വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി 

മലപ്പുറം: വിവാഹ ദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിൻ വാതില്‍ തുറന്നിരുന്നില്ല.

തുടർന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

ദുബായിലാണ് ജിബിൻ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts