നിവിൻ പോളി നായകനായ ഡിജോ ജോസ് ആൻ്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. സോണി ലിവ് വാങ്ങിയ ചിത്രം ജൂലായ് അഞ്ചുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. മെയ് ഒന്നിന് തിയറ്റിലെത്തിയ ചിത്രം തിയറ്ററില്‍ മോശം പ്രകടനമാണ് നടത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തെ ആരാധകർ കൈവിട്ടിരുന്നു. ആല്‍പറമ്പില്‍ ഗോപി എന്ന കഥാപാത്രമായാണ് നിവിൻ പോളിയെത്തിയത്. നിവിനാെപ്പം അനശ്വര രാജൻ, ദീപക് ജെതി, ജലാല്‍ ബിൻ ഒമർ,സലീം കുമാർ മഞ്ജു പിള്ളൈ, സന്തോഷ് ജി നായർ, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു
Read MoreMonth: June 2024
പ്രതിഷേധത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക്
ന്യൂഡല്‍ഹി: നീറ്റ്-യുജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് പരിക്ക്. ഡല്‍ഹി ജന്തര്‍മന്ദറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാര്‍ജിലാണ് രാഹുലിന് പരിക്കേറ്റത്. പാര്‍ലമെന്റ് മാര്‍ച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാരിക്കേഡുകള്‍ അടക്കം മറികടന്ന് നേതാക്കളും പ്രവര്‍ത്തകരും മുന്നോട്ടുനീങ്ങി. ഇതിന് പിന്നാലെയാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്.
Read More‘ഇതും കടന്നുപോകും’ ആരാധകരോട് നടൻ ദർശന്റെ ഭാര്യ
ബെംഗളൂരു: കൊലപാതകക്കേസില്‍ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി ഭാര്യ വിജയലക്ഷ്മി. ഈ സമയവും കടന്നുപോകുമെന്നും ആരാധകരോട് ശാന്തരായിരിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും നടന്റെ ഭാര്യ സോഷ്യല്‍മീഡിയയിലൂടെ അഭ്യർഥിച്ചു. ആരാധകരെ സെലിബ്രിറ്റികള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമില്‍ കുറിപ്പിട്ടത്. ആരാധകരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ നടന്റെ ഹൃദയത്തെ തൊട്ടുവെന്നും അവർ വ്യക്തമാക്കി. ‘നമ്മുടെ എല്ലാ സെലിബ്രിറ്റികളെയും വിളിക്കൂ. ദർശൻ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്കെല്ലാവർക്കും അറിയാം. നമ്മള്‍ ഇന്ന് ഈ അവസ്ഥയില്‍ ആയതില്‍ സങ്കടമുണ്ട്, അദ്ദേഹത്തില്‍ നിന്ന് നമുക്ക് അകന്ന്…
Read More‘ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’; സംസ്ഥാന കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോണ്‍ഗ്രസില്‍ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗ രംഗത്തെത്തി. ഇതിന് മുമ്പ് കോണ്‍ഗ്രസിന് ഭരണം കിട്ടിയപ്പോള്‍ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎല്‍എ ആവശ്യപ്പെടുന്നത്. കൂടുതല്‍ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവി വേണമെന്നും ആവശ്യമുയർന്നു.…
Read Moreയെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരായ പോക്‌സോ കേസില്‍ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ യെദ്യൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ജൂണ്‍ 17-ന് സിഐഡിക്ക് മുമ്പാകെ യെദ്യൂരപ്പ ഹാജരായിരുന്നു. നേരത്തെ, മൂന്ന് മണിക്കൂറോളം യെദ്യൂരപ്പയെ ചോദ്യം ചെയ്തിരുന്നു. സിഐഡി എഡിജിപി ബികെ സിങ്, എസ്‌പി സാറ ഫാത്തിമ, എസ്‌ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഫെബ്രുവരി 2-ന്…
Read Moreവിവാഹമോചന വാർത്ത ശക്തമാകുന്നു; മൗനത്തിൽ നടൻ ജയം രവി
നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന അഭ്യൂഹം തമിഴകത്ത് വലിയ തോതില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ദമ്പതികളോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാള്‍ക്ക് നാള്‍ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരതി രവി ഇൻസ്റ്റഗ്രാമില്‍ നിന്നും ജയം രവിക്കൊപ്പമുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരതി രവി ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെക്കാറുണ്ടായിരുന്നു. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടനാണ്…
Read Moreകസ്റ്റഡിയിൽ അണിഞ്ഞൊരുങ്ങി നടി പവിത്ര ഗൗഡ; സബ് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ്
ബെംഗളൂരു: രേണുക സ്വാമി വധക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ തുഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയെ കസ്റ്റഡിയില്‍ മേക്കപ്പിടാന്‍ അനുവദിച്ചതിന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ബെംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അച്ചത്. പവിത്രയെ ബെംഗളൂരുവിലെ വീട്ടിലെത്തി എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവിടെ നിന്ന് മടങ്ങുമ്പോള്‍ പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എസ്‌ഐക്ക് വിശദികരണം തേടി നോട്ടീസ് നല്‍കിയത്. പവിത്രയെ വീട്ടില്‍…
Read Moreഎൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ അദ്വാനിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാർത്തക്കുറിപ്പില്‍ അറിയിച്ചു. 96-കാരനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും എയിംസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയോജന വിഭാഗത്തിലെ വിദഗ്ധരുടെ കീഴിലാണ് ചികിത്സയില്‍ തുടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Moreവിമാനത്തിന്റെ ശൗചാലയത്തിനകത്ത് ടിഷ്യു പേപ്പറിൽ ഹൈജാക്ക് ഭീഷണിസന്ദേശം; കേസെടുത്ത് പോലീസ്
ബെംഗളൂരു : വിമാനത്തിന്റെ ശൗചാലയത്തിനകത്ത് ടിഷ്യു പേപ്പറിൽ ഹൈജാക്ക് ഭീഷണിസന്ദേശം എഴുതിവെച്ചയാളുടെപേരിൽ ബെംഗളൂരു വിമാനത്താവളം പോലീസ് കേസെടുത്തു. കോടതിയുടെ നിർദേശത്തെത്തുടർന്നാണ് കേസ്. കഴിഞ്ഞദിവസം കൊൽക്കത്തയിൽനിന്ന് ബെംഗളൂരുവിലെത്തിയ വിമാനത്തിലായിരുന്നു സംഭവം. വിമാനം ബെംഗളൂരുവിലെത്തി യാത്രക്കാർ പുറത്തിറങ്ങിയശേഷം കാബിൻ ക്രൂവായ ഒലീവിയ മൈത്രം ആണ് ശൗചാലയത്തിനകത്ത് ടിഷ്യു പേപ്പറിൽ ഭീഷണിസന്ദേശം കണ്ടത്. ‘ഹൈ ജാക്ക് 6 ഇ411 9/06/2024’ എന്നായിരുന്നു സന്ദേശം. കാബിൻ ക്രൂ ഉടൻതന്നെ ക്യാപ്റ്റനെയും സുരക്ഷാജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു. കോടതിയുടെ നിർദേശപ്രകാരം തിങ്കളാഴ്ചയാണ് കേസെടുത്തത്. വ്യാജസന്ദേശം പ്രചരിപ്പിക്കൽ, അജ്ഞാത ആശയവിനിമയത്തിലൂടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
Read Moreകേരളത്തിൽ കെഎസ്ആർടിസിയ്ക്ക് 23 ഡ്രൈവിങ് സ്കൂളുകൾ; എവിടെയൊക്കെയെന്നറിയാം
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്താകെ 23 സ്ഥലത്താണ് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്‌കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. റോഡ് സുരക്ഷയ്ക്ക് മുന്തിയ…
Read More