നടൻ ദർശനെ ഇന്ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മാറ്റിയേക്കും 

ബെംഗളൂരു: രേണുക സ്വാമിയെ കൊലപെടുത്തിയ കേസില്‍ പ്രതി ദർശന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ദർശനെ ഇന്ന് ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മാറ്റിയേക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് നടപടി. ജയില്‍ മാറ്റാനായുള്ള നടപടികള്‍ ജയില്‍ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ബെലഗാവി സെൻട്രല്‍ ജയിലേക്കാവും പ്രതിയെ മാറ്റുക.

പരപ്പന അഗ്രഹാര ജയിലില്‍ ദർശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതിനെ തുടർന്നാണ് നടപടി.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

ദർശനൊപ്പം ജയിലില്‍ കഴിയുന്ന മാനേജർ നാഗരാജ് കുപ്രസിദ്ധ ഗുണ്ടാ വില്‍സണ്‍ ഗാർഡൻ നാഗ, കുള്ള സീന എന്ന ശ്രീനിവാസ് എന്നിവരെയും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റും.

രണ്ട് ഗുണ്ടാ തലവന്മാർക്കൊപ്പം ചായയും സിഗരറ്റുമായി ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്ശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

തുടർന്ന് ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ജയിലർ, സൂപ്രണ്ട് ഉള്‍പ്പടെ ഒമ്ബത് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

പരപ്പന അഗ്രഹാര ജയിലിന് പരിസരം ജനവാസ കേന്ദ്രമായതിനാല്‍ ജയിലില്‍ ജാമറിന്റെ ഫ്രീക്വൻസി കൂട്ടാനാവില്ലെന്നും ഇത് പ്രതികള്‍ മുതലെടുക്കുകയാണെന്നും കർണാട ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts