‘ഇതും കടന്നുപോകും’ ആരാധകരോട് നടൻ ദർശന്റെ ഭാര്യ 

ബെംഗളൂരു: കൊലപാതകക്കേസില്‍ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി ഭാര്യ വിജയലക്ഷ്മി.

ഈ സമയവും കടന്നുപോകുമെന്നും ആരാധകരോട് ശാന്തരായിരിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും നടന്റെ ഭാര്യ സോഷ്യല്‍മീഡിയയിലൂടെ അഭ്യർഥിച്ചു.

ആരാധകരെ സെലിബ്രിറ്റികള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമില്‍ കുറിപ്പിട്ടത്.

ആരാധകരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ നടന്റെ ഹൃദയത്തെ തൊട്ടുവെന്നും അവർ വ്യക്തമാക്കി.

‘നമ്മുടെ എല്ലാ സെലിബ്രിറ്റികളെയും വിളിക്കൂ. ദർശൻ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്കെല്ലാവർക്കും അറിയാം. നമ്മള്‍ ഇന്ന് ഈ അവസ്ഥയില്‍ ആയതില്‍ സങ്കടമുണ്ട്, അദ്ദേഹത്തില്‍ നിന്ന് നമുക്ക് അകന്ന് നില്‍ക്കേണ്ടിവരുന്നു.

പുറത്തുള്ള അവസ്ഥയെക്കുറിച്ച്‌ ഞാൻ ദർശനോട് വിശദമായി സംസാരിച്ചു.

അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു’ വിജയലക്ഷ്മി പറഞ്ഞു.

‘തന്റെ എല്ലാ ‘സെലിബ്രിറ്റികളോടും’ ശാന്തരായിരിക്കാനും നല്ല പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ദർശൻ അഭ്യർത്ഥിച്ചു. നിങ്ങളുടെ പ്രാർത്ഥനകളില്‍ അദ്ദേഹവുമുണ്ടെന്ന് ദർശന് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, ഭാവിയില്‍ ശോഭനമായ നാളുകള്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ദർശന്റെ അഭാവത്തില്‍ വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ അമ്മ ചാമുണ്ഡേശ്വരി നോക്കിക്കോളുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,’നിങ്ങളുടെ ശാന്തതയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ഇതും കടന്നുപോകും. സത്യം ജയിക്കും’ ‘വിജയലക്ഷ്മി കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us