കൊച്ചി: ഇന്ന് രാത്രി ആകാശം തെളിഞ്ഞു നിൽക്കുകയാണെങ്കിൽ സൂപ്പർമൂൺ ബ്ലൂമൂൺ എന്ന് പ്രതിഭാസം കാണാൻ സാധിക്കും. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.56നാണ് ഈ പ്രതിഭാസം ആകാശത്ത് തെളിയുക.
മൂന്ന് ദിവസത്തോളം സൂപ്പര്‍മൂൺ ആകാശത്തുണ്ടാകും. നാസ കണക്കുകൂട്ടുന്നത് പ്രകാരം പൂർണചന്ദ്രനാണ് സൂപ്പർമൂൺ. പ്രത്യേകത എന്തെന്നാൽ, ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണിത്.
ഒരു ഋതുവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂമൂൺ എന്ന് വിളിക്കാറുണ്ട്.
ഇത്തവണ മൂന്നാമത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂൺ എന്നതിനാലാണ് ‘സൂപ്പർമൂൺ ബ്ലൂമൂൺ’ എന്ന് വിളിക്കുന്നത്.
ദീർഘവൃത്താകൃതിയിൽ ഭൂമിയെ ചുറ്റുന്ന ചന്ദ്രന്റെ വലിപ്പം ഭൂമിയിലുള്ളവർക്ക് പലതായി അനുഭവപ്പെടും. ചന്ദ്രൻ ഭൂമിയോട് അടുത്ത് വരുന്ന സന്ദർഭങ്ങളിൽ വളരെ വലിപ്പം അനുഭവപ്പെടും.
സൂപ്പർമൂൺ സമയങ്ങളിൽ ചന്ദ്രൻ അസാധാരണമാംവിധം ഭൂമിക്കടുത്തെത്തും. സൗധാരണ പൗർണമിയെക്കാൾ വളരെ വലിപ്പം ഇപ്പോൾ ചന്ദ്രന് ഉണ്ടാകും. എട്ട് ശതമാനത്തോളം അധികം വലിപ്പം ചന്ദ്രനുണ്ടാകിം. പ്രകാശവും കൂടുതലായിരിക്കും. 16 ശതമാനത്തോളം കൂടിയ പ്രകാശം ചന്ദ്രന് ഉണ്ടാകും.
നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ കഴിയുമെങ്കിലും ടെലസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കുറെക്കൂടി വിശദമായി കാണാനും മനസ്സിലാക്കാനും സാധിക്കും. വാനനിരീക്ഷണ വിദഗ്ധര്‍ക്കൊപ്പം ഈ കാഴ്ച കാണാൻ സാധിക്കുമെങ്കില്‍ അത് ഏറ്റവും നല്ലത്.
ഭൂമിയുമായി അകന്നിരിക്കുന്ന സമയങ്ങളിൽ 4 ലക്ഷം കിലോമീറ്റർ വരെ അകൽച്ചയുണ്ടാകും ഇരുഗ്രഹങ്ങളും തമ്മിൽ. എന്നാൽ സൂപ്പർമൂൺ സമയത്ത് 3.5 ലക്ഷം കിലോമീറ്ററായിരിക്കും അകലം.
ഇന്നത്തെ ബ്ലൂമൂൺ ഭൂമിയിൽ നിന്ന് 361,970 കിലോമീറ്റർ അകലെയായിരിക്കും. നവംബറിലെ സൂപ്പർമൂൺ ഭൂമിയിൽ നിന്ന് 361,867 കിലോമീറ്റർ അകലം കാണും.
ഇത്തവണ ഏറ്റവും അടുത്തുവരുന്ന ഒക്ടോബറിലെ സൂപ്പർമൂൺ 357,364 കിലോമീറ്റർ അകലെയാണ് പ്രത്യക്ഷമാകുക. ഈ വ്യത്യാസങ്ങൾ പക്ഷെ സാധാരണ ഒരു കാഴ്ചക്കാരന് വലിയ വ്യത്യാസമായി അനുഭവപ്പെടണമെന്നില്ല.
ആയിരക്കണക്കിന് കിലോമീറ്റർ വ്യത്യാസം വരുന്നുണ്ടെങ്കിലും ഇത് തിരിച്ചറിയാൻ സ്ഥിരമായി ചാന്ദ്രനിരീക്ഷണം നടത്തുന്നവർക്കേ സാധിച്ചെന്ന് വരൂ.
ഈ വർഷത്തെ ആദ്യ സൂപ്പർമൂണാണിത്. ഇനി സെപ്തംബർ 17, ഒക്ടോബർ 17, നവംബർ 15, എന്നീ ദിവസങ്ങളിലും സൂപ്പർമൂൺ പ്രതിഭാസം കാണാനാകും.
ഒക്ടോബറിലെ സൂപ്പർമൂൺ ഭൂമിക്ക് ഏറ്റവും അടുത്തായിരിക്കും. ഇക്കാരണത്താൽ വലിപ്പവും കൂടുതലായിരിക്കും. സെപ്തംബറിൽ ബ്ലൂമൂണിനൊപ്പം ഭാഗിക ചന്ദ്രഗ്രഹണവും ഉണ്ടാകും.
ഈ ചന്ദ്രഗ്രഹണം അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ദൃശ്യമാകുക.
ചന്ദ്രൻ ഭൂമിക്ക് അടുത്ത് വരുന്നതിനാൽ പതിവിലും വലിപ്പത്തിലായിരിക്കും ഈ ദിവസങ്ങളിൽ കാണപ്പെടുക. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂമൂൺ സംഭവിക്കാറുണ്ടെങ്കിലും സൂപ്പർമൂണും ബ്ലൂമൂണും ഒരുമിച്ചെത്തുന്നത് രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.