‘ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’; സംസ്ഥാന കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ക‍ർണാടക കോണ്‍ഗ്രസില്‍ നേതൃതർക്കം മറനീക്കി പുറത്തേക്ക്.

ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗ രംഗത്തെത്തി.

ഇതിന് മുമ്പ് കോണ്‍ഗ്രസിന് ഭരണം കിട്ടിയപ്പോള്‍ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു.

ഇപ്പോള്‍ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്.

ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎല്‍എ ആവശ്യപ്പെടുന്നത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

കൂടുതല്‍ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു.

പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവി വേണമെന്നും ആവശ്യമുയർന്നു.

ഏഴ് മന്ത്രിമാരാണ് ഈ ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്.

വൊക്കലിഗ വിഭാഗത്തില്‍പ്പെട്ട ഡി കെ ശിവകുമാറിന് മാത്രമല്ല, ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഉപമുഖ്യമന്ത്രി വേണമെന്നും ആവശ്യമുണ്ട്.

ഏറ്റവുമൊടുവില്‍ ചേർന്ന കെപിസിസി യോഗത്തില്‍ ഈ വിഷയം ചർച്ചയായിട്ടുണ്ട്.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

അന്തിമതീരുമാനം ഹൈക്കമാൻഡിന് വിടാനായിരുന്നു യോഗതീരുമാനം.

ഇതിനിടെയാണ് ഒരു കോണ്‍ഗ്രസ് എംഎല്‍എ ഡി കെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമുന്നയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts