സ്കൂളിന് അനുവദിച്ച ഭൂമിയിൽ ബിരിയാണി ഹോട്ടൽ; പ്രതിപക്ഷ നേതാവിനെതിരെ കോൺഗ്രസ്‌ 

ബെംഗളൂരു: നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്.

ഭൂമി കൈയേറ്റ കേസില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച 60 പേജുള്ള പരാതി ഗവർണർക്ക് നല്‍കി.

20 വർഷം മുമ്പ് നാരായണസ്വാമി കർണാടക ഹൗസിംഗ് ബോർഡിൻ്റെ (കെഎച്ച്‌ബി) ഡയറക്ടറായിരുന്ന സമയത്താണ് ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം.

സർക്കാർ ചീഫ് വിപ്പ് സലീം അഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘം ഗവർണർ തവർചന്ദ് ഗെലോട്ടിനെ കണ്ടു.

വിഷയം അന്വേഷിക്കുമെന്ന് ഗവർണർ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു.

നാരായണസ്വാമി 2002 നവംബർ മുതല്‍ 2005 മെയ് വരെ കെഎച്ച്‌ബിയില്‍ ഡയറക്ടറായിരുന്നു.

ഇക്കാലത്ത് ഹോസ്‌കോട്ടില്‍ വീരേന്ദ്ര സിംഗിൻ്റെ ഭൂമി കെഎച്ച്‌ബി ഏറ്റെടുത്തു.

2003 നവംബറില്‍, സിംഗ് അവർക്ക് അനുകൂലമായി ഭൂമി വീണ്ടും കൈമാറാൻ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി രമേഷ് ബാബു ആരോപിച്ചു.

കെഎച്ച്‌ബി ഡയറക്ടർ ആയതിനാല്‍ നാരായണസ്വാമി സ്കൂളിൻ്റെ ആവശ്യത്തിനായി ഭൂമി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി.

ആ സമയം, അദ്ദേഹം ആദർശ സോഷ്യല്‍ & എജ്യുക്കേഷണല്‍ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്നു.

2004 മെയ് മാസത്തില്‍ അദ്ദേഹത്തിന് ഭൂമി അനുവദിച്ചു.

2,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയാണ് ലഭിച്ചത്.

സ്‌കൂള്‍ പണിയാൻ മാത്രമേ സ്ഥലം ഉപയോഗിക്കാവൂ എന്നതുള്‍പ്പെടെ 15 നിബന്ധനകളാണ് കെഎച്ച്‌ബി ഏർപ്പെടുത്തിയത്.

എന്നാല്‍, 2006-ല്‍ നാരായണസ്വാമി തൻ്റെ അധികാരം ദുരുപയോഗം ചെയ്ത് മറ്റൊരു ആവശ്യത്തിനായി ഇതേ ഭൂമി ഉപയോഗിച്ചു.

ഇപ്പോള്‍ നാരായണസ്വാമിക്ക് അനുവദിച്ച പ്ലോട്ടില്‍ ഇപ്പോള്‍ ദം ബിരിയാണി ഹോട്ടലാണ് പ്രവർത്തിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നത്.

വർഷങ്ങള്‍ക്ക് മുമ്പ് മൈസൂരില്‍ ലഭിച്ച കെഐഎഡിബി പ്ലോട്ട് ഷെഡ് നിർമിക്കാനല്ലാതെ നാരായണസ്വാമി ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

10 വർഷം മുമ്പ് താൻ ആദർശ സോഷ്യല്‍ ആൻഡ് എജ്യുക്കേഷണല്‍ ട്രസ്റ്റില്‍ നിന്ന് രാജിവെച്ചതായി നാരായണസ്വാമി പറഞ്ഞു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us