ബംഗളുരു : ബീയർ വില 10 രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നത്തോടെയാണ് വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ കുറച്ചതിന് പിന്നാലെയാണിത്. 2023-24 സാമ്പത്തിക വർഷത്തിൽ ബീയർ വില്പനയിലൂടെ 5703 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്ത് ബിയർ വില്പന ഈരാട്ടിച്ചതോടെയാണ് വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധാരമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷം 2 തവണ ബീയർ വില വർധിച്ചിട്ടുണ്ട്.
Read MoreMonth: August 2024
നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു
തിരുവനന്തപുരം: ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Read Moreനഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
ബംഗളുരു: സൈന്റ്റ് മേരീസ് ബസിലിക്ക തിരുനാളിനോടാനുബന്ധിച്ച് ഇന്ന് ശിവാജി നഗർ മേഖലയിൽ ഗതാഗത നിയന്ത്രണം. ജ്യോതി കഫെ മുതൽ റസൽ മാർക്കറ്റ്, ബ്രോഡ് വേ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം നിരോധിച്ചു. കബ്ബൺ റോഡ് ബി ആർ വി ജംഗ്ഷൻ മുതൽ ശിവാജി നഗര ബസ് ടെർമിനൽ വരെയും ഇന്ത്യൻ എക്സ്പ്രെസ്സ് സർക്കിൽ മുതൽ ശിവാജി നഗർ വരെയും ഗതാഗതം നിരോധിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.
Read Moreബെംഗളൂരു വിമാനത്താവളത്തിൽ യുവാവിനെ കുത്തിക്കൊന്നു
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. രമേഷും രാമകൃഷ്ണയും തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്. ജോലിക്കിടെ യുവാവിന് അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെർമിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
Read Moreബൈക്ക് സ്റ്റണ്ട് കലാശിച്ചത് ദുരന്തത്തിൽ
ബെംഗളൂരു: മോട്ടോർ സൈക്കിള്‍ സ്റ്റണ്ട് റൈഡിംഗ്, ആവേശമുണർത്തുന്ന ഒരു കായിക വിനോദമാണെങ്കിലും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ റൈഡിംഗ് നടത്തുന്നത് അത്യന്തം അപകടകരമാണ്. സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്. ഒരു മോട്ടോർ സൈക്കിള്‍ സ്റ്റണ്ട് ഉള്‍പ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലാണ്. ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. തിരക്കേറിയ റോഡില്‍ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന അപകടസാധ്യതയുള്ള വീലി ( ബൈക്കിന്റെ…
Read Moreഹോസ്റ്റൽ മുറിയിൽ 20 കാരി തൂങ്ങി മരിച്ചനിലയിൽ
കാസർക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് സ്വദേശി സ്മൃതിയാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സ്മൃതിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, സ്മൃതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സഹോദരിയും അച്ഛനും രംഗത്തെത്തി. കാസര്‍കോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് ട്രെയിനിയായിരുന്നു സ്മൃതി. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. ആന്റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇന്‍ജക്ഷന്‍ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട്…
Read Moreഓണപരീക്ഷ തിയ്യതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.
Read Moreപൃഥ്വിരാജിനെതിരെ തുറന്നടിച്ച് നടൻ ധർമ്മജൻ
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ പൃഥ്വിരാജ് വരണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളെ തള്ളി നടൻ ധർമ്മജൻ ബോള്‍ഗാട്ടി. പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറഞ്ഞാല്‍ പച്ചക്ക് പറയേണ്ടി വരുമെന്നും അമ്മ വിളിക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ തുറന്നടിച്ചു. ഞാൻ വല്ലതും പറഞ്ഞു കഴിഞ്ഞാല്‍ പച്ചക്ക് പറയേണ്ടിവരും. വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗില്‍ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡണ്ടായി വരണം. അദ്ദേഹം വളരെ…
Read Moreട്രാഫിക് നിയമം ലംഘിച്ചു; യാത്രക്കാരന്റെ തലയ്ക്ക് അടിച്ച് സേന ഉദ്യോഗസ്ഥൻ
ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഒരു വണ്‍വേ റോഡിലേക്ക് തെറ്റായ ദിശയില്‍ ഒരു സ്‌കൂട്ടര്‍ വരുന്നതും അത് കാരണം ഒരു കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ട് നിര്‍ത്തേണ്ടി വരുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് കടന്നു പോകുന്നതിനായി കാര്‍ അരികിലേക്ക് മാറ്റണമെന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ തന്നെ അപ്പുറത്തെ റോഡിലെ വാഹനത്തിലുണ്ടായിരുന്ന ഒരു സേന ഉദ്യോഗസ്ഥന്‍ വണ്ടിയില്‍ നിന്നിറങ്ങി വരികയും നിയമം ലംഘിച്ചതിന് ഇയാളെ ശകാരിക്കുകയും ചെയ്യുന്നത് കാണാം. ശകാരത്തിനൊപ്പം സ്‌കൂട്ടര്‍ യാത്രക്കാരന്റെ…
Read Moreവിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മലപ്പുറം: വിവാഹ ദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിൻ വാതില്‍ തുറന്നിരുന്നില്ല. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ദുബായിലാണ് ജിബിൻ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ്…
Read More