ട്രാഫിക് നിയമം ലംഘിച്ചു; യാത്രക്കാരന്റെ തലയ്ക്ക് അടിച്ച് സേന ഉദ്യോഗസ്ഥൻ 

ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

ഒരു വണ്‍വേ റോഡിലേക്ക് തെറ്റായ ദിശയില്‍ ഒരു സ്‌കൂട്ടര്‍ വരുന്നതും അത് കാരണം ഒരു കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ട് നിര്‍ത്തേണ്ടി വരുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

തനിക്ക് കടന്നു പോകുന്നതിനായി കാര്‍ അരികിലേക്ക് മാറ്റണമെന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

അപ്പോള്‍ തന്നെ അപ്പുറത്തെ റോഡിലെ വാഹനത്തിലുണ്ടായിരുന്ന ഒരു സേന ഉദ്യോഗസ്ഥന്‍ വണ്ടിയില്‍ നിന്നിറങ്ങി വരികയും നിയമം ലംഘിച്ചതിന് ഇയാളെ ശകാരിക്കുകയും ചെയ്യുന്നത് കാണാം.

ശകാരത്തിനൊപ്പം സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയ്ക്ക് ഉദ്യോഗസ്ഥന്‍ അടിക്കുന്നതും കാണാം.

വാഹനം നിര്‍ത്തിയിട്ട് ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഉടന്‍തന്നെ അവിടേക്ക് ട്രാഫിക് പോലീസ് എത്തുന്നതും കാണാം.

സ്‌കൂട്ടര്‍ യാത്രക്കാരന്റെ ഈ പെരുമാറ്റത്തെ വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
[masterslider id="10"]

Related posts