‍.ഡി.എ നിര്‍ദേശം തള്ളി ആരോഗ്യമന്ത്രി

Dinesh Gundu Rao

മരുന്ന് കുറിപ്പടികള്‍ കന്നടയിലാക്കണമെന്ന കർണാടക ലാംഗ്വേജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (കെ.എല്‍.ഡി.എ) നിർദേശം തള്ളി സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു.

ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ആശയമാണെങ്കിലും നടപ്പാക്കാൻ പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർ എഴുതുന്ന കുറിപ്പടികള്‍ കന്നടയിലാക്കിയാല്‍ അത് സംസ്ഥാനത്തിന്റെ ഭാഷാപരമായ സ്വത്വം സംരക്ഷിക്കുന്നതിനുള്ള നിർണായകമായ ചുവടുവെപ്പാകുമെന്ന് കെ.എല്‍.ഡി.എ ചെയർമാൻ പുരുഷോത്തം ബിലിമാലെ ആരോഗ്യ മന്ത്രിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

നൂറുകണക്കിന് ഡോക്ടർമാർ ഇതിന് സന്നദ്ധമാണെന്നും കത്തിലുണ്ടായിരുന്നു. ഇത് ഭാഷ ദേശീയതയിലൂന്നിയ വാദമാണെന്നും മെഡിക്കല്‍ ടെർമിനോളജികള്‍ പരിഭാഷപ്പെടുത്തുന്നതില്‍ പരിമിതികളുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

ഭാഷ മാറ്റുന്നതിലൂടെ രോഗികള്‍ക്ക് എഴുതി നല്‍കുന്ന നിർദേശങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകാനും തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. മരുന്നിന്റെ ഡോസ് മാറിയാല്‍ അത് രോഗികളെ ഗുരുതരമായി ബാധിക്കും. മാത്രമല്ല, ഈ നിർദേശം കർണാടകയിലെ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഡോക്ടർമാരുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുന്നതിലുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു അധ്യാപകന്റെ ഫോണില്‍ നിന്നും 5000ലധികം നഗ്ന വീഡിയോ പിടികൂടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us