ബെംഗളൂരു – ആലപ്പുഴ സർവീസ് നടത്തുന്ന ബസ് മറിഞ്ഞ് അപകടം; 15 പേർക്ക് പരുക്ക്

  ബെംഗളൂരു: പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്കു പരുക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Read More

നടൻ വിജയ് യുടെ പിറന്നാൾ ആഘോഷം; പൊള്ളലേറ്റ് പരിക്ക് 

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച്‌ സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ളത്.

Read More

ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ ഓടുന്ന ബസ് അപകടത്തിൽ പെട്ടു; 15 ഓളം പേർക്ക് പരിക്ക് 

ബെംഗളൂരു: അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്കു പരിക്ക്. പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ ആണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Read More

കോലാർ സ്വർണഖനിയിൽ വീണ്ടും ഖനനത്തിന് അനുമതി 

ബെംഗളൂരു∙ കോലാർ സ്വർണഖനിയിൽ വീണ്ടും സ്വർണ ഖനനം അനുമതി. കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിന്റെ അംഗീകാരമാണ് ലഭിച്ചത്. കോലാറിലെ ഖനികളിൽ നിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു പദ്ധതി. 1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽ നിന്ന് ഒരു…

Read More

തക്കാളി വില 50 ൽ നിന്ന് 130 ലേക്ക് ; കേരളത്തിലേക്കുള്ള തക്കാളി വരവ് കുറഞ്ഞു 

കൊച്ചി: തക്കാളി വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസം 50 രൂപയായിരുന്ന തക്കാളി വില ദിവസങ്ങള്‍ക്കുള്ളിലാണ് ഇരട്ടിയായത്. ചില്ലറ വില്‍പന വില 120 – 130 രൂപയാണ്. കഴിഞ്ഞ വർഷവും ഇതേ മാസങ്ങളില്‍ തക്കാളിവില കുതിച്ചുയർന്നിരുന്നു . വെള്ളീച്ച ആക്രമണവും അപ്രതീക്ഷിത മഴയുമാണു തക്കാളി വിളവില്‍ കുറവു വരുത്തിയതെന്നാണു കർഷകർ പറയുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ തക്കാളി വിപണിയായ കർണാടകയിലെ കോലാർ അഗ്രികള്‍ചർ പ്രൊ‍ഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയില്‍ കഴിഞ്ഞ വർഷത്തെക്കാള്‍ 2,000 ക്വിന്റല്‍ കുറവു തക്കാളിയാണു ചൊവ്വാഴ്ച വില്‍പനയ്‌ക്ക് എത്തിയത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നു…

Read More

ഇന്ധനവില വർധന; പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി.; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരേ സൈക്കിൾ റാലിയുമായി ബി.ജെ.പി. യുടെ പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും മല്ലേശ്വരത്തെ ബി.ജെ.പി. ഓഫീസിൽനിന്ന് വിധാൻ സൗധയിലേക്ക് സൈക്കിൾ റാലി നടത്തി. പ്രതിഷേധറാലി പാതിവഴിയിൽ പോലീസ് തടഞ്ഞ് വിജയേന്ദ്ര ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാന സർക്കാരിനെതിരേ മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു പ്രതിഷേധ റാലി. മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്‌നാരായൺ, സി.ടി. രവി എം.എൽ.സി. തുടങ്ങിയവരും പങ്കെടുത്തു. ഇന്ധന വില വർധിപ്പിച്ച കോൺഗ്രസ് സർക്കാരിനെതിരേ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തി വരുകയാണെന്നും…

Read More

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനൽ നവീകരിക്കുന്നു

ബെംഗളൂരു : പതിനാറുവർഷം പഴക്കമുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ നവീകരിക്കുന്നു. ഓഗസ്റ്റിൽ നവീകരണ ജോലി തുടങ്ങാനാണ് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) ലക്ഷ്യമിടുന്നത്. ബാഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനം, ചെക്ക് ഇൻ സൗകര്യം, പുറപ്പെടൽ ലോഞ്ച് എന്നിവയെല്ലാം നവീകരിക്കും. ആഭ്യന്തരയാത്രക്കാർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒന്നാം ടെർമിനലിൽ ഒരുക്കുമെന്ന് ബി.ഐ.എ.എൽ. അറിയിച്ചു. ഐ.ടി. റൂമുകൾ, ഓഫീസ് മുറികൾ എന്നിവ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളും നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്യും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഘട്ടംഘട്ടമായിട്ടാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 2026-ഓടെ നവീകരണ പ്രവർത്തനങ്ങൾ…

Read More

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെത്തിച്ച് തെളിവെടുത്തു

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പുനടത്തി. ഇയാൾ എം.പി.യായിരിക്കുമ്പോൾ ഓഫീസായി ഉപയോഗിച്ചുവന്ന ഹാസൻ ടൗണിലെ സർക്കാർ ഗസ്റ്റ് ഹൗസിലെത്തിച്ചാണ് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തത്. ഫൊറൻസിക് സംഘവും ഒപ്പമുണ്ടായിരുന്നു. ഈ ഓഫീസിൽനിന്ന് പ്രജ്ജ്വൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി ഹാസനിലെ മുൻ ജില്ലാപഞ്ചായത്തംഗമായ അതിജീവിത പരാതിനൽകിയിരുന്നു. റിമാൻഡിലായി ജയിലിൽക്കഴിയുകയായിരുന്ന പ്രജ്ജ്വലിനെ ഈ കേസിൽ ചോദ്യംചെയ്യാനും തെളിവെടുപ്പുനടത്താനുമായി അന്വേഷണസംഘം ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇതുൾപ്പെടെ മൂന്ന് ലൈംഗികപീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെപേരിലുള്ളത്. മറ്റുരണ്ടു കേസുകളിലും തെളിവെടുപ്പ് നേരത്തേ നടത്തിയിരുന്നു. മേയ് 31-നാണ് പ്രജ്ജ്വലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്.

Read More

ട്രെയിൻ ഇനി നേരത്തെ എത്തും; എഗ്മോർ- മംഗളൂരു എക്സ്പ്രസ്സ്‌ പുതുക്കിയ സമയക്രമം ഇങ്ങനെ 

ബെംഗളൂരു: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ സമയത്തില്‍ മാറ്റവുമായി സതേണ്‍ റെയില്‍വേ. ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രല്‍ എക്സപ്രസ് തിങ്കളാഴ്ച മുതല്‍ അഞ്ച് മിനിറ്റ് നേരത്തെ വിവിധ സ്റ്റേഷനുകളിലെത്തും. ലോകമാന്യതിലക് – മംഗളൂരു സെൻട്രല്‍ മത്സ്യഗന്ധ എക്സ്പ്രസിന്‍റെ സമയത്തിലും ഇന്ത്യൻ റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്. ചെന്നൈ എഗ്മോറില്‍ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 16159 ട്രെയിൻ തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി സ്റ്റേഷനുകളില്‍ എത്തിച്ചേരുകും പുറപ്പെടുകയും ചെയ്യുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയസമക്രമം ജൂണ്‍ 24 തിങ്കളാഴ്ച മുതലാണ്…

Read More

ഹോട്ടലിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്

ബെംഗളൂരു : കലബുറഗിയിൽ ഹോട്ടലിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പത്തുതൊഴിലാളികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ സപ്തഗിരി ഓറഞ്ച് ഹോട്ടലിലാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നിലഗുരുതരമാണ്. രാവിലെ ആറോടെ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് സിലിൻഡർ പൊട്ടിത്തെറിച്ചത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (ജിംസ്) ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.

Read More
Click Here to Follow Us