ബെംഗളൂരു : ബെംഗളൂരുവിൽ നടന്ന തെരുവുനായകളുടെ വന്ധ്യംകരണത്തിനുവിധേയമാക്കിയ നായ ചത്തതോടെ പരിപാടി നടത്താൻ കരാർനൽകിയ സന്നദ്ധ സംഘടനയെ ബി.ബി.എം.പി. പിൻവലിച്ചു.
മൃഗങ്ങൾക്കുനേരേയുള്ള ക്രൂരതക്കെതിരായ നിയമം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു. ആസ്ര എന്ന സന്നദ്ധ സംഘടനയുടെ കരാറാണ് റദ്ദാക്കിയത്.
മഹാദേവപുര, ആർ.ആർ. നഗർ, യെലഹങ്ക സോണുകളിൽ തെരുവുനായകളുടെ വന്ധ്യംകരണ പരിപാടി നടത്താനാണ് കരാർ നൽകിയത്.
ആനന്ദനഗറിൽനിന്ന് പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണത്തിന് വിധേയമാക്കിയ നായയാണ് ചത്തത്.
മുറിവു പഴുത്തതാണ് കാരണമെന്ന് പറയുന്നു. മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ പരാതിയിൽ എച്ച്.എ.എൽ. പോലീസാണ് കേസെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.