ബാഹുബലി-2 ചോര്‍ന്നു;വീഡിയോ ഇവിടെ കാണാം.

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി: ദ കണ്‍ക്ലൂഷനിലെ യുദ്ധരംഗങ്ങള്‍ ചോര്‍ന്നു. പ്രഭാസും അനുഷ്‌കയും ഉള്‍പ്പെട്ട രംഗങ്ങളില്‍ ദേവസേനയുടെ യും ബാഹുബലിയുടെയും യൗവനകാലമാണ് കാണിക്കുന്നത്. വിഷ്വല്‍ ഇഫക്ട് ചേര്‍ക്കാത്ത രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റിങ് ടേബിളില്‍ നിന്നാണ് നിന്നാണ് ചോര്‍ന്നിരിക്കുന്നത്.

ഇതാദ്യമായല്ല ബാഹുബലിയുടെ ദൃശ്യങ്ങള്‍ ചോരുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലേതെന്നുകരുതുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. കടുത്ത മുന്‍ കരുതലുകള്‍ എടുത്തിട്ടും ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചോരുന്നത് സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us