തമിഴ്‌നാടിന് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യം നിരസിച്ച് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി

ബെംഗളൂരു : തമിഴ്‌നാടിന് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി.

ജൂണിൽ ഒമ്പത് ടി.എം.സി. അടി വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്‌നാട് റെഗുലേഷൻ കമ്മിറ്റിയിൽ ആവശ്യപ്പെട്ടത്.

കർണാടകത്തിലെ കാവേരിനദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിച്ചിട്ടില്ലെന്നും ജലസംഭരണികളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഉയർന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ജൂൺ ഒന്നുമുതൽ പതിനൊന്ന് വരെ കാവേരി നദിയിലുള്ള അണക്കെട്ടുകളുടെ ജലസംഭരണികളിലേക്ക് ഒഴുകിയെത്തിയ വെള്ളം 1.70 ടി.എം.സി. അടിക്ക് താഴെയായിരുന്നെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ജൂൺ ഒന്നു മുതൽ 14 വരെ ജലസംഭരണികളിലെത്തിയ വെള്ളത്തിന്റെ അളവിൽ 30 ശതമാനം കുറവുണ്ടെന്ന് കർണാടക കമ്മിറ്റിയിൽ പറഞ്ഞു. 30 വർഷത്തിനിടെ ഉണ്ടായ വലിയ കുറവാണിതെന്നും ചൂണ്ടിക്കാട്ടി.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts