ബെംഗളൂരു : രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കാൻ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.
രാമനഗരിയിലെ കനകപുര എം. എൽ. എ. കൂടിയായ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരെത്തെ നിവേദനം നൽകിയിരുന്നു.
ബംഗളുരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് രാമനഗര ജില്ലാ ആസ്ഥാനം.
രാമനഗര, ചന്നപട്ടണ മാഗഡി, കനകപുര, ഹരോഹള്ളി, താലൂക്കുകൾ ഉൾപ്പെടെയുള്ള ജില്ലയുടെ സമഗ്ര വികസനത്തിനായി ബംഗളുരു സൗത്ത് എന്ന് പേര് നൽകണമെന്ന് ആയിരുന്നു ആവശ്യം.
ഭൂമിയുടെ മൂല്യം ഉയരുന്നത് ഉൾപ്പെടെയുള്ള ജില്ലയിലെ ജനങ്ങൾക്ക് ഉണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.
ബ്രാൻഡ് ബംഗളുരു എന്നാ ആശയം മുന്നിൽക്കണ്ടാണ് രാമനഗരിയുടെ പെരുമാറ്റമെന്ന് നിയമമന്ത്രി എച്ച്.കെ.പാട്ടീല്‍ പറഞ്ഞു. പുതിയ പേര് വിജ്ഞാപനം ചെയ്യുന്നത് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ റവന്യു വകുപ്പ് ഉടന്‍ ആരംഭിക്കും താലൂക്കുകള്‍ അതേ പേരില്‍ നിലനില്ക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.