നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി 

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി. ഷൂട്ടിംഗ് സെറ്റില്‍വെച്ച്‌ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയില്‍ വെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയില്‍ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തല്‍ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയി വരുമ്ബോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചു…

Read More

വനിതാ ഡോക്ടർമാരുടെ സുരക്ഷ വർധിപ്പിക്കും

ബെംഗളൂരു : വനിതാ ഡോക്ടർമാരുടെ സുരക്ഷസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനിടെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഹോസ്റ്റലുകളിലും സുരക്ഷ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. ഇവിടങ്ങളിൽ കൂടുതൽ സി.സി.ടി.വി. ക്യാമറകൾ, തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കുകയും പരിശീലനംലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ-നൈപുണ്യവികസന മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സുരക്ഷസംബന്ധിച്ച് ഉദ്യോഗസ്ഥരുമായി യോഗംചേർന്ന ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കൊൽക്കത്തയിൽ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ സ്ഥാപനങ്ങളിലുടനീളം സുരക്ഷ…

Read More

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് 4 കർണാടക സ്വദേശികൾ മരിച്ചു 

മസ്കറ്റ് : ഒമാനിലെ ഹൈമ വിലായത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ നാല് ഇന്ത്യക്കാർ മരിച്ചതായി സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാരപരിക്കേറ്റു. കർണാടക റായ്ച്ചൂരു ദേവദുർഗ സ്വദേശികളായ അദിശേഷ് ബാസവരാജ്, പവൻകുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ച്‌ മറിഞ്ഞ് കത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അദിശേഷ് നിസ്വയിലാണ് ജോലിചെയ്യുന്നത്. ഒമാൻ സന്ദർശിക്കാനെത്തിയതായിരുന്നു കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍. കത്തിക്കരിഞ്ഞനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവർ സഞ്ചരിച്ചിരുന്ന കാറും പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങള്‍ ഹൈമ ആശുപത്രി…

Read More

മന്ത്രി പ്രിയങ്ക് ഖാർഗെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്ത്

ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബത്തിന്റെ കീഴിലുള്ള ട്രസ്റ്റിന് ദേവനഹള്ളിയിലെ ഹൈടെക് ഡിഫൻസ് എയ്റോസ്‌പെയ്‌സ് പാർക്കിലെ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചു നൽകിയ സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്ത്. പ്രിയങ്ക് ഖാർഗെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കൾ ഗവർണർക്ക് പരാതി നൽകി. പട്ടികജാതി സംരംഭകരോട് ഖാർഗെ കുടുംബത്തിൽ നിന്നുള്ള ക്രിമിനൽ വിശ്വാസ ലംഘനമാണിതെന്നും കർണാടക സർക്കാരിന്റെ സ്വജനപക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമി നൽകിയ പരാതിയിൽ പറഞ്ഞു. എന്നാൽ,…

Read More

പ്രീമിയം ബ്രാൻഡ് മദ്യത്തിന് 2000 രൂപ വരെ കുറഞ്ഞു 

ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില കുറഞ്ഞു. നികുതി സ്ലാബ് 18 ൽ നിന്ന് 16 ആയി കുറച്ചത് പ്രാബല്യത്തിൽ വന്നതോടെയാണിത്. 1000 രൂപ മുതൽ 2000 രൂപ വരെയാണ് കുറവ് വരിക. കഴിഞ്ഞ വർഷം മദ്യവില വർധിപ്പിച്ചത് ഭീമമായ വരുമാന നഷ്ടത്തിന് കാരണമായ സാഹചര്യത്തിൽ ആണ് നടപടി. ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല.

Read More

ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് 

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. സെപ്റ്റംബർ 3 മുതൽ 25 വരെ ഇരുവശങ്ങളിലേക്കുമായി 8 ട്രിപ്പുകൾ ഉണ്ടാകും. ബയ്യപ്പനഹള്ളി വിശ്വേശ്വര ടെർമിനലിൽ നിന്നാണ് പുറപ്പെടുക. 16 എസി ത്രീടയർ 2 സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്ന് കൊച്ചുവേളിയിലേക്ക് ആരംഭിച്ച സ്പെഷ്യൽ എസി ട്രെയിനിന് പുറമെയാണിത്. സെപ്റ്റംബർ 18 വരെയാണ് എസി സ്പെഷ്യൽ സർവീസ് നടത്തുക.

Read More

നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു 

തിരുവനന്തപുരം: യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പോലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്‌ഐആര്‍. ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്. ആ പരാതി ഉടന്‍ തന്നെ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നതു കണക്കിലെടുത്ത് ഈ പരാതി…

Read More

വ്യാജ ടിക്കറ്റ് ഉപയോഗിച്ച് പണം വാങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു : ശിവമോഗയിലെ ബല്ലലരായന ദുർഗ, ബന്ദജെ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്ന സഞ്ചാരികളിൽ നിന്ന് വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ച് പണംവാങ്ങിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കലസ റേഞ്ചിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (ഡി.സി.എഫ്.) ചന്ദൻ ഗൗഡയെയാണ് ചിക്കമഗളൂരു സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (സി.സി.എഫ്.) സസ്പെൻഡ് ചെയ്തത്. വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്നവർക്ക് ടൂറിസം വകുപ്പ് പ്രവേശനടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. 250 രൂപ കൊടുത്ത് ഓൺലൈനായി ടിക്കറ്റ് എടുക്കാം. ഈ ടിക്കറ്റ് പരിശോധിച്ചശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചാരികളെ കടത്തിവിടുകയാണ് ചെയ്തിരുന്നത്. എന്നാൽ ചന്ദൻ ഗൗഡ വ്യാജ…

Read More

നവജാത ശിശുവിനെ ലക്ഷം രൂപയ്ക്ക് വിറ്റു; അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ 

ചെന്നൈ: നവജാതശിശുവിനെ ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസില്‍ പെരിയനായ്ക്കൻപാളയം പോലീസ് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറില്‍ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. പെരിയനായ്ക്കൻപാളയത്തിനടുത്ത തുണി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതികളായ മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആഗസ്റ്റ് 14ന് പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി. കുട്ടികളില്ലാത്ത അനിത പെണ്‍കുഞ്ഞിനെ തനിക്ക് കൈമാറാൻ ദേവിക വഴി…

Read More

നടൻ ദർശൻ ബെല്ലാരി ജയിലിലേക്ക് 

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ ജയിലിലെ സ്‌പെഷ്യൽ ഫെസിലിറ്റി കേസിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പരപ്പൻ അഗ്രഹാര ജയിലിൽ നിന്നും നടൻ ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റാൻ കോടതി അനുമതി. കൊലപാതകക്കേസിലെ എല്ലാ പ്രതികളെയും ഒന്നൊന്നായി സംസ്ഥാനത്തെ മറ്റ് ജില്ലാ കോടതികളിലേക്ക് മാറ്റാൻ കോടതി അധികാരികളെ അനുവദിച്ചിട്ടുണ്ട്.

Read More
Click Here to Follow Us