കാൽനടയാത്രക്കാർക്ക് എന്ന പേര്: എന്നാൽ  കാൽനടയാത്രക്കാർക്ക് ചർച്ച് സ്ട്രീറ്റിൽ നടക്കാൻ സാധിക്കുന്നില്ല!!

ബംഗളുരു : കൽനടക്കാർക്കായി 9 കോടി രൂപ ചിലവിട്ട് കൊട്ടിഘോഷിച്ച് നവീകരിച്ച ചർച്ച് സ്ട്രീറ്റിൽ വാഹനത്തിരക്കിനിടെ നടക്കാൻ ഇടമില്ല.

750 മീറ്റർ റോഡിൽ പാകിയ കരിങ്കൽ പാളികൾ വാഹനങ്ങൾ കയറി വ്യാപകമായി ഇളകിയട്ടുണ്ട്.

തിരക്കേറിയ വാണിജ്യ കേന്ദ്രമായ ചർച്ച് സ്ട്രീറ്റ് 2018ൽ ടെൻഡർ ഷുവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 6 മാസം പൂർണമായി അടച്ചിട്ട് നവീകരിച്ചത്.

വായുമലിനീകരണം കുറക്കുന്നതിനും കാൽനട – സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പഴയ കോൺക്രീറ്റ് റോഡ് പൊളിച്ചുമാറ്റിപകരം കരിങ്കൽ പാളികൾ പാകിയത്.

ഇരുവശങ്ങളിലും റോഡിൽ വീഥി ഏറിയ നടപ്പാതയും സൈക്കിൾ ഓർക്കിങ്ങിന് പ്രത്യേക ബേകളും സ്ഥാപിച്ചു.

2020 നവംബർ മുതൽ 3 മാസക്കാലം അവസാന വാരങ്ങളിൽ പരീക്ഷിച്ച വാഹന നിയന്ത്രണം തുടരണമെന്ന ആവശ്യവും ശക്തമാണ്. ബ്രിഗേഡ് റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും വ്യാപാരികളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് പിന്നീട് വാഹന നിരോധനം ട്രാഫിക് പോലീസ് പിൻവലിച്ചത്.

കച്ചവടം കൂടുതലുള്ള ശനി ഞായർ ദിവസങ്ങളിൽ വാഹന നിയന്ത്രണം നീക്കിയതോടെ കൽനടയാത്രയും ദുരിതത്തിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us