15 കാരിയെ ബാലവിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തി 

ബെംഗളൂരു: ഹൊസകോട്ടെ പോലീസും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡില്‍ 15 കാരിയെ ബാലവിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഹൊസകോട്ടെ കനകഭവനില്‍ കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് നടത്തിയ ഓപറേഷനിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. വധു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ക്ക് സംശയം തോന്നിയതിനെതുടർന്ന് ഇവർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോലാർ മാലൂർ സ്വദേശിനിയായ പെണ്‍കുട്ടിയെ കെ.ആർ പുരം കോടിഗെഹള്ളി ശക്തി ലേഔട്ട് സ്വദേശിയായ സി. യശ്വന്ത് (24) എന്നയാളുമായി വിവാഹത്തിന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഹൊസകോട്ടെ ഇൻസ്പെക്ടർ ബി.എസ്. അശോകിന്റെ നേതൃത്വത്തിലുള്ള സംഘം…

Read More

ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതിൽ ഡികെ ശിവകുമാറിന് പങ്കെന്ന് ബിജെപി 

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ തുഗുദീപക്ക് വിഐപി പരിഗണന ലഭിച്ച സംഭവത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് പങ്കുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. ദർശൻ്റെ സഹായി തൻ്റെ വീട്ടില്‍ വന്ന് സഹായം തേടിയിരുന്നതായി ഡികെ വ്യക്തമാക്കിയിരുന്നതായി ബി.ജെ.പി എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ ആര്‍.അശോക ആരോപിച്ചു. ഏകദേശം 4-5 ദിവസം മുമ്പ് ജയിലില്‍ മുഴുവൻ റെയ്ഡ് നടത്തി ഫോണുകള്‍ പിടിച്ചെടുത്തു. നാല് ദിവസം കഴിഞ്ഞപ്പോള്‍ ഫോണ്‍ എവിടെ നിന്ന് വന്നു? എത്ര ധൈര്യത്തോടെയാണ് കാപ്പിയും ചായയും നല്‍കുന്നത്.”…

Read More

ജാമ്യമില്ലാ വകുപ്പ്; രഞ്ജിത്തിനെതിരെ കേസെടുത്തു 

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പോലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണു നടപടി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ‘പാലേരി മാണിക്യം’ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി. ലൈംഗിക താല്‍പര്യത്തോടെ പെരുമാറി എന്നായിരുന്നു പരാതി. വെളിപ്പെടുത്തല്‍ വൻ വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത്…

Read More

ടെലിഗ്രാം നിരോധിച്ചേക്കും; നിയമവിരുദ്ധ ഗ്രൂപ്പുകൾക്കെതിരെ നടപടി 

നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്നതില്‍ ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ ദുറോവിനെ ഓഗസ്റ്റ് 24ന് അറസ്റ്റ് ചെയ്തിരുന്നു. അപ്ലിക്കേഷനിലെ കുറ്റകൃത്യ പ്രവർത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്. ഏറ്റവും അധികം പേർ സന്ദേശമയയ്ക്കാൻ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമില്‍ ഇന്ത്യയില്‍ മാത്രം അഞ്ച് ദശലക്ഷത്തിലധികം റജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണുള്ളത്. നിരവധി ക്രിമിനല്‍ പ്രവർത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സർക്കാർ ടെലിഗ്രാമിനെക്കുറിച്ച്‌ അന്വേഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ…

Read More

അമ്മ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ച് നടൻ മോഹൻ ലാൽ; കമ്മിറ്റി പിരിച്ചു വിട്ടു 

അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് നടന്റെ രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

Read More

ബലാത്സംഗവും മതം മാറ്റാൻ ശ്രമവും; പ്രതിക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു

ബെംഗളൂരു : വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മതംമാറാൻ നിർബന്ധിക്കുകയുംചെയ്ത കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ബെലഗാവി സ്വദേശി റാഫിഖിനാണ് ജാമ്യം നിഷേധിച്ചത്. ജോലി വാഗ്ദാനംചെയ്താണ് ഇയാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തത്. തുടർന്ന് മതംമാറാൻ നിർബന്ധിക്കുകയുംചെയ്തു. നിർബന്ധിത മതപരിവർത്തനങ്ങൾ തടയുന്നതിലും സമൂഹത്തിലെ ദുർബലരായ വ്യക്തികളെ സംരക്ഷിക്കുന്നതിലും ജുഡീഷ്യറിയുടെ പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിലെ ജസ്റ്റിസ് എസ്. രചയ്യ ജാമ്യം നിഷേധിച്ചത്.

Read More

ആ നടൻ ജയസൂര്യയല്ല, ആരോപണത്തിൽ വ്യക്തത വരുത്തി നടി 

താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മല്‍ഹാർ. ജയസൂര്യ അടക്കമുള്ള ആളുകളെ തന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നും സോണിയ പറ‌യുന്നു. തന്‍റെ വാക്ക് നിമിത്തം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവർക്ക് കേസ് കൊടുക്കാമെന്നും അപ്പോള്‍ അതിനു മറുപടി താൻ കൊടുക്കാമെന്നും സോണിയ പറയുന്നു. 2013ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മല്‍ഹാറിന്‍റെ ആരോപണം. ആരോപണവിധേയന്‍റെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇത് ജ‌യസൂര്യയാണെന്ന…

Read More

നടൻ ദർശനെ ഇന്ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മാറ്റിയേക്കും 

ബെംഗളൂരു: രേണുക സ്വാമിയെ കൊലപെടുത്തിയ കേസില്‍ പ്രതി ദർശന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ദർശനെ ഇന്ന് ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മാറ്റിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് നടപടി. ജയില്‍ മാറ്റാനായുള്ള നടപടികള്‍ ജയില്‍ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ബെലഗാവി സെൻട്രല്‍ ജയിലേക്കാവും പ്രതിയെ മാറ്റുക. പരപ്പന അഗ്രഹാര ജയിലില്‍ ദർശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതിനെ തുടർന്നാണ് നടപടി. ദർശനൊപ്പം ജയിലില്‍ കഴിയുന്ന മാനേജർ നാഗരാജ് കുപ്രസിദ്ധ ഗുണ്ടാ വില്‍സണ്‍ ഗാർഡൻ നാഗ, കുള്ള…

Read More

ബെംഗളൂരു- മൈസൂരു പത്തുവരി പാത; പിഴ കിട്ടിയതിൽ കൂടുതൽ മലയാളികളും

express way

ബെംഗളൂരു: നീണ്ടുനിവർന്നു കിടക്കുന്ന ബെംഗളൂരു- മൈസൂരു പത്തുവരി പാതയിലൂടെ വാഹനമോടിക്കുമ്പോൾ വേഗംകൂടുന്നത് പലപ്പോഴും അറിയില്ല. വേഗം ത്രില്ലടിപ്പിക്കുമെങ്കിലും പോലീസ് കേസും പിന്നാലെ വരുമെന്ന് ഓർക്കണം. ഓഗസ്റ്റ് ഒന്നുമുതൽ അതിവേഗത്തിനു പിഴയും കേസും ഏർപ്പെടുത്തിയതോടെ മലയാളികളുൾപ്പെടെ ഒട്ടേറെ ആളുകളുടെപേരിലാണ് കേസെടുത്തിട്ടുള്ളത്. പാതയിൽ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി. 100 മുതൽ 130 കിലോമീറ്റർവരെ വേഗം വന്നാൽ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളിൽ പോയാൽ കേസെടുക്കും. ഏതു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാൽ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പോലീസ്…

Read More

അമ്മ’യിൽ കൂട്ടരാജി; ഭരണസമിതി പിരിച്ചുവിട്ടു ; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം ഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം ഗങ്ങളുടെ ഈ നീക്കം. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്  ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള…

Read More
Click Here to Follow Us